സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു

February 3rd, 2018

kerala-speaker -p-sree-rama-krishnan-ePathram
കൊച്ചി : സർക്കാർ ചെലവിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍ 49,900 രൂപ യുടെ കണ്ണട വാങ്ങിയ തിനെ ച്ചൊല്ലി വിവാദം പുകയുന്നു. ബജറ്റ് അവതരണ ത്തില്‍ സര്‍ക്കാര്‍ കടുത്ത ധന പ്രതിസന്ധി യില്‍ ആണെന്നും ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലി ക്കണം എന്നും ധന മന്ത്രി തോമസ് ഐസക് നിർദ്ദേശി ച്ചതിനു തൊട്ടു പിറകെ യാണ് സ്പീക്കറുടെ കണ്ണട വിഷയം പുറത്തു വന്നത്.

മെഡിക്കല്‍ റീ- ഇമ്പേഴ്‌സ് മെന്റ് പ്രകാരം സ്പീക്കറുടെ പേരില്‍ 49,900 രൂപ കണ്ണട വാങ്ങിയ വക യിൽ കൈപ്പ റ്റിയ തുക യില്‍ കണ്ണടയുടെ ഫ്രെയി മിന് 4900 രൂപയും ലെൻസിന് 45,000 രൂപയും എന്നാണു വിവരാ വകാശ രേഖ കളിൽ കാണുന്നത്.

എന്നാൽ, കണ്ണടക്ക് വില കൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദ്ദേ ശിച്ചത് ഡോക്ടര്‍ ആണെന്നും വില കുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യം അല്ലായി രുന്നതി നാല്‍ വില കൂടിയത് വാങ്ങി യാലേ പ്രശ്‌നം പരിഹരി ക്കുവാന്‍ സാധിക്കൂ എന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശം കൊണ്ട് അത്തരം ലെന്‍സ് വാങ്ങി ക്കേണ്ടി വന്നു. തനിക്ക് തെരഞ്ഞെടുക്കുവാന്‍ പറ്റിയത് ഫ്രെയിം ആയി രുന്നു അതിനു വില കുറവാണ് എന്നും വിമര്‍ശന ങ്ങള്‍ക്കു മറു പടി യായി സ്പീക്കര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു

എ. കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു

February 1st, 2018

transport-minister-of-kerala-ak-saseendran-ePathram

തിരുവനന്തപുരം : എന്‍. സി. പി. നേതാവ് എ. കെ. ശശീ ന്ദ്രൻ വീണ്ടും മന്ത്രയായി സത്യ പ്രതി ജ്ഞ ചെയ്തു. ഇന്നു വൈകുന്നേരം അഞ്ചു മണിക്ക് രാജ് ഭവനില്‍ നടന്ന ചട ങ്ങില്‍ ഗവര്‍ണ്ണര്‍ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടു ത്തു. ചടങ്ങില്‍ മുഖ്യ മന്ത്രിയും മന്ത്രി മാരും എന്‍. സി. പി. സംസ്ഥാന പ്രസിഡണ്ട് ടി. പി. പീതാം ബരന്‍ അടക്കം നിരവധി പ്രമുഖർ സംബന്ധിച്ചു.

തോമസ് ചാണ്ടി രാജി വെച്ചതി നാല്‍ ഗതാ ഗത വകുപ്പ് വീണ്ടും ശശീന്ദ്രനു തന്നെ ലഭിക്കും. ഫോണ്‍ കെണി വിവാദ ത്തെ തുടര്‍ന്ന് ആയി രുന്നു അന്ന് ഗതാഗത മന്ത്രി യായിരുന്ന എ. കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജി വെച്ചത്.

കേസില്‍ തിരു വനന്ത പുരം സി. ജെ. എം. കോടതി അദ്ദേഹ ത്തെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. ഇതേ തുടര്‍ ന്നാണ് പത്തു മാസത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് എത്തു ന്നത്.

- pma

വായിക്കുക: , ,

Comments Off on എ. കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു

ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു

January 17th, 2018

km-mani-epathram

കൊച്ചി : ബാർ കോഴക്കേസിൽ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. എം മാണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

ബാർ കോഴക്കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ച ശേഷമാണ് 45 ദിവസം കൂടി അന്വേഷണ കാലാവധി നീട്ടി നൽകാൻ കോടതി തീരുമാനിച്ചത്. ഈ അന്വേഷണത്തിൽ തന്നെ കെ.എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

Comments Off on വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

Page 47 of 58« First...102030...4546474849...Last »

« Previous Page« Previous « നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം
Next »Next Page » ഇലക്ട്രോണിക് സിഗരറ്റ് വലിച്ചാല്‍ 2000 ദിര്‍ഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha