ദുബായ് : ഇന്നലെ രാത്രി യില്‍ ഇറാഖ് – ഇറാൻ അതിർ ത്തി യില്‍ ഉണ്ടായ ഭൂചലനം യു. എ. ഇ. യെ ബാധിച്ചി ട്ടില്ല എന്ന് ദുബായ് മുനിസി പ്പാലിറ്റി.
ദുബായിൽ നിന്ന് 1,378 കിലോ മീറ്റർ അകലെ യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിൽ 7.3 തീവ്രത യിൽ ഉണ്ടായ ഭൂചലനം നിരവധി പേരുടെ മരണ ത്തിനും വൻ നാശ നഷ്ട ത്തിനും ഇട യാക്കി.
ദുബായിലെ ഏതാനും ബഹുനില കെട്ടിടങ്ങളിൽ താമസി ച്ചിരുന്ന വർക്ക് ഭൂചലന ത്തിന്റെ പ്രകമ്പനം അനു ഭവ പ്പെട്ടു. ഇതു പ്രകാരം സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രച രിച്ച ചില വാര്‍ത്തകള്‍ ജനങ്ങളെ പരി ഭ്രാന്തി യില്‍ ആക്കിയിരുന്നു.
ഭൂചലനം ഉണ്ടാകു മ്പോൾ നിരീക്ഷി ക്കുവാ നായി ഉയർന്ന നില കളുള്ള കെട്ടിട ങ്ങളിൽ ദുബായ് മുനി സിപ്പാ ലിറ്റി സ്മാർട്ട് സിസ്റ്റം ആരംഭി ച്ചിരുന്നു.
ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്തു വാനുള്ള പദ്ധതിയും ഒരുക്കി യിട്ടുണ്ട്. അതു കൊണ്ട് തന്നെ കെട്ടിട ങ്ങളിൽ നിന്നും പുറത്ത് ഇറങ്ങു വാനു ള്ള മുന്നറിയിപ്പും ഇന്നലെ രാത്രി നല്‍കി യിരു ന്നില്ല എന്നും അധികൃതർ അറിയിച്ചു.