അബുദാബി : ഭരത് മുരളി നാടകോത്സവ ത്തിലെ എട്ടാ മത് അവ തരണ മായി മാസ് ഷാർജ അവ തരി പ്പിച്ച ‘അദ്രികന്യ’ പ്രേക്ഷക മനസ്സിൽ പ്രണയ ത്തിന്റെ സംഗീത സാന്ദ്രമായ ഒരു അനു ഭവ മായി പെയ്‌തിറങ്ങി.
ലോക പ്രസിദ്ധ സംഗീതജ്ഞൻ പണ്ഡിറ്റ് രവി ശങ്കറി ന്റെയും ഭാര്യ യായിരുന്ന അണ്ണാ പൂർണ്ണ ദേവി യുടെ യും ജീവിത ത്തെ അടി സ്ഥാന മാക്കി ലതാ ലഷ്മി എഴുതിയ ‘തിരു മുഗൾ ബീഗം’ എന്ന നോവലി ന്റെ നാടക ആവിഷ്കാര മായി രുന്നു പ്രമുഖ സംവിധായകൻ മഞ്ജുളൻ രചനയും സംവി ധാനവും നിർവ്വ ഹിച്ച് അര ങ്ങിൽ എത്തിച്ച അദ്രികന്യ.
കേന്ദ്ര കഥാ പാത്ര ങ്ങളായ മഹാ ദേവനായി അനൂപ് ചന്ദ്രനും അദ്രി കന്യ യായി അനന്ത ലക്ഷ്മിയും അരങ്ങു നിറഞ്ഞാടി. കൂക്കൽ രാഘവൻ, മനോജ് മുണ്ടേരി, ബിജു കൊട്ടില, ശ്രേയ ഗോപാൽ, ശിവ രാജ് പിലാത്തറ, സ്വാതി ദാസ്, ഷെരീഫ് മാന്നാർ, ബീന, ദീപ സുരേന്ദ്രൻ, ട്വിങ്കിൾ, സോന ജയരാജൻ, അനിൽ മുന്നാട് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ഈ നാടക ത്തില്‍ വേദി യില്‍ എത്തി.
മഞ്ജുളൻ പ്രകാശ വിതാന വും വിനു കാഞ്ഞ ങ്ങാട് രംഗ സജ്ജീ കരണവും ചമയം ക്ലിന്റ് പവിത്രനും നിർവ്വ ഹിച്ചു.
നാടകോത്സവ ത്തിന്റെ ഒൻപതാം ദിവസ മായ ജനുവരി 8 ഞായറാഴ്ച, മാക്സിം ഗോർക്കി യുടെ‘അമ്മ’ യുവ കലാ സാഹിതി അവതരിപ്പിക്കും. സംവിധാനം ഗോപി കുറ്റിക്കോൽ