തിരുവനന്തപുരം : ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു വിധേയരാകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി കൾക്ക് അനുവദിക്കുന്ന തുക വർദ്ധിപ്പിച്ച് ഉത്തരവ് ഇറക്കി എന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.
ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന രണ്ടു ലക്ഷം രൂപ യാണ് വർദ്ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്.
സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്ര ക്രിയ (ട്രാൻസ്മാന്‍) വളരെ സങ്കീർണ്ണവും ചെലവ് ഏറിയതും ആയതിനാലും നിരവധി ശസ്ത്ര ക്രിയ യിലൂടെ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുക യുള്ളൂ എന്നതിനാലും ഇതിനായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കും.
പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്ര ക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവ് ആയതു കൊണ്ട് പരമാവധി രണ്ടര ലക്ഷം രൂപവരെയാണ് അനുവദി ക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ട്രാന്‍സ് ജെന്‍ഡറുകളെ സമൂഹ ത്തിന്റെ മുഖ്യധാര യിൽ എത്തിക്കുന്നതിനും അവരുടെ ഉന്നമന ത്തിനു വേണ്ടിയും സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി കളിൽ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു നല്‍കി വരുന്ന ധന സഹായം എന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സ്ത്രീയിൽ നിന്നും പുരുഷന്‍ ആകുന്ന ശസ്ത്രക്രിയക്കു വേണ്ടി 5 ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി കൾക്ക് പരമാവധി 5 ലക്ഷം രൂപ വീതം 25 ലക്ഷം രൂപയും പുരുഷനിൽ നിന്നും സ്ത്രീ യിലേ ക്കുള്ള ശസ്ത്ര ക്രിയക്കു വേണ്ടി 10 ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി കൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേർത്താണ് 50 ലക്ഷം രൂപ അനുവദി ച്ചിരിക്കുന്നത്.
ശസ്ത്രക്രിയക്കു ശേഷം സമർപ്പിക്കുന്ന ബില്ലുകളു ടെയും ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തി ന്റെയും അടി സ്ഥാനത്തിൽ ആയിരിക്കും ധന സഹായം അനുവദി ക്കുക. (പി. എൻ. എക്സ്. 3187/2020)