സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

March 4th, 2018

kanam rajendran_epathram

മലപ്പുറം : സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രനെ തെരെഞ്ഞെടുത്തു. പുതിയ സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് കാനത്തെ തെരെഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയാണ് കാനത്തിന്റെ പേരു നിർദ്ദേശിച്ചത്.

ഇത് രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറി പദവിയിലെത്തുന്നത്. നേരത്തെ സി ദിവാകരനോട് സെക്രട്ടറി പദവിയിലേക്ക് മൽസരിക്കാൻ ഇസ്മായിൽ പക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഐക്യത്തിനാണ് പ്രാധാന്യം എന്ന കാര്യം ചൂണ്ടിക്കാണിച്ച് ദിവാകരൻ പിന്മാറുകയായിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി

February 8th, 2018

media-personality-vm-sathish-passes-away-ePathram
അബുദാബി : യു. എ. ഇ. യിലെ മാധ്യമ പ്രവർ ത്തകൻ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനി ലെ ആശു പത്രി യിൽ വെച്ച് ബുധ നാഴ്ച രാത്രി യിലാ യിരുന്നു മരണം. ഹൃദയാ ഘാത ത്തെ തുടർന്ന് ആശുപത്രി യിൽ എത്തിച്ചു ശസ്ത്ര ക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രി യോടെ സ്ഥിതി ഗുരുതരം ആവു കയും മരണപ്പെടുകയും ചെയ്തു.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ – തങ്കമ്മ ദമ്പതി കളുടെ മകനായ സതീഷ്, ബോംബെ യിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ത്തി ലൂടെ യാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കു ന്നത്.

തുടർന്ന് ഒമാൻ ഒബ്സർവർ പത്ര ത്തില്‍ പ്രവർ ത്തിച്ച തിനു ശേഷം യു. എ. ഇ. യിൽ ഖലീജ് ടൈംസ്  , എമിറേ റ്റ്സ് ടുഡേ, സെവൻ ഡേയ്സ്, എമിറേറ്റ്സ്, 24 / 7, തുട ങ്ങിയ മാധ്യമ  സ്ഥാപന ങ്ങളിലും ജോലി ചെയ്തു.

ഗള്‍ഫിലെ തൊഴിലാളി കളുടെ ജീവിത ങ്ങളെ വിവരിച്ചു കൊണ്ട് വിവിധ പത്ര ങ്ങളിൽ പ്രസിദ്ധീകരിച്ച അറു നൂറോളം വാര്‍ത്ത കളും ലേഖന ങ്ങളും സമാഹരിച്ച് ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പേരില്‍ പുസ്ത കമാക്കി പ്രസിദ്ധീകരി ച്ചിരുന്നു.

ദുബായിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായി രുന്ന ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ പ്രവർ ത്തന ങ്ങളിൽ സജീവ മായി രുന്നു.

ചിരന്തന മാധ്യമ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 3  മണി യോടെ ദുബായ് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തി മോപ ചാരം അര്‍പ്പിക്കുവാന്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. മൃതദേഹം രാത്രി യോടെ നാട്ടിലേക്കു കൊണ്ടു പോകും.

- pma

വായിക്കുക: , , , , ,

Comments Off on മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി

സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌

February 5th, 2018

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയിലെ പൊതു സ്ഥല ങ്ങളിലും റോഡു കളിലും സെല്‍ഫി എടുക്കു ന്നതിനും വീഡിയോ ചിത്രീ കരി ക്കുന്ന തിനും വിലക്ക് ഏര്‍പ്പെടുത്തി. അനു മതി ഇല്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ ത്തുന്നത് നിയമ ലംഘന മാണ്.

അന്യന്റെ സ്വകാര്യതകളില്‍ കടന്നു ചെന്ന് ഇത്തരം ചിത്ര ങ്ങള്‍ സോഷ്യല്‍ മീഡിയ കളില്‍ പ്രസിദ്ധീ കരി ക്കുന്നത് സൈബര്‍ ക്രൈം നിയമ പ്രകാരം കുറ്റ കര മാണ്. നിയമ ലംഘ കര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും എന്നും പോലീസ് അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസു കള്‍, പോലീസ് സ്റ്റേഷ നുകളും വാഹന ങ്ങളും  എന്നിവയുടെ ചിത്ര ങ്ങള്‍ പകര്‍ത്തി സാമൂ ഹിക മാധ്യമ ങ്ങളില്‍ പ്രചരി പ്പി ക്കുന്ന സാഹ ചര്യ ത്തി ലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ നവംബറില്‍ മക്കയിലും മദീനയിലും പുണ്യ ഗേഹ ങ്ങളില്‍ സെല്‍ഫിക്ക് നിരോധനം ഏര്‍പ്പെടുത്തി യി രുന്നു.

- pma

വായിക്കുക: , , , ,

Comments Off on സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌

സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌

February 5th, 2018

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : അനുമതി ഇല്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ ത്തുന്നത് നിയമ ലംഘന മാണ് എന്ന മുന്നറി യിപ്പു മായി സൗദി അറേബ്യയിലെ പൊതു സ്ഥല ങ്ങളിലും റോഡു കളിലും സെല്‍ഫി എടുക്കു ന്നതിനും വീഡിയോ ചിത്രീ കരി ക്കുന്ന തിനും അധികൃതരുടെ വിലക്ക്.

അന്യന്റെ സ്വകാര്യതകളില്‍ കടന്നു ചെന്ന് ഇത്തരം ചിത്ര ങ്ങള്‍ സോഷ്യല്‍ മീഡിയ കളില്‍ പ്രസിദ്ധീ കരി ക്കുന്നത് സൈബര്‍ ക്രൈം നിയമ പ്രകാരം കുറ്റ കര മാണ്. നിയമ ലംഘ കര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസു കള്‍, പോലീസ് സ്റ്റേഷ നുകളും വാഹന ങ്ങളും  എന്നിവയുടെ ചിത്ര ങ്ങള്‍ പകര്‍ത്തി സാമൂ ഹിക മാധ്യമ ങ്ങളില്‍ പ്രചരി പ്പി ക്കുന്ന സാഹ ചര്യ ത്തി ലാണ് മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ നവംബറില്‍ മക്കയിലും മദീനയിലും പുണ്യ ഗേഹ ങ്ങളില്‍ സെല്‍ഫിക്ക് നിരോധനം ഏര്‍പ്പെടുത്തി യി രുന്നു.

- pma

വായിക്കുക: , , , ,

Comments Off on സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌

പാസ്സ്പോര്‍ട്ടിലെ വേര്‍ തിരിവ് : ഇന്ത്യൻ മീഡിയ അബുദാബി നിവേദനം നൽകി

January 29th, 2018

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് നിറം മാറ്റുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം എന്നാ വശ്യ പ്പെട്ടു കൊണ്ട് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ ‘ഇന്ത്യൻ മീഡിയ അബു ദാബി’ യുടെ പ്രതിനിധി സംഘം ന്യൂ ഡൽഹി യിൽ എത്തി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണ ന്താന ത്തിന് നിവേദനം നൽകി.

ima-abudhabi-media-delegates-with-minister-kannanthanam-ePathram

ഇന്ത്യൻ മീഡിയ അബുദാബി’ യുടെ പ്രതിനിധി സംഘം ന്യൂ ഡൽഹി യിൽ

ജനങ്ങൾക്കിട യിൽ വേർ തിരിവ് സൃഷ്ടി ക്കുന്ന വിധ ത്തിൽ പാസ്സ് പോർട്ട് രണ്ടു നിറ ങ്ങളിൽ ആക്കി മാറ്റുന്ന തിലൂടെ വിദ്യാ ഭ്യാസ പര മായി പിന്നോക്കം നിൽക്കുന്ന പൗരന്മാരെ സമൂഹ ത്തിനിട യിൽ താഴ്ത്തി കെട്ടുക യാണ് ചെയ്യുന്നത്. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിര ക്കണ ക്കിനു പേർ തങ്ങളുടെ കഠിന പ്രയത്ന ത്തിലൂടെ യും മറ്റു കഴിവു കളിലൂടെ യും വിദേശ ങ്ങളിൽ മെച്ചപ്പെട്ട ജോലി ചെയ്തു വരുന്നുണ്ട്.

വിദ്യാഭ്യാസ പര മായി പിന്നിൽ നിൽക്കുന്നവർ എന്ന് മറ്റുള്ളവർക്ക് ബോധ്യ പ്പെടുത്തുന്ന വിധ ത്തിൽ പാസ്സ് പോർട്ട് നിറം മാറു ന്നതോടെ ഇത്തര ക്കാരായ ആയിര ക്കണ ക്കിന് പേർക്ക് തങ്ങളുടെ തൊഴിൽ നഷ്ട പ്പെടുന്ന അവസ്ഥയുണ്ടാകും.

അതു പോലെ തന്നെ പാസ്സ് പോർട്ടി ലെ അവസാന പേജ് ഇല്ലാതാക്കുന്നതും നിരവധി പ്രയാസ ങ്ങൾക്ക് ഇട യാക്കും. പ്രവാസി കൾ വിദേശ രാജ്യ ങ്ങളിലും നാട്ടിലും മേൽ വിലാസം തിരി ച്ചറി യുന്നതിനു വേണ്ടി യാണ് പൊതുവേ പാസ്സ് പോർട്ടി ലെ അവ സാന പേജ് ഉപ യോഗ പ്പെടു ത്തുന്നത്. ഇത് ഇല്ലാതാകുന്ന തോടെ ഭാവി യിൽ വിസ സംബന്ധ മായ ആവശ്യങ്ങൾ അടക്കം ഒട്ടേറെ പ്രയാസ ങ്ങൾ നേരിടേണ്ടി വരും എന്നതിൽ സംശയ മില്ല എന്നും നിവേദന ത്തിൽ ഊന്നി പറഞ്ഞു.

പതിറ്റാണ്ടു കളായി രാജ്യ ത്തിന് വിദേശ നാണ്യം നേടി ത്തരി കയും സാമ്പത്തിക രംഗത്ത് അതുല്യ മായ സംഭാ വന കൾ നൽകി വരുന്നവരു മായ പ്രവാസി കളെ ദോഷ കര മായി ബാധി ക്കുന്ന പുതിയ നീക്ക ത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം എന്നും ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി നിവേദന ത്തിൽ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ വിദേശ കാര്യ മന്ത്രി യുമായി ചർച്ച നടത്തി കഴിയാവുന്ന തര ത്തിൽ പരിശ്രമ ങ്ങൾ നടത്തും എന്ന് ഒൗദ്യോഗിക വസതിയിൽ നടന്ന കൂടി ക്കാഴ്ചയിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം നിവേദക സംഘ ത്തിന് ഉറപ്പു നൽകി.

ഇന്ത്യൻ മീഡിയ അബു ദാബി കമ്മിറ്റി പ്രസിഡന്‍റ് റസാഖ് ഒരുമനയൂർ, ജനറൽ സെക്രട്ടറി സമീർ കല്ലറ, ട്രഷറർ റാഷിദ് പൂമാടം, വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരൻ, അംഗ ങ്ങളായ അനിൽ സി. ഇടിക്കുള, മുനീർ പാണ്ട്യാല, ടി. പി. അനൂപ്, ഷിൻസ് സെബാസ്റ്റ്യൻ എന്നിവർ ക്കൊപ്പം രാജ്യ സഭാംഗം പി. വി. അബ്ദുൽ വഹാബും സന്നിഹിത നായിരുന്നു.

 

- pma

വായിക്കുക: , , , , ,

Comments Off on പാസ്സ്പോര്‍ട്ടിലെ വേര്‍ തിരിവ് : ഇന്ത്യൻ മീഡിയ അബുദാബി നിവേദനം നൽകി

Page 27 of 40« First...1020...2526272829...40...Last »

« Previous Page« Previous « സമാജം യുവ ജനോത്സവം : അങ്കിതാ അനീഷ്‌ കലാ തിലക൦
Next »Next Page » കുവൈറ്റിൽ പൊതു മാപ്പ് ജ​നുവ​രി 29 മു​ത​ൽ പ്രാബല്യത്തിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha