
അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം മൂന്നു ദിവസങ്ങളില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക യിൽ പൊതു ദര്‍ശനത്തിനു വെക്കും. വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം അടക്കം ചെയ്യും. വിവിധ മത നേതാക്കളും ലോക നേതാക്കളും സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കും.
2022 ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 9:34 നാണു വത്തിക്കാനിലെ മഥേര്‍ എക്ലേസിയേ മഠത്തിൽ വെച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (95) അന്തരിച്ചത്.
2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് മാര്‍പ്പാപ്പ, ആരോഗ്യ സ്ഥിതി മോശമായതിനാൽ 2013 ലാണ് സ്ഥാനം ഒഴിഞ്ഞത്.
ജോസഫ് റാറ്റ് സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 ന് ഈസ്റ്റര്‍ ദിനത്തില്‍ ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന റാറ്റ് സിംഗറിന്‍റെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ജോസഫ്.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 ന് മാർപ്പാപ്പ എന്ന നിലയിൽ ആദ്യ ദിവ്യ ബലി അർപ്പിച്ചു. മേയ് 7 ന് സ്ഥാനം ഏറ്റെടുത്തു.
മാർപ്പാപ്പമാരില്‍ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ പോപ്പ് ആയിരുന്നു ബെനഡിക്ട് പതിനാറാമാൻ. പരിസ്ഥിതി വിഷയങ്ങളില്‍ മുന്‍ പോപ്പുമാരില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹം ഗ്രീന്‍ പോപ്പ് എന്നും അറിയപ്പെട്ടിരുന്നു. കത്തോലിക്കാ സഭക്ക് അകത്തെ വിഷയങ്ങളിൽ പോലും കർശ്ശനമായ നിലപാട് എടുത്ത് മുന്നോട്ടു പോയ അദ്ദേഹം പല പ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.
2010 മാര്‍ച്ച് 20 ന് ബെനഡിക്ട് പതിനാറാമാൻ പുറപ്പെടുവിച്ച ഇടയ ലേഖനം അതില്‍ മുഖ്യ സ്ഥാനത്തുണ്ട്. അരനൂറ്റാണ്ടിനിടെ കത്തോലിക്കാ പുരോഹിതര്‍ നടത്തിയ ബാല ലൈംഗിക പീഡന ങ്ങളില്‍ പോപ്പിന്‍റെ ക്ഷമാപണം ആയിരുന്നു ഈ വിവാദ ഇടയ ലേഖനത്തിന്‍റെ ഉള്ളടക്കം. Twitter