അബുദാബി : എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ നാലാം ദിവസം ഷാർജ തിയേറ്റർ ക്രിയേറ്റിവ് അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടകം സംവിധാന മികവു കൊണ്ടും അഭിനയ ചാരുത കൊണ്ടും സമ കാലീനത കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
ഇറ്റാലിയൻ നാടക കൃത്തായ ഡാരിയോ ഫോ യുടെ ശ്രദ്ധേയ മായ നാടക മാണ് സമകാലീന ഇന്ത്യൻ സാഹ ചര്യ ത്തിലേക്ക് മാറ്റി രംഗത്ത് അവതരി പ്പിച്ചത്.
ഫോ യുടെ നാടക ത്തിന്റെ സ്വതന്ത്ര രംഗ ഭാഷ ഒരു ക്കി യത് പ്രശസ്ത നാടക കൃത്തും സംവി ധായ കനുമായ ശ്രീജിത്ത് പൊയിൽ കാവ്.
കാണികളെ ഏറെ ആകർഷിച്ച ഈ നാടകം നിറഞ്ഞ കയ്യടി കളോടെ യാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഡാരിയോ ഫോ യുടെ കഥ യാണ് അടിസ്ഥാനം എങ്കിലും ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്ന ഇന്ത്യൻ പശ്ചാത്തല ത്തിലാണ് നാടകം അവതരിപ്പിച്ചത്. നിര പരാധി കൾക്കു മേൽ കുറ്റ മാരോ പിച്ച് ജയിലിൽ അടക്കപ്പെടുന്ന ഫാസിസ്റ്റ് ഭരണ വ്യവ സ്ഥയെ ആക്ഷേപ ഹാസ്യത്തി ന്റെ അകമ്പടി യോടെ അരങ്ങില്‍ എത്തി ച്ചിരി ക്കുന്നു സംവിധായകന്‍.
അഭിനേതാക്കൾ എല്ലാവരും മികച്ച അഭിനയ മാണ് കാഴ്ചവച്ചത്. നിസാർ ഇബ്രാഹി മി ന്റെയും ശശി വെള്ളി ക്കോത്തി ന്റെയും രംഗ സജ്ജീകര ണവും വിജു ജോസ ഫിന്റെ സംഗീത വും ക്ലിന്റ് പവിത്രന്റെ ചമയ വും മികച്ചു നിന്നു.
നാടകോത്സവ ത്തിന്റെ അഞ്ചാം ദിവസ മായ 2017 ജനു വരി ഒന്നിന് ഞായറാഴ്ച കനൽ ദുബായ് അവത രിപ്പി ക്കുന്ന ‘അഗ്നിയും വർഷവും’ എന്ന നാടകം അര ങ്ങേറും.