ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ : ക്ലിനിക്കല്‍ പരീക്ഷണം തുടരാം

June 4th, 2020

logo-who-world-health-organization-ePathram

ജനീവ : കൊവിഡ് വൈറസ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണം തുടരാം എന്ന് ലോക ആരോഗ്യ സംഘടന.

മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധര്‍ പുന പരി ശോധന നടത്തി എന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തു ന്നത് തുടരുവാന്‍ ശുപാര്‍ശ ചെയ്യുന്നു എന്നും W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം  അറിയിച്ചു.

മാത്രമല്ല എച്ച്. ഐ. വി. രോഗികള്‍ക്കു നല്‍കി വരുന്ന മരുന്നുകള്‍, റെമിഡിസിവര്‍ എന്നിവ ഉപ യോഗിച്ചുള്ള പരീക്ഷണം തുടരാനും W H O അനുമതി നല്‍കി.

മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സക്കു ഉപയോഗിക്കു മ്പോള്‍ മരണ സാദ്ധ്യത കൂടുതല്‍ എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതു കൊണ്ടു തന്നെ ലോക ആരോഗ്യ സംഘടന യുടെ സുരക്ഷാ നിരീക്ഷണ സമിതി ലഭ്യമായ എല്ലാ മരണ വിവര ങ്ങളും പരിശോധിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് രോഗികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നുള്ള ആശങ്ക നില നിന്നിരുന്നു. അതിനാല്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം താൽക്കാലി കമായി നിർത്തി വെക്കുവാന്‍ ലോക ആരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ : ക്ലിനിക്കല്‍ പരീക്ഷണം തുടരാം

ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

May 31st, 2020

icmr- indian-council-of-medical-research-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൃത്യമായ കണക്കു കള്‍ ലഭിക്കു വാനായി എലിസ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്തുവാന്‍ സംസ്ഥാനങ്ങൾക്ക് ഐ. സി. എം. ആർ. നിർദ്ദേശം നല്‍കി.

വൈറസ് വ്യാപനത്തിന്റെ തോത് പരിശോധി ക്കുന്ന തിനായി എലിസ ആന്റി ബോഡി ടെസ്റ്റി ന്റെ ഒരു പൈലറ്റ് സീറോ സര്‍വ്വേ ഐ. സി. എം. ആർ. കഴിഞ്ഞ യാഴ്ച നടത്തി യിരുന്നു.

രോഗ വ്യാപനത്തില്‍ രാജ്യം എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന വിവര ങ്ങള്‍ കിട്ടുന്ന തിനു വേണ്ടിയാണ് ഐ. സി. എം. ആർ. പൈലറ്റ് സര്‍വ്വേ നടത്തിയത്‌.

എന്‍സൈം അടിസ്ഥാനമാക്കി കൊണ്ടു ള്ള ലബോറട്ടറി പരിശോധന യാണ് എലിസ ടെസ്റ്റ്. മാത്രമല്ല, രക്തത്തിലെ ആന്റി ബോഡികളെ കണക്കാക്കി മുന്‍ കാല അണു ബാധയെ കണ്ടെ ത്തുവാനും ഈ ടെസ്റ്റി ലൂടെ സാധിക്കും. കൂടുതല്‍ ആളുകളില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗ ത്തിന്റെ സമൂഹ വ്യാപന സാദ്ധ്യത മനസ്സിലാക്കാന്‍ സാധിക്കും.

വൈറസ് ബാധ എല്‍ക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, കണ്ടെയ്‌നര്‍ സോണു കളിലെ വ്യക്തികള്‍ തുടങ്ങിയ വരിലാണ് ആന്റി ബോഡി ടെസ്റ്റ് നടത്തുക.

- pma

വായിക്കുക: , , , ,

Comments Off on ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കണം : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

May 28th, 2020

breast-feeding-milk-protein-protect-corona-virus-ePathram
മോസ്‌കോ : മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനു കൾക്ക് കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ ശേഷി ഉണ്ടായേക്കും എന്ന് റഷ്യന്‍ ഗവേഷകര്‍. മുല പ്പാലിലെ ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ് നവ ജാത ശിശു ക്കളെ വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുന്നത്.

മറ്റുള്ളവരെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൊവിഡ് വൈറസ് ബാധ കുറവ് ആണെ ന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന ത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമന ത്തില്‍ എത്തിയത്. ഈ വിഷയ ത്തില്‍ ഗവേഷണം നടത്തി കൊവിഡ് വൈറസിനു എതിരായ മരുന്ന് വികസിപ്പിക്കുവാന്‍ തയ്യാറെടുക്കുക യാണ് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗ ത്തിലെ ഗവേഷകര്‍.

ലാക്ടോ ഫെറിന്‍ ശരീരത്തിലെ പ്രതിരോധ സംവി ധാനത്തെ ശക്തി പ്പെടു ത്തുന്ന പ്രോട്ടീന്‍ ആണ്. നവജാത ശിശുക്കളില്‍ രോഗ പ്രതിരോധ സംവിധാനം വികസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് ശിശുക്കളെ സംരക്ഷിക്കുന്നത് ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ്.

അതിനാല്‍ ശിശുക്കളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഈ പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നും ഗവേഷകര്‍ പറയുന്നു. ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്‌കരണം നടത്തിയ പ്രൊട്ടീന്‍ 2007 ല്‍ റഷ്യന്‍ ഗവേഷ കര്‍ വികസിപ്പിച്ചിരുന്നു. നിയോ ലാക്ടോ ഫെറിന്‍ എന്നാണ് ഗവേഷകര്‍ ഇതിന് പേര്‍ നല്‍കിയത്.

ഇതിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധി ക്കുവാനുള്ള ശേഷി യുണ്ട്. കൊറോണ വൈറസിന് എതിരെ നിയോ ലാക്ടോ ഫെറിന്റെ ഈ ശേഷി, ഉപയോഗി ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക

May 28th, 2020

corona-viruses-or-germs-do-not-spread-on-flight-and-air-crafts-ePathram

വാഷിംഗ്ടണ്‍ : വൈറസ് അടക്കമുള്ള അണുക്കള്‍ വിമാന ങ്ങള്‍ക്ക് ഉള്ളില്‍ വ്യാപിക്കുവാന്‍ സാദ്ധ്യത ഇല്ല എന്നും ആയതിനാല്‍ വിമാന യാത്ര യില്‍ സാമൂഹിക അകലം പാലിക്കേ ണ്ടതായ ആവശ്യമില്ല എന്നും (ഡി. സി. സി.).

അതു കൊണ്ടു തന്നെ മദ്ധ്യത്തിലെ സീറ്റ് ഒഴിച്ചിടണം എന്ന് അമേരിക്ക യുടെ കൊവിഡ് നിർദ്ദേ ശ ങ്ങളില്‍ ഉൾപ്പെ ടുത്തിയിട്ടില്ല എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ.

കൊവിഡ് വ്യാപനം മുൻ നിർത്തി, വിമാന ത്തിന്ന് ഉള്ളിലെ സാമൂഹിക അകല ത്തിനു പകരം ഒരു കൂട്ടം സുരക്ഷാ മുന്നറിയി പ്പുകള്‍ പൈലറ്റിനും ജീവനക്കാർ ക്കും നല്‍കിയി ട്ടുണ്ട്.

വൈറസ് പടരാൻ സാദ്ധ്യതയില്ല എന്ന് അവകാശ പ്പെടു മ്പോഴും കഴിയുന്നതും വിമാന യാത്ര ഒഴിവാക്കണം എന്നും അമേരിക്കന്‍ ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

യാത്രക്കാരുടെ സുരക്ഷാ പരിശോധനക്കു വേണ്ടി യുള്ള വരി നില്‍ക്കലും വിമാന ത്താവള ടെർമിനലു കളിലും മറ്റും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും എന്നതിനാലും ഇവിട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരും എന്നതിനാലും വിമാന യാത്ര പരമാവധി ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.

- pma

വായിക്കുക: , , , ,

Comments Off on വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക

ലോക്ക് ഡൗണിലെ ഇളവ് ; വൈറസ് വ്യാപനം രൂക്ഷമാക്കും

May 27th, 2020

logo-who-world-health-organization-ePathram
ജനീവ: ലോക രാജ്യങ്ങളിലെ ലോക്ക് ഡൗൺ നിയന്ത്രണ ങ്ങളിൽ ഇളവു കൾ വരുത്തുന്നത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാക്കും എന്ന് ലോക ആരോഗ്യ സംഘടന യുടെ മുന്നറി യിപ്പ്. നിരവധി രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണ ങ്ങളിൽ ഇളവുകൾ വരുത്തിയ തോടെ യാണ് ഈ മുന്നറിയിപ്പ്.

ലോകത്ത് ഇപ്പോൾ കൊവിഡ്-19 മഹാ മാരി യുടെ ആദ്യ തരംഗം ആണെന്നും അത് നിർണ്ണാ യക ഘട്ട ത്തില്‍ ആണെന്നും ഡബ്ല്യു. എച്ച്. ഒ. എമർജൻസീസ് വിഭാഗം മേധാവി ഡോ. മൈക്ക് റയാൻ പറഞ്ഞു.

ഇപ്പോള്‍ രോഗ വ്യാപനം കുറയുക യാണ് എന്നതു കൊണ്ട് രോഗം ഇല്ലാ തായി വരുന്നു എന്നു പറയുവാന്‍ കഴിയില്ല. ലോകമെങ്ങും രോഗം പരക്കുക യാണ്. ഏതു സമയവും രോഗി കളു ടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവ് ഉണ്ടാവും. അതിനുള്ള സാദ്ധ്യതകള്‍ നാം അറി ഞ്ഞിരി ക്കേണ്ട തുണ്ട്.

രോഗ വ്യാപനം അടുത്ത ഘട്ട ത്തി ലേക്ക് കടക്കുന്നത് തടയാനുള്ള നടപടി കൾ സ്വീകരി ക്കു വാന്‍ കൂടിയുള്ള സമയം ആണിത്. നിലവില്‍ രോഗ വ്യാപ നത്തിൽ കുറവ് കാണി ക്കുന്ന രാജ്യ ങ്ങൾ ഈ സമയം ഫലപ്രദ മായി ഉപ യോഗി ക്കണം. ദക്ഷിണ അമേരിക്ക യിലും ദക്ഷിണേഷ്യ യിലും രോഗ വ്യാപനം തീവ്ര മാണ്.

ഇന്ത്യയിൽ തുടർച്ചയായ ഏഴാം ദിവസ വും രോഗി കളുടെ എണ്ണ ത്തിൽ റെക്കോഡ് വർദ്ധനവ് ഉണ്ടായി. രോഗ വ്യാപനം നിയന്ത്രി ക്കുവാനായി പരിശോധനകൾ കൂടുതല്‍ വ്യാപി പ്പിക്കണം. ഇന്ത്യ അടക്കം ഉള്ള രാജ്യ ങ്ങളിൽ അതി വേഗം കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹ ചര്യ ത്തിലുള്ള ഈ മുന്നറിയിപ്പ് ഏറെ ഗൗരവ തരമാണ് എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അടിവര യിടുന്നു.

- pma

വായിക്കുക: , , , ,

Comments Off on ലോക്ക് ഡൗണിലെ ഇളവ് ; വൈറസ് വ്യാപനം രൂക്ഷമാക്കും

Page 23 of 40« First...10...2122232425...3040...Last »

« Previous Page« Previous « കാനഡ കെ. എം. സി. സി. ക്ക് രാഹുല്‍ ഗാന്ധി യുടെ അഭിനന്ദനം
Next »Next Page » ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha