അബുദാബി : സാമൂഹ്യ സേവന രംഗത്ത് നടത്തിയ പ്രവര്‍ ത്തന മികവിന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്ത കനുമായ എം. എം. നാസറിന് (നാസര്‍ കാഞ്ഞ ങ്ങാട്) അബു ദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യപത്രം.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തില്‍ നടന്ന ചടങ്ങില്‍ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, എം. എം. നാസറിന് സാ ക്ഷ്യ പത്രം കൈമാറി. ഇതോടെ ഇന്ത്യൻ സ്ഥാനപതി കാര്യാ ലയ പ്രതി നിധി എന്ന നില യിൽ ഇന്ത്യൻ സമൂഹ ത്തിന്റെ സാമൂഹിക പ്രവര്‍ ത്തന ങ്ങളില്‍ സജീവ മായി ഇടപെടാന്‍ എം. എം. നാസ റിന് കഴി യും.
ഇവിടെ മരണപ്പെടുന്ന പ്രവസി കളുടെ മൃത ദേഹ ങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കയറ്റി അയക്കുന്നത് ഉൾപ്പെടെ ഒട്ടേറെ സേവന ങ്ങളിൽ നാസർ സജീവമാണ്. കഴിഞ്ഞ അഞ്ചു വർഷ ത്തി നിടെ ഇന്ത്യ, ബംഗ്ളാദേശ്, പാക്കി സ്ഥാൻ, ശ്രീലങ്ക തുട ങ്ങിയ രാജ്യ ക്കാരുടെ 500 ലേറെ മൃത ദേഹ ങ്ങള്‍ അവരവരുടെ നാടു കളി ലേക്ക് കയറ്റി അയച്ചിരുന്നു.
മൃതദേഹം മാറി യതു കാരണം നാട്ടിലേക്കു കയറ്റി അയ ക്കു വാൻ കഴി യാതി രുന്ന വയനാട് അമ്പല വയൽ സ്വദേശി യുടെ മൃത ദേഹം നാട്ടിൽ എത്തിച്ചതും, ആളെ തിരിച്ചറി യാതി രുന്ന തിനാല്‍ നാല്പതുദിവസം അബു ദാബി ശൈഖ് ഖലീഫ മോര്‍ച്ച റിയില്‍ സൂക്ഷിച്ച പട്ടാമ്പി സ്വാദേശി യുടെ മൃത ദേഹ ത്തിന്റെ ബന്ധു ക്കളെ കണ്ടെത്തി കയറ്റി അയച്ചതും നാസറി ന്റെ ശ്രമ ഫല മായിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി യായി രിക്കു മ്പോഴും മറ്റു സംഘടന കളുടെ പ്രവര്‍ ത്തന ങ്ങളിലും സജീവ മായ എം. എം. നാസര്‍, കാസര്‍ കോട് ജില്ലയിലെ കാഞ്ഞ ങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശി യാണ്.