എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം

May 3rd, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര്‍ വിജയിച്ചു. 4,41,103 പേര്‍ പരീക്ഷ എഴുതി യതില്‍ 4,31,162 പേര്‍ വിജ യിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി. കഴിഞ്ഞ വർഷ ത്തേ ക്കാ ൾ (95.98 ശതമാനം) ഉയര്‍ ന്നതാണ് ഇത്ത വണ ത്തെ വിജയ ശത മാനം.

517 സർക്കാർ സ്കൂളു കളും 659 എയ്ഡഡ് സ്കൂളു കളും ഈ വര്‍ഷം 100 ശത മാനം വിജയം കരസ്ഥ മാക്കി.

സ്‌കൂൾ തല ത്തിലുള്ള ഫലം അറിയുന്നതിന് ഈ വെബ് സൈറ്റിലും പരീക്ഷാ ഭവന്റെ വെബ് സൈറ്റ് എന്നിവ സന്ദർശിക്കാം.

- pma

വായിക്കുക: , , ,

Comments Off on എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം

ചക്ക : കേരള ത്തിന്റ ഔദ്യോഗിക ഫലം

March 22nd, 2018

chakka-jackfruit-official-fruit-kerala-ePathram
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.

ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.

സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ്‌ ടാഗ്‌ ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on ചക്ക : കേരള ത്തിന്റ ഔദ്യോഗിക ഫലം

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം

February 20th, 2018

vaccination-mandatory-for-school-admission-in-kerala-ePathram തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന ത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് പുതിയ ആരോഗ്യ നയം പ്രഖ്യാ പിച്ചു. സര്‍ക്കാര്‍ നടപ്പി ലാക്കുന്ന വാക്‌സി നേഷന്‍ പദ്ധതി കള്‍ക്ക് എതിരെ  പ്രതിഷേധവും അനാ വശ്യ പ്രചാ രണവും നടക്കുന്ന സാഹചര്യത്തി ലാണ് ആരോഗ്യ നയ ത്തില്‍ വാക്‌സിനേ ഷന്‍ നിര്‍ബ്ബന്ധം ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

കച്ചവട വല്‍ക്കരണത്തില്‍ നിന്നും ആരോഗ്യ രംഗത്തെ മോചിപ്പിക്കും, പകര്‍ച്ച വ്യാധി കള്‍ക്ക് എതിരെ ശക്ത മായ ക്യാമ്പയിന്‍ നടത്തും, വാക്‌സിന്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെയുള്ള ക്യാമ്പയിനുകള്‍ ഇല്ലാ താക്കും, ജീവിത ശൈലീ രോഗ ങ്ങളുടെ നിയന്ത്രണ ത്തിന് നട പടി സ്വീക രിക്കും എന്നിങ്ങനെ നിര വധി നിര്‍ദ്ദേശങ്ങളാണ് പുതിയ ആരോഗ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ തരി പ്പിച്ചി രിക്കുന്നത്.

പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളായി ആരോഗ്യ രംഗത്തെ വിഭജിക്കും എന്നും പ്രാഥ മികാ രോഗ്യ കേന്ദ്ര ങ്ങളുടെ പ്രവര്‍ത്തന സമയം വൈകു ന്നേരം ആറു മണി വരെ ആക്കി ഉയര്‍ത്തും എന്നും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം

യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും

February 7th, 2018

kerala-dgp-loknath-behera-ePathram
തിരുവനന്തപുരം : യു. എ. ഇ. യിൽ തൊഴില്‍ വിസക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപടികള്‍ വേഗ ത്തി ലാക്കുവാന്‍ ഡി. ജി. പി. ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രുവരി 4 ഞായറാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വന്നത്.

clearance-certificate-from-kerala-police-ePathram

അപേക്ഷകരുടെ സത്യ വാങ് മൂല ത്തിലെ വിവര ങ്ങളും നില വിലെ രേഖകളും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചി ൻെറ സഹായ ത്തോടെ പരിശോ ധിച്ച് ജില്ലാ പൊലീസ് മേധാ വി യാണ് ക്ലിയറൻസ് സർട്ടി ഫിക്കറ്റ് നൽകുക.

സംസ്ഥാനത്തെ ഏതൊരു പൊലീസ് സ്റ്റേഷനു കളു മായും ഈ വിഷയത്തില്‍ സ്പെഷ്യൽ ബ്രാഞ്ചിന് ബന്ധപ്പെടാ വുന്ന താണ്. സാധാരണ അപേക്ഷ കളിൽ 14 ദിവസത്തി നകം സർട്ടിഫിക്കറ്റ് നൽകും.

രണ്ടു പേജുള്ള  പുതുക്കിയ ഫോറ ത്തിലാണ് ഇനി മുതൽ അപേക്ഷി ക്കേണ്ടത്. അപേക്ഷാ ഫീസ് 1000 രൂപ ടി. ആർ. 15 ഫോം മുഖേന ട്രഷറിയിലോ ഒാൺ ലൈനായോ അട ക്കണം. അപേക്ഷ യുടെ കോപ്പിയും ഉദ്യോഗാർത്ഥി യുടെ സത്യവാങ് മൂലവും ഇതോടൊപ്പം വെക്കണം. വിശദ വിവര ങ്ങള്‍ ക്കായി വെബ് സൈറ്റ് സന്ദര്‍ ശിക്കുക.

അപേക്ഷക രുടെ ബുദ്ധിമുട്ടുകള്‍ ഒഴി വാക്കു ന്നതിന് മുഖ്യമന്ത്രി യുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗ ത്തിലെ തീരു മാന പ്രകാര മാണ് ഈ നടപടി.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും

കേരളാ സഹകരണ ബാങ്ക് ചിങ്ങം ഒന്നിന്

October 11th, 2017

kerala-secretariat-epathram
തിരുവനന്തപുരം : അടുത്ത ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16 ന്) കേരളാ സഹകരണ ബാങ്ക് നില വില്‍ വരും. പദ്ധതി അവ ലോകന ത്തിനു ശേഷം മുഖ്യ മന്ത്രി യുടെ ഓഫീസ് അറി യിച്ച താണ് ഇക്കാര്യം.

ഇടതു മുന്നണി യുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക യിലെ പ്രധാന നിര്‍ദ്ദേശ ങ്ങളില്‍ ഒന്നായിരുന്നു കേരളാ സഹ കരണ ബാങ്ക്.  കേരളാ ബാങ്ക് തുടങ്ങു ന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കി യിട്ടുണ്ട്.

കേരളാ ബാങ്കി ന്റെ നിക്ഷേപ – വായ്പാ പദ്ധതി കളുടെ ഏകോപനം, ജീവന ക്കാരുടെ വിവര ങ്ങൾ തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചു വര്‍ഷ ത്തെ ബിസിനസ്സ് പോളിസി അടക്കമുള്ള വിവര ങ്ങൾ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമർ പ്പിച്ചു കഴിഞ്ഞു എന്നും പ്രാഥമിക സഹ കരണ ബാങ്കു കളുടെ ആധുനിക വത്കരണ ത്തിന് നട പടി കൾ ആരംഭിച്ചു കഴിഞ്ഞു എന്നും മുഖ്യ മന്ത്രി യുടെ ഓഫീസ് വ്യക്തമാക്കി.

ജില്ലാ സഹ കരണ ബാങ്കും സംസ്ഥാന സഹ കരണ ബാങ്കും ചേര്‍ത്താണ് കേരളാ സഹകരണ ബാങ്ക് രൂപീ കരി ക്കുക. കേരളാ ബാങ്ക് എന്ന ആശയ ത്തി ലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കു ന്നത് സഹ കരണ ബാങ്കിംഗ് മേഖല യുടെ സമഗ്ര മായ മാറ്റം തന്നെ യാണ്.

- pma

വായിക്കുക: , , ,

Comments Off on കേരളാ സഹകരണ ബാങ്ക് ചിങ്ങം ഒന്നിന്

Page 58 of 60« First...102030...5657585960

« Previous Page« Previous « വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു
Next »Next Page » സോളർ തട്ടിപ്പ് : ഉമ്മന്‍ ചാണ്ടിക്ക് എതിരെ വിജിലന്‍സ് അന്വേഷണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha