അബുദാബി : രാഷ്ട്രപിതാവും രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 ‘സായിദ് വര്‍ഷം’ ആയി ആച രി ക്കു ന്നതു മായി ബന്ധപ്പെട്ട് അബു ദാബി പൊലീസ് ഔദ്യോഗിക എഴുത്തു കളിൽ ‘സായിദ് വർഷം – 2018’ എന്ന മുദ്രാ വാക്യം ഉപ യോഗി ച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
ഔദ്യോഗിക എഴുത്തു കളിലും പ്രഭാഷണ ങ്ങളിലും സായിദ് വർഷാചരണ മുദ്രാ വാക്യം ഉൾ പ്പെടു ത്തുന്നത് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കും എന്ന് അബു ദാബി പൊലീസ് അക്കാദമി യുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡവലപ്പ് മെന്റ് ഡയറക്ടർ കേണൽ ഡോ. ഇബ്രാഹിം ഹമദ് അൽ ഹിനായ് അറി യിച്ചു.
- WAM
- Image Credit : Khaleelullah Chemnad