തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന ത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് പുതിയ ആരോഗ്യ നയം പ്രഖ്യാ പിച്ചു. സര്‍ക്കാര്‍ നടപ്പി ലാക്കുന്ന വാക്‌സി നേഷന്‍ പദ്ധതി കള്‍ക്ക് എതിരെ പ്രതിഷേധവും അനാ വശ്യ പ്രചാ രണവും നടക്കുന്ന സാഹചര്യത്തി ലാണ് ആരോഗ്യ നയ ത്തില്‍ വാക്‌സിനേ ഷന്‍ നിര്‍ബ്ബന്ധം ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
കച്ചവട വല്‍ക്കരണത്തില്‍ നിന്നും ആരോഗ്യ രംഗത്തെ മോചിപ്പിക്കും, പകര്‍ച്ച വ്യാധി കള്‍ക്ക് എതിരെ ശക്ത മായ ക്യാമ്പയിന്‍ നടത്തും, വാക്‌സിന്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെയുള്ള ക്യാമ്പയിനുകള്‍ ഇല്ലാ താക്കും, ജീവിത ശൈലീ രോഗ ങ്ങളുടെ നിയന്ത്രണ ത്തിന് നട പടി സ്വീക രിക്കും എന്നിങ്ങനെ നിര വധി നിര്‍ദ്ദേശങ്ങളാണ് പുതിയ ആരോഗ്യ നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ തരി പ്പിച്ചി രിക്കുന്നത്.
പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളായി ആരോഗ്യ രംഗത്തെ വിഭജിക്കും എന്നും പ്രാഥ മികാ രോഗ്യ കേന്ദ്ര ങ്ങളുടെ പ്രവര്‍ത്തന സമയം വൈകു ന്നേരം ആറു മണി വരെ ആക്കി ഉയര്‍ത്തും എന്നും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.