കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍

July 19th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചാല്‍ രോഗ ലക്ഷണം ഇല്ലാത്തവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ വൈറസ് ബാധിതര്‍ക്ക് വീടു കളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലവിലുള്ള രോഗികളില്‍ 60 ശതമാന ത്തിനു മുകളില്‍ ഉള്ളവര്‍ രോഗ ലക്ഷണം ഒന്നും തന്നെ കാണിക്കാത്ത വരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതി എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഉപാധി കളോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപകട സാദ്ധ്യതാ വിഭാഗ ത്തില്‍ പ്പെടാത്തവരും രോഗ ലക്ഷണം ഇല്ലാത്ത വരുമായ കൊവിഡ് ബാധിതരെ താമസ സ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രം ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാം എന്ന് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കേണ്ടി വന്നേക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍

സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

July 16th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ക്കൊണ്ട് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

പ്രതിഷേധ സമരങ്ങളില്‍ 10 പേർക്ക് പങ്കെടുക്കാം എന്നുള്ള സംസ്ഥാന സർക്കാ രിന്റെ മാർഗ്ഗ നിർദ്ദേശം കേന്ദ്ര നിർദ്ദേശ ത്തിന് വിരുദ്ധ മാണ്. കേന്ദ്ര സർക്കാ രിന്റെ കൊവിഡ് മാർഗ്ഗ നിർദ്ദേ ശങ്ങള്‍ കർശ്ശനമായി നടപ്പാക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ചീഫ് സെക്രട്ടറി യും ഡി. ജി. പി. യും ഉറപ്പു വരുത്തണം. മാനദണ്ഡ ങ്ങൾ ലംഘിച്ചു സമരം നടന്നാൽ ‍‍ഡി. ജി. പി. യും ചീഫ് സെക്രട്ടറി യും വ്യക്തി പരമായി ഉത്തര വാദികള്‍ ആയിരിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഉത്തര വാദിത്വവും ബാദ്ധ്യത യും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരിക്കും എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ജൂലായ് 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല എന്നു കാണിച്ച് കേസിലെ എതിര്‍ കക്ഷി കളായ രാഷ്ടീയ പാര്‍ട്ടി കള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കൊവിഡ് മാർഗ്ഗ നിർദ്ദേശ ങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

- pma

വായിക്കുക: , , , , , , ,

Comments Off on സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

പകര്‍ച്ച വ്യാധി നിയമ ഭേദഗതി : പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബ്ബന്ധം

July 5th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസി ന്റെ സമൂഹ വ്യാപനം കേരളത്തില്‍ പ്രകടമായ തോടെ പകര്‍ച്ച വ്യാധി നിയമ ഭേദഗതി വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതു പ്രകാരം ഫേയ്സ് മാസ്ക് ധരിക്കാത്തവര്‍ പിഴ അടക്കേണ്ടി വരും.

മുഖാവരണം മാത്രമല്ല സാനിറ്റൈസര്‍, സാമൂഹിക അകലം (ആറടി ദൂരം) എന്നിവ ഇനി യുള്ള കാലത്ത് നിര്‍ബ്ബന്ധം. ഒരുവര്‍ഷം വരെയോ ഇതേക്കുറിച്ച് പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണ് നിയന്ത്രണം.

ഈ നിയമം കര്‍ശ്ശന മായി പാലിക്കാത്തവര്‍ക്ക് പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം 10,000 രൂപ വരെ പിഴയും 2 വർഷം വരെ തടവു ശിക്ഷയും ലഭിക്കും.

വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍, അതു വാഹന യാത്ര യില്‍ ആയാലും ജോലി സ്ഥലത്ത് ആയാലും പൊതു സ്ഥല ങ്ങ ളില്‍ ആയാലും മൂക്കും വായും മൂടുന്ന തര ത്തില്‍ മുഖാ വരണം ധരിക്കണം.

ഫുട്പാത്തിലും റോഡുകളിലും മറ്റു പൊതു സ്ഥല ങ്ങളിലും തുപ്പരുത്. രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങാതെ ഘോഷ യാത്ര, സമ്മേളനം, ധര്‍ണ്ണ, സമരം, മറ്റു കൂടി ച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം പരിപാടി കളില്‍ പരമാവധി 10 പേർക്കു മാത്രം പങ്കെടുക്കു വാന്‍ അനുമതിയുള്ളൂ. മാത്രമല്ല ഇവര്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും വേണം.

കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങ ളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. ഇവിട ങ്ങളില്‍ പ്രവേശിക്കുന്ന വര്‍ക്ക് സാനിറ്റൈസർ കടയുടമ ലഭ്യമാക്കണം.

- pma

വായിക്കുക: , , , , , ,

Comments Off on പകര്‍ച്ച വ്യാധി നിയമ ഭേദഗതി : പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബ്ബന്ധം

കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം

June 22nd, 2020

logo-ayurveda-ePathram

തിരുവനന്തപുരം : കൊവിഡ് കാലത്തെ രോഗ പ്രതി രോധ പദ്ധതികളുമായി ആയുർവ്വേദ വിഭാഗം സജീവം. ആയുർ രക്ഷാ ക്ലിനിക്കു കളിലൂടെ ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’എന്ന രീതിയിലാണ് പൊതു ജന ആരോഗ്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്നത്.

സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജ്ജനി, അമൃതം എന്നീ രോഗ പ്രതിരോധ പദ്ധതികള്‍ ഗവണ്മെന്റ് ആയുർ രക്ഷാ ക്ലിനിക്കു കളില്‍ പ്രാവര്‍ത്തികം ആക്കിയാണ് കൊവിഡ് രോഗ പ്രതിരോധ ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ആയുർവേദ വിഭാഗം എത്തിക്കുന്നത്.

കൊവിഡ് രോഗികള്‍ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗ ങ്ങൾക്കു മുൻ തൂക്കം നൽകി ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടി വരും.

സോപ്പ്, മാസ്‌ക്, സാനിട്ടൈസർ എന്നിവ യുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗ പ്രതിരോധ ശക്തി ശരിയായ വിധം പ്രവർത്തന ക്ഷമം ആയിരിക്കു കയും ചെയ്താൽ കൊവിഡ്-19 ഉൾപ്പെടെ യുള്ള പകർച്ച വ്യാധി കളെ നിയന്ത്രണ വിധേയം ആക്കുവാന്‍ കഴിയും.

മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാ ചര്യ, നല്ല ഭക്ഷണം, കൃത്യ നിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുക യാണ് ‘സ്വാസ്ഥ്യം’ പദ്ധതി. ശാരീരികവും മാനസികവു മായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നില നിർത്തി കൊണ്ട് പോകാ നുള്ള മാർഗ്ഗ ങ്ങളാണ് ഈ പദ്ധതി യിലൂടെ നടപ്പിലാക്കുന്നത്.

ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസിക വുമായ രോഗ ങ്ങളെ അകറ്റു വാനുള്ള മാർഗ്ഗ ങ്ങളാണ് ഉപദേശി ക്കുന്നതും ബോധവൽക്കരിക്കുന്നതും. പകർച്ച വ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാദ്ധ്യത യുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള വർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം.

അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹ ബലത്തെ ക്ഷീണിപ്പിക്കാത്ത വിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന വയും ആയിരിക്കണം. മാത്രമല്ല നിലവിലുള്ള രോഗങ്ങളുടെ ചികിത്സ കള്‍ക്ക് തടസ്സം ആകാത്ത വിധം ഉള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതി യാണ് സുഖായുഷ്യം എന്ന പേരിൽ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കി യിട്ടുള്ളത്.

നിലവിലുള്ള രോഗ ങ്ങളുടെ ശമനത്തിനു വേണ്ടി ഉപയോഗിച്ചു കൊണ്ടി രിക്കുന്ന മരുന്നു കൾക്ക് ഒപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.

കൊവിഡ്-19 പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയതിനു ശേഷം വീണ്ടും പതിനഞ്ചു ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ച പ്പെടുത്തണം. അതല്ല എങ്കിൽ കൊവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗ ങ്ങൾ കൂടി അവരെ തേടി വരും.

ഇതിന്ന്‌ ആവശ്യമായ പ്രതിരോധ ഔഷധ ങ്ങളാണ് ‘പുനർജ്ജനി’ പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യത യോടെയുള്ള ചികിത്സകളും വിവിധ തര ത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടി വരും.

ക്വാറന്റൈനില്‍ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന പദ്ധതി യാണ് അമൃതം. എല്ലാ ഗവ. ആയുർവേദ ഡിസ്പെന്സറി കളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.

ഓൺ ലൈൻ സംവിധാനം വഴി ഡോക്ടറോട് വിവര ങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപന ത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യ മാക്കുന്ന തിനും വേണ്ടി ‘നിരാമയ’ എന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

പരമാവധി ആൾക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക സംവിധാനങ്ങളി ലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടിയാണ് ‘നിരാമയ’ എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ

- pma

വായിക്കുക: , , , , ,

Comments Off on കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം

കൊവിഡ് വൈറസിന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല

June 18th, 2020

malaria-medicine-hydroxy-chloroquine-not-suitable-for-covid-19-ePathram

പരീക്ഷണാടിസ്ഥാനത്തില്‍ കൊവിഡ് വൈറസിന് എതിരെ നല്‍കി വന്നിരുന്ന മരുന്ന്, ഹൈഡ്രോക്സി ക്ലോറോക്വിൻ നിര്‍ത്തി വെക്കുന്നു എന്ന് ലോക ആരോഗ്യ സംഘടന.

മലേറിയക്ക് നല്‍കിവരുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, കൊവിഡ് വൈറസ് ബാധിതരില്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല എന്നും ഈ മരുന്നു കൊണ്ട് കൊവിഡ് ബാധിതരുടെ മരണ നിരക്ക് കുറക്കുവാന്‍ കഴിയുന്നില്ല എന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായി ലോക ആരോഗ്യ സംഘടന (W H O) അറിയിച്ചു.

കൊറോണ ഭൂമുഖത്ത് നില നില്‍ക്കും

കൊവിഡ്-19 : പുതിയ രോഗ ലക്ഷണങ്ങള്‍

മണവും രുചിയും തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണം

അണുനാശിനി തളിച്ചതു കൊണ്ട് വൈറസ് നശിക്കുകയില്ല

കൊറോണ : ഹൈഡ്രോക്സി ക്ലോറോക്വിൻ നിര്‍ദ്ദേശിക്കില്ല 

 

- pma

വായിക്കുക: , ,

Comments Off on കൊവിഡ് വൈറസിന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല

Page 22 of 41« First...10...2021222324...3040...Last »

« Previous Page« Previous « വിമാന യാത്രക്കാരായ പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബ്ബന്ധം 
Next »Next Page » ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha