അബുദാബി : ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി യു. എ. ഇ. യിലെ പൊതു മേഖല ക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല ക്ക് രണ്ടു ദിവസവും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ജൂൺ 14 മുതൽ (റമദാൻ 29) അവധി ആരംഭിക്കും. ശവ്വാൽ മാസം മൂന്ന് വരെ അവധി തുടരും.
വെള്ളി യാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെ യും റമദാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച ഈദ് വരു ന്നത് എങ്കില്‍ ജൂണ്‍ 18 വരെ അവധി ആയിരിക്കും. എന്നാല്‍ സ്വകാര്യ മേഖലക്ക് ശവ്വാല്‍ ഒന്നും രണ്ടും മാത്ര മായി രിക്കും അവധി.
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധംഎന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.
നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.
നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.
ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.
ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.
നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.
പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.
ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.
ദുബായ് : 18 വയസ്സിൽ താഴെ യുള്ള കുട്ടികളെ തനിച്ച് ഇന്ത്യ യിൽ നിന്നും യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ മാതാ പിതാ ക്കളുടെ സാക്ഷ്യ പത്രം അനിവാര്യം.
കുടുംബാംഗ ങ്ങൾക്ക് കൂടെ അല്ലാതെ വരുന്ന കുട്ടികളു ടെ പക്കല്‍ സാക്ഷ്യ പത്രം ഇല്ലെങ്കില്‍ അവരെ ഇന്ത്യ യിലേക്കു തന്നെ മടക്കി അയക്കും എന്നും എയര്‍ ഇന്ത്യ.
ദുബായ് പോലീസ് – ദുബായ് എമിഗ്രേഷൻ അധികൃതർ നൽകിയ നിര്‍ദ്ദേശ ത്തിന്റെ അടിസ്ഥാന ത്തിലാണ് ജൂൺ ഒന്നു മുതൽ സാക്ഷ്യ പത്ര നിബന്ധന പ്രാബല്യത്തില്‍ വരു ത്തിയത് എന്നും എയർ ഇന്ത്യഅറിയിച്ചു.
കുട്ടിയുടെ നാട്ടിലെയും യു. എ. ഇ.യിലെയും വിലാസം, യു. എ. ഇ. യിൽ ഇറങ്ങിയാൽ കുട്ടി യെ സ്വീകരി ക്കുന്ന ആളു ടെ പേരും മറ്റു വിശ ദാംശ ങ്ങളും മാതാ പിതാ ക്കൾ സാക്ഷ്യ പത്ര ത്തിൽ കൃത്യമായി പൂരിപ്പി ക്കണം.
ഇങ്ങിനെ വരുന്ന കുട്ടികളുടെ എമി ഗ്രേഷൻ നടപടി കള്‍ പൂർത്തിയാ ക്കുവാനും മാതാ പിതാ ക്കള്‍ സാക്ഷ്യ പത്രം വഴി ഉത്തര വാദിത്വ പ്പെടു ത്തിയിട്ടുള്ള വ്യക്തിക്കു കൈ മാറാനും എയർ ലൈൻ ജീവന ക്കാർ സഹാ യിക്കും.
സാക്ഷ്യപത്രം ശരി യായി പൂരിപ്പിക്കാതെയും സംശ യാസ്പദ മായ രീതിയി ലും തനിച്ച് യു. എ. ഇ. യിൽ വന്നിറങ്ങുന്ന കുട്ടിക്ക് പിഴ ചുമത്തു വാനും കുട്ടിയെ തിരിച്ച് നാട്ടിലേക്ക് അയക്കു വാനും സാദ്ധ്യത ഉണ്ട് എന്നും മുന്നറിയിപ്പു നല്‍കുന്നു.

അബുദാബി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് മരണ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ യു. എ. ഇ. യിലേക്ക് എത്തുന്ന യാത്രക്കാരെ നിരീ ക്ഷിക്കു വാനും രോഗി കളെ കണ്ടെത്തുവാനും എയര്‍പോര്‍ട്ട് അധി കൃതർ ക്ക് ആരോഗ്യ- രോഗ പ്രതി രോധ മന്ത്രാലയം നിർദ്ദേശം നൽകി.
തലച്ചോറിന്റെ പ്രവർ ത്തന ങ്ങളെ വികല പ്പെടുത്തുന്ന നിപ്പ വൈറസ് ബാധിച്ചാല്‍ പനി, ചുമ, തല വേദന, ശ്വാസ തടസ്സം, പെരു മാറ്റ ത്തിലെ അസ്വാഭാ വികത തുട ങ്ങിയവ യാണ് രോഗ ലക്ഷണ ങ്ങൾ.
രോഗ ലക്ഷണ ങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി നിപ്പ വൈറസ് ബാധിതര്‍ ആണോ എന്ന് പരി ശോധി ക്കുവാ നും രോഗിയെ മറ്റുള്ള വരിൽ നിന്നും മാറ്റി ആരോഗ്യ മന്ത്രാലയ പ്രതി നിധി കളെ അറി യിക്കണം എന്നും നിര്‍ദ്ദേ ശമുണ്ട്.
നിപ്പ വൈറസ് ബാധ വലിയ തോതിൽ പടർ ന്നിട്ടില്ലെ ന്നും രോഗം വന്ന് മരിച്ച കേസു കൾ വിശദമായി അവ ലോകനം ചെയ്ത് വരുന്ന തായും ഇന്ത്യൻ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചതായി യു. എ. ഇ. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗ ബാധിത രുടെ എണ്ണ ത്തിൽ വർദ്ധനവില്ലാ എന്നും മറ്റുള്ള സ്ഥല ങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല എന്നുമുള്ള വിവര ങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് എന്നും യു. എ. ഇ. ആരോഗ്യ മന്ത്രാലയം അറിയിച്ചു.