അബുദാബി : എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ഒൻപതാം ദിവസം ഗോപി കുറ്റി ക്കോൽ സംവിധാനം ചെയ്ത ‘അമ്മ’ എന്ന നാടകം അരങ്ങേറി.
മാക്സിം ഗോർക്കി യുടെ ‘അമ്മ’എന്ന നോവലിന്റെ സ്വതന്ത്ര നാടക ആവിഷ്കാര മാണ് അബു ദാബി യുവ കലാ സാഹിതി അരങ്ങിൽ എത്തി ച്ചത്.
തൊഴിലാളി വര്‍ഗ്ഗ ത്തിന്റെ ഇച്ഛാ ശക്തി മൂലം നിഷ്ഠൂര മായ അടിച്ചമര്‍ത്തലു കളെ അതി ജീവിക്കുന്ന കഥ യാണ് അമ്മ യിലൂടെ അവതരി പ്പിച്ചത്. ദേവി അനിൽ കേന്ദ്ര കഥാ പാത്ര മായ അമ്മയെ അവതരി പ്പിച്ചു.
ഷരീഫ് ചേറ്റുവ, റഫീഖ് വടകര, ജോസി ജോസഫ്, കബീർ അവറാൻ, രമ്യ നിഖിൽ, ബിജു ഏറയിൽ, ജാസിർ സലിം, അബാദ് ജിന്ന, ബിജു, പ്രശാന്ത് വിശ്വ നാഥൻ തുട ങ്ങിയ വരാണ് മറ്റ്അഭി നേതാക്കൾ.
ഫിറോസ്, സുനീർ, കബീർ എന്നിവർ ചേർന്നാണ് സംഗീത വിഭാഗം കൈ കാര്യം ചെയ്തത്. രവി പട്ടേന വെളിച്ച വിതാ നവും കുഞ്ഞി കൃഷ്ണൻ, ഷാജി, ശങ്കർ എന്നി വർ രംഗ സജ്ജീകരണവും നിർവ്വ ഹിച്ചു. ചമയം ക്ലിന്റ് പവിത്രൻ.
നാടകോത്സവത്തിലെ പത്താമത് നാടക മായ ‘ദി ഐലൻഡ്’ ജനുവരി 12 വ്യാഴം രാത്രി 8.30 ന് തിയ്യേറ്റർ ദുബായ് അവതരി പ്പിക്കും.
ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവതരി പ്പിക്കുന്ന ‘പെരു ങ്കൊല്ലൻ’എന്ന നാടക വും ജനുവരി 15 ഞായറാഴ്ച, ശക്തി തിയ്യ റ്റേഴ്‌സി ന്റെ ‘ചിരി’ എന്ന നാടക വും അരങ്ങേറും.
നാടകോത്സവ ത്തിന്റെ ഫലപ്രഖ്യാപനം ജനുവരി 16 തിങ്കളാഴ്‌ച ആയിരിക്കും.