ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളി സമൂഹം ആദരവ് അർപ്പിച്ചു

July 24th, 2023

oommen-chandy-passes-away-ePathram
അബുദാബി : അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളികള്‍ ആദരവ് അർപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, ഐ. എസ്. സി., കെ. എസ്. സി., കെ. എം. സി. സി., ഇന്‍കാസ് എന്നീ സംഘടനകളുടെ സാരഥികളും ഭാരവാഹികളും സംഘടനാ പ്രവർത്തകരും സംബന്ധിച്ചു.

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍കാസ് പ്രസിഡണ്ട് ബി. യേശുശീലന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനകളെയും സാംസ്കാരിക കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും അനുസ്മരണ യോഗത്തില്‍ സംസാരിച്ചു. FB Page

- pma

വായിക്കുക: , , , , , , , , ,

Comments Off on ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളി സമൂഹം ആദരവ് അർപ്പിച്ചു

ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളി സമൂഹം ആദരവ് അർപ്പിച്ചു

July 24th, 2023

incas-kmcc-homage-to-oommen-chandi-ePathram
അബുദാബി : അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളികള്‍ ആദരവ് അർപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, ഐ. എസ്. സി., കെ. എസ്. സി., കെ. എം. സി. സി., ഇന്‍കാസ് എന്നീ സംഘടനകളുടെ സാരഥികളും ഭാരവാഹികളും സംഘടനാ പ്രവർത്തകരും സംബന്ധിച്ചു.

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍കാസ് പ്രസിഡണ്ട് ബി. യേശുശീലന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനകളെയും സാംസ്കാരിക കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.

Image Credit : Samajam FB Page

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളി സമൂഹം ആദരവ് അർപ്പിച്ചു

ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി

July 18th, 2023

oommen-chandy-passes-away-ePathram
അബുദാബി : മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അബുദാബി കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി.

കേരള രാഷ്ട്രീയത്തിലെ സമുന്നതനായ ഒരു നേതാവിനെയാണ് ഉമ്മൻ ചാണ്ടി യുടെ വിയോഗ ത്തിലൂടെ നഷ്ടമായിരിക്കുന്നത്. അര നൂറ്റാണ്ട് കാലം യു. ഡി. എഫ്. രാഷ്ട്രീയത്തെ അരങ്ങിലും അണിയറ യിലും നിന്ന് നിയന്ത്രിച്ച നേതാവായിരുന്നു അദ്ദേഹം.

ലാളിത്യവും ജനകീയതയും ഉമ്മൻ ചാണ്ടിയുടെ മുഖമുദ്രയായിരുന്നു. എല്ലാവർക്കും ഏതുസമയത്തും സമീപിക്കാവുന്ന, എപ്പോഴും ജനക്കൂട്ടത്തിനു നടുവിലുള്ള നേതാവായാണ് ഉമ്മൻ ചാണ്ടി അറിയപ്പെട്ടിരുന്നത്.

പ്രവാസി വിഷയ ങ്ങളിൽ എക്കാലവും അനുകൂല നിലപാടുള്ള ഒരു വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി എന്നും അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങല്‍, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ പുളിക്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി

നഷ്ടമായത് പ്രവാസികൾക്ക് എന്നും പിന്തുണയേകിയ ജനകീയ നേതാവിനെ : ഡോ. ഷംഷീർ വയലിൽ.

July 18th, 2023

burjeel-vps-group-dr-shamsheer- vayalil-oommen-chandy-ePathram
അബുദാബി : ലോക മലയാളികളുടെ ആവശ്യങ്ങൾ കേൾക്കാനും ഏറ്റെടുക്കാനും രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ച ജനകീയ നേതാവിനെയാണ് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.

എന്നും ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം ജനകീയ രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ ദിശാ ബോധം നൽകി.

അര നൂറ്റാണ്ടില്‍ ഏറെ നിയമ സഭാ സാമാജികന്‍ ആയിരുന്നതിന്‍റെ റെക്കോർഡ് എന്നത് അദ്ദേഹത്തിന് ലഭിച്ച നിസ്സീമമായ ജന പിന്തുണയുടെ തെളിവാണ്. മുഖ്യമന്ത്രി ആയിരിക്കെയും അല്ലാതെയും യു. എ. ഇ. അടക്കമുള്ള വിദേശ രാജ്യങ്ങൾ സന്ദർശി ക്കുമ്പോഴും അദ്ദേഹം ജനങ്ങൾക്ക് ഇടയിൽ തന്നെയായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് കാതോർത്ത് ഉടനടി ഇടപെടുന്ന ആ ശൈലി നേരിട്ട് കാണാൻ പല കുറി അവസരം ലഭിച്ചിട്ടുണ്ട്.

oommen-chandi-visit-sheikh-zayed-grand-masjid-with-incas-leaders-ePathram
ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഓരോ കൂടിക്കാഴ്ചയിലും അത്ഭുതമായിരുന്നു. നാട്ടില്‍ ആയാലും ഒരു ഫോൺ കോളിനപ്പുറം പ്രവാസികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേൾക്കാനും ഏറ്റെടുക്കാനും ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു.

നൂലാമാലകളോ കടമ്പകളോ ഇല്ലാതെ എന്നും ജനങ്ങൾക്ക് സമീപിക്കാനുള്ള തുറസ്സും ലാളിത്യവും ഉണ്ടായിരുന്ന അദ്ദേഹം പൊതു ജീവിതത്തിൽ സൃഷ്ടിച്ചത് പുതിയ ജന സമ്പർക്ക മാതൃകയായിരുന്നു എന്നും ഡോ. ഷംഷീർ അനുസ്മരിച്ചു.

- pma

വായിക്കുക: , ,

Comments Off on നഷ്ടമായത് പ്രവാസികൾക്ക് എന്നും പിന്തുണയേകിയ ജനകീയ നേതാവിനെ : ഡോ. ഷംഷീർ വയലിൽ.

ഉമ്മൻ ചാണ്ടി അന്തരിച്ചു

July 18th, 2023

ex-chief-minister-oommen-chandy-passes-away-ePathram

കൊച്ചി : മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.25 നാണ് അന്ത്യം.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയില്‍ ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച സ്വദേശമായ പുതുപ്പള്ളിയിൽ നടക്കും.

മരണ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മൻ ഫേയ്സ് ബുക്കിലൂടെ അറിയിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു ഉമ്മൻ ചാണ്ടി.

നിയമ സഭാംഗം ആയി 50 വർഷം പൂർത്തീകരിച്ച, ഏറ്റവും കൂടുതൽ ദിവസം നിയമ സഭാ സാമാജികന്‍ ആയിരുന്ന ബഹുമതി ഉമ്മന്‍ ചാണ്ടി കരസ്ഥമാക്കി.

2004 മുതല്‍ 2006 വരെയും പിന്നീട് 2011 മുതല്‍ 2016 വരെയും സംസ്ഥാന മുഖ്യ മന്ത്രിയായി.1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രി, 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രി, 1982 ലെ നിയമ സഭാ കക്ഷി ഉപനേതാവ്. 1982 – 86 കാലത്ത് യു. ഡി. എഫ്. കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി ആയിരിക്കും. മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഉമ്മൻ ചാണ്ടി അന്തരിച്ചു

Page 5 of 59« First...34567...102030...Last »

« Previous Page« Previous « പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍
Next »Next Page » നഷ്ടമായത് പ്രവാസികൾക്ക് എന്നും പിന്തുണയേകിയ ജനകീയ നേതാവിനെ : ഡോ. ഷംഷീർ വയലിൽ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha