കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി

July 16th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കാല വര്‍ഷ ക്കെടുതികള്‍ വില യി രുത്തി നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാവരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  സംസ്ഥാന ത്തെ കാല വർഷ ക്കെടുതികൾ വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടർ മാരു മായി മുഖ്യമന്ത്രി വില യിരുത്തി.

ജില്ലാ കളക്ടര്‍മാരു മായി വീഡിയോ കോണ്‍ ഫറന്‍സ് വഴി നടത്തിയ യോഗ ത്തിലാണ് മുഖ്യ മന്ത്രി നിര്‍ദ്ദേ ശം നല്‍കിയത്.

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാന മാണ്. ജില്ലാ കളക്ടർമാർ കൂടുതൽ ജാഗ്രത പുലർ ത്തണം. വെള്ള പ്പൊക്കം ഉണ്ടാവുന്ന ചില സ്ഥല ങ്ങളിൽ കുടി വെള്ളം എത്തി ക്കേണ്ടി വരും. അതി നാവശ്യ മായ നടപടി സ്വീകരി ക്കണം. പകർച്ച വ്യാധികൾക്കെ തിരെ മുൻ കരുതലു കൾ സ്വീകരി ക്കണം.

അടിയന്തര സാഹ ചര്യം നേരിടു ന്നതിന് ആശുപത്രി കൾ സജ്ജ മായിരി ക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അസുഖ മുള്ള വരു ണ്ടെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേ ശിച്ചു.

 

- pma

വായിക്കുക: , , , , , ,

Comments Off on കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി

ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു

July 15th, 2018

ksrtc-bus-epathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. യുടെ വരു മാനം വർദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സു കളു ടെ സർവ്വീസ് സമയം പുനഃ ക്രമീ കരി ക്കുന്നു.

ഡിപ്പോ തല ത്തിൽ കൃത്യ മായ പഠനം നടത്തി യാണ് സർവ്വീസു കളുടെ സമയം നിശ്ചയിക്കുക. ആഗസ്റ്റ് ഒന്നു മുതൽ പുതിയ സമയ ക്രമ ത്തിൽ ബസ്സു കള്‍ സര്‍ വ്വീസ് നടത്തും.

ആദ്യ ഘട്ട ത്തില്‍ 219 എ. സി. വോൾവോ ബസ്സുകളുടെ ഷെഡ്യൂളുകള്‍ പുനഃ ക്രമീ കരിക്കും.

രണ്ടാം ഘട്ട ത്തിൽ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ് പ്രസ്, സൂപ്പർ ഡീലക്സ് എന്നീ വിഭാഗ ങ്ങൾ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ്സ് സർവ്വീസു കളാണ് പുനഃ ക്രമീ കരിക്കു ന്നത്. 600 സൂപ്പർ ക്ലാസ് ബസ്സു കള്‍ കെ. എസ്. ആർ. ടി. സി. ക്കുണ്ട്.

മൂന്നാം ഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പുനഃ ക്രമീ കരിക്കും.1200 ഒാളം ബസ്സു കള്‍ ഈ വിഭാഗ ത്തില്‍ ഉണ്ട്.

നാലാം ഘട്ടത്തില്‍ സിറ്റി ഫാസ്റ്റ് – ഒാർഡിനറി ബസ്സു കള്‍ പുനഃ ക്രമീ കരിക്കും. നാലായിര ത്തോളം ഒാർഡിനറി ബസ്സു കളാണ് നിലവില്‍ സർവ്വീസ് നടത്തു ന്നത്.

- pma

വായിക്കുക: , ,

Comments Off on ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു

പുതിയ ചീഫ് സെക്രട്ടറി യായി ടോം ജോസ്

June 27th, 2018

tom-jose-new-kerala-chief-secretary-ePathram
തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസി നെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്ര ട്ടറി യായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമി ക്കുന്ന ഒഴിവി ലേക്കാണ് ടോം ജോസി നെ നിയമിക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്. തൊഴില്‍, ജല വിഭവം, നികുതി വകുപ്പു കളു ടെ അഡീ ഷണല്‍ ചീഫ് സെക്രട്ടറി യായ ടോം ജോസി ന് 2020 മേയ് 31 വരെ സര്‍വ്വീസ് ഉണ്ട്.

ടോം ജോസ് ചീഫ് സെക്രട്ടറി യായി സ്ഥാനം ഏറ്റെ ടുത്താല്‍ ചീഫ് ഇല ക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അഡീ ഷണല്‍ ചീഫ് സെക്രട്ടറി പദവി യിലേക്ക് ഉയരും.

- pma

വായിക്കുക: , , ,

Comments Off on പുതിയ ചീഫ് സെക്രട്ടറി യായി ടോം ജോസ്

നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

May 31st, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി പുനരധിവാസ ത്തിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന വായ്പ പട്ടിക ജാതി – വികസന കോർപ്പ റേഷൻ വഴി ലഭ്യമാക്കു ന്നതിനുള്ള നടപടി ക്രമ ങ്ങള്‍ ആരംഭിച്ചു.

ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ നോർക്ക -റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരി കൃഷ്‌ണൻ നമ്പൂ തിരിയും പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വികസന കോർപ്പ റേഷൻ മാനേ ജിംഗ് ഡയറക്‌ടർ ഡോ. എം. എ. നാസറും ഒപ്പു വച്ചു.

രണ്ടു വർഷം എങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം പ്രവാസി ജീവിതം മതിയാക്കി തിരിച്ചെ ത്തിയ മല യാളി കൾക്കു സ്വന്ത മായി വ്യവ സായ സംരംഭങ്ങൾ ആരംഭിക്കുന്ന തിനു പരമാ വധി 20 ലക്ഷം രൂപ വരെ യാണു വായ്‌പ ലഭിക്കുക.

തുകയുടെ 15 ശതമാനം നോർക്ക റൂട്ട്സ് സബ്‌സിഡി യായി നൽകും.

വിവര ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ 1800 425 3939 എന്ന ഈ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.

- pma

വായിക്കുക: , , ,

Comments Off on നോര്‍ക്ക റൂട്ട്‌സ് വായ്‌പ : പട്ടിക ജാതി – വികസന കോർപ്പറേഷൻ വഴി

ഒന്നു മുതല്‍ പത്തു വരെ എല്ലാ സ്‌കൂളു കളിലും മലയാളം നിര്‍ബ്ബന്ധം

May 9th, 2018

aa- malayalam-compulsory-in-kerala-schools-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളു കളിലും ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ മലയാളം പഠിപ്പിക്കണം എന്ന് നിര്‍ ബ്ബന്ധ മാക്കുന്ന നിയമം ഈ അദ്ധ്യയന വര്‍ഷം മുതല്‍ പ്രാബല്യ ത്തില്‍ വരും.

സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, തുട ങ്ങിയ കേന്ദ്ര സിലബസ്സ് സ്‌കൂളു കള്‍, ഭാഷാ ന്യൂന പക്ഷ സ്‌കൂളു കള്‍, ഓറിയന്റല്‍ സ്‌കൂളു കള്‍ എന്നിവിട ങ്ങളില്‍ അടക്കം പത്താം ക്ലാസ് വരെ മലയാളം ഒരു ഭാഷയായി പഠിപ്പി ക്കണം.

2017 ജൂണ്‍ ഒന്നിന് മലയാള ഭാഷാ നിയമം ഗവര്‍ണ്ണര്‍ അംഗീ കരിച്ചു എങ്കിലും സര്‍ക്കാര്‍ ചട്ടങ്ങള്‍ ആകാത്ത തിനാല്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം ഇത് നടപ്പായി രുന്നില്ല. ഈ വര്‍ഷം മുതല്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടര്‍ ഇത് ഉറപ്പാക്കണം. മാത്രമല്ല മലയാളം പഠിപ്പി ക്കുന്നുണ്ട് എന്ന് എല്ലാ വര്‍ ഷാ രംഭവും പരി ശോധന യുണ്ടാകും.

വിദ്യാ ഭ്യാസ ഓഫീസര്‍ മാരും സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളു കളിലെ മലയാളം അദ്ധ്യാപ കരുടെ പ്രതി നിധി കളും അട ങ്ങുന്ന പാനല്‍ ആയി രിക്കും പരിശോധന നടത്തുക. എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കുന്ന പാഠ പുസ്തകം മാത്രമേ പഠിപ്പിക്കാവൂ. മൂല്യ നിര്‍ണ്ണയത്തിന് പരീക്ഷ യും ഉണ്ടാകും.

ഭാഷാ ന്യൂന പക്ഷ സ്‌കൂളു കളിലും ഓറിയ ന്റല്‍ സ്‌കൂളു കളിലും നിലവിലെ പാഠ്യ പദ്ധതി പ്രകാരം മല യാള ഭാഷാ പഠനം നിര്‍ബ്ബന്ധമല്ല. ഇത്തരം സ്‌കൂളു കള്‍ക്ക് എസ്. സി. ഇ. ആര്‍. ടി. പ്രത്യേക പാഠ പുസ്തകം നല്‍കും. ഇവിടെ പരീക്ഷയും ഉണ്ടാകും.

             

മലയാളം ,  *  വെബ് സൈറ്റ്  

- pma

വായിക്കുക: , , , , ,

Comments Off on ഒന്നു മുതല്‍ പത്തു വരെ എല്ലാ സ്‌കൂളു കളിലും മലയാളം നിര്‍ബ്ബന്ധം

Page 57 of 60« First...102030...5556575859...Last »

« Previous Page« Previous « കെ. പി. മുഹമ്മദ് കുഞ്ഞിക്ക് ടീം തളിപ്പറമ്പ യാത്ര യയപ്പു നൽകി
Next »Next Page » ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha