വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

May 23rd, 2023

john-brittas-inaugurate-ksc-committee-activities-2023-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എ‌സ്‌. സി.) പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം മാധ്യമ പ്രവർത്തകനും രാജ്യ സഭാ അംഗവുമായ ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ്, എഴുത്തുകാരി ദീപ നിശാന്ത്, കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ ലില്ലിസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

സെന്‍റർ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റർ കലാ കാരന്മാരും ബാല വേദി – വനിതാ കമ്മറ്റിയും ചിട്ട പ്പെടുത്തിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും ഉത്ഘാടന സമ്മേളനത്തെ വര്‍ണ്ണാഭമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച

May 20th, 2023

ksc-press-meet-yuvajanolsavam-2023-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം 2023 മെയ് 20 ശനിയാഴ്ച രാത്രി എട്ടു മണിക്ക് ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിക്കും.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതു യോഗത്തില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത്, പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഗഫൂർ ലില്ലീസ് തുടങ്ങിയവർ പങ്കെടുക്കും.

ഇതോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും എന്നും പരിപാടികളെ കുറിച്ച് വിശദീകരിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

john-brittas-deepa-nishanth-attend-ksc- activities-ePathram

കെ. എസ്. സി. യുവജനോത്സവം മേയ് 26, 27, 28, ജൂൺ 3 തീയ്യതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പു കളായി നടക്കുന്ന മല്‍സരങ്ങളില്‍ ഓരോ ഗ്രൂപ്പിലും കൂടുതൽ പോയിന്‍റ് നേടുന്നവർക്ക് ബെസ്റ്റ് പെർഫോമർ ഓഫ് ദ് ഇയർ പുരസ്കാരം സമ്മാനിക്കും. 20 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ യു. എ. ഇ. താമസ വിസയുള്ള ഇന്ത്യക്കാർക്ക് പങ്കെടുക്കാം.

വിവിധ സ്കൂളുകളിൽ നിന്നുള്ള 500 ലേറെ വിദ്യാർത്ഥി കൾ യുവ ജനോത്സവ ത്തില്‍ പങ്കെടുക്കും. താത്പര്യമുള്ളവർ മെയ് 21 ന് രാത്രി ഒൻപതു മണിക്ക് മുൻപ് കെ. എസ്. സി. ഓഫീസിൽ നേരിട്ടോ info@ kscabudhabi.com എന്ന ഇ – മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, മോണോ ആക്ട്, കർണാട്ടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, മാപ്പിളപ്പാട്ട്, ചലച്ചിത്ര ഗാനങ്ങൾ, നാടൻ പാട്ട്, ആക്‌ഷൻ സോംഗ്, ഉപകരണ സംഗീതം (സ്ട്രിംഗ് , മൃദംഗം, ഇലക്ട്രോണിക് കീ ബോർഡ്), പെൻസിൽ ഡ്രോയിംഗ്, തുടങ്ങിയവയാണ് മല്‍സര ഇനങ്ങള്‍.

കൂടുതൽ വിവരങ്ങൾക്ക് 055 770 1080, 050 490 5686 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി കെ. സത്യൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ, സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച

മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത : കെ. സുധാകരന്‍

May 5th, 2023

k-sudhakaran-epathram

തിരുവനന്തപുരം : സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു. എ. ഇ. സന്ദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്ന് കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ശക്തമായി രംഗത്തു വരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കേന്ദ്രം തടഞ്ഞത് എങ്കില്‍ അതു കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ആയതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യ മന്ത്രിക്ക് വിദേശ യാത്രാ അനുമതി നിഷേധിച്ചതിനു മതിയായ കാരണങ്ങള്‍ കാണും എന്ന് കരുതുന്നവരും ഉണ്ട്.

യു. എ. ഇ. സര്‍ക്കാര്‍ നിക്ഷേപം സംഗമം നടത്തുന്നത് അവരുടെ രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്ന തിനാണ്. അതിനിടെ മുഖ്യമന്ത്രി എങ്ങനെ കേരള ത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കും എന്നത് വ്യക്തമല്ല.

യു. എ. ഇ. സര്‍ക്കാറിന്‍റെ നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് മറ്റു ചില അജന്‍ഡകളും ആയിട്ടാണ് എന്ന് സംശയം ഉയരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടാത്ത നിക്ഷേപ സംഗമ യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നേ കാല്‍ കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതിനൊക്കെ ആരു സമാധാനം പറയുമെന്ന് സുധാകരന്‍ ചോദിച്ചു.

2016 ഡിസംബറിലെ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറുന്നു വെക്കുകയും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവ ശങ്കര്‍, തിരുവനന്തപുരത്തെ യു. എ. ഇ. കോണ്‍സുലേറ്റിലെ സ്വപ്‌ന സുരേഷിന്‍റെ സഹായ ത്തോടെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഈ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ നിറയെ കറന്‍സി ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച അന്വേഷണം നടത്തി വരികയുമാണ്. രാജ്യത്തു നിന്ന് കറന്‍സി കടത്തിയതും സ്വര്‍ണ്ണം കൊണ്ടു വന്നതുമായ നിരവധി ആക്ഷേപ ങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ആശീര്‍ വാദത്തോടെ നടന്ന കേരളത്തിലെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പ്രധാന മന്ത്രി കഴിഞ്ഞ കേരള സന്ദര്‍ശന വേളയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണോ മുഖ്യമന്ത്രി യുടെ യു. എ. ഇ. സന്ദര്‍ശനം തടയാന്‍ കാരണം എന്നുള്ള കാര്യം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തണം.

എ. ഐ. ക്യാമറ, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള നിരവധി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വരെ ഉള്‍പ്പെട്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. അവരില്‍ പലര്‍ക്കും ഗള്‍ഫുമായി അടുത്ത ബന്ധമുണ്ട്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതികളും ഉണ്ട് എന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഇതുമായി കൂട്ടി വായിക്കാം എന്നും കെ. സുധാകരന്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത : കെ. സുധാകരന്‍

കേന്ദം അനുമതി നല്‍കിയില്ല : മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം റദ്ദാക്കി

May 3rd, 2023

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു. എ. ഇ. സന്ദര്‍ശനം റദ്ദ് ചെയ്തു.

അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിൽ പങ്കെടുക്കുവാനും തുടര്‍ന്ന് ഏഴാം തിയ്യതി അബുദാബി നാഷണല്‍ തിയ്യേറ്ററിലും പത്താം തിയ്യതി ദുബായിലും ഒരുക്കുന്ന പൗര സ്വീകരണത്തിലും പൊതു സമ്മേളനത്തിലും സംബന്ധിക്കും എന്നായിരുന്നു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യുടെ ഗള്‍ഫ് സന്ദര്‍ശനവും പൊതു പരിപാടികളും റദ്ദ് ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കേന്ദം അനുമതി നല്‍കിയില്ല : മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം റദ്ദാക്കി

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു

April 25th, 2023

narendra-modi-flag-off-vande-bharat-express-train-ePathram
തിരുവനന്തപുരം : വന്ദേ ഭാരത് എക്സ് പ്രസ്സ് ട്രെയിൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ പതിനൊന്നര മണിയോടെയായിരുന്നു ഫ്ലാഗ് ഓഫ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം. പി. തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

രാഷ്ട്രീയ പ്രമുഖരും മത നേതാക്കളും മാധ്യമ പ്രവർത്തകരും വിദ്യാര്‍ത്ഥികളും അടക്കം പ്രത്യേകം ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവ്വീസ്.

തിരുവനന്തപുരത്തു നിന്നും കാസർ ഗോഡ് വരെ 8 മണിക്കൂർ 5 മിനുട്ട് കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരത് സർവ്വീസ് നടത്തുക.

അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായം കുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേറ്റേഷനുകൾ അടക്കം 14 സ്റ്റേഷനുകളിൽ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ സർവ്വീസിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.

നാളെ ഏപ്രിൽ 26 ന് കാസർ ഗോഡ് നിന്നും, ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് റഗുലർ സർവ്വീസ് ഓടിത്തുടങ്ങും. Twitter

- pma

വായിക്കുക: , , , , ,

Comments Off on വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു

Page 7 of 60« First...56789...203040...Last »

« Previous Page« Previous « പയസ്വിനി വിഷു പൊലിക ശ്രദ്ധേയമായി
Next »Next Page » ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha