മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി

November 6th, 2025

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : കേരള മുഖ്യമന്ത്രി പിണറായിവിജയന് അബുദാബിയിലെ മലയാളി സമൂഹം സ്വീകരണം നൽകുന്നു.

മലയാളോത്സവം എന്ന പേരിൽ 2025 നവംബർ 9 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

malayalotsavam-chief-minister-pinarayi-vijayan-abu-dhabi-state-visit-press-meet-ePathram

കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ടാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. അബുദാബി യിലെയും അൽ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകളും ലോക കേരള സഭ, മലയാളം മിഷൻ എന്നിവരു ടെയും നേതൃത്വ ത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്.

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹിയാൻ ബിൻ മുബാറക് അൽ നഹ്യാൻ മലയാളോത്സവം ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയ തിലക്, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി മറ്റു സാംസ്കാരിക പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ തുടക്കമാവുന്ന മലയാളോത്സവം പരിപാടിയിൽ കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.

എട്ടു വർഷങ്ങൾക്കു ശേഷം തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബിയിലെ പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രതി സന്ധി ഘട്ടങ്ങളിൽ പ്രവാസികൾ ഉൾപ്പെടെ യുള്ള മുഴുവൻ മലയാളികളെയും ചേർത്തു പിടിച്ച മുഖ്യ മന്ത്രിയെ നേരിട്ട് കാണാനും കേൾക്കാനും ഉള്ള പ്രവാസികളുടെ സുലഭാവസരം കൂടിയാണിത് എന്നും സംഘാടകർ പറഞ്ഞു.

അലൈൻ, മുസഫ, അബുദാബി യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സംഘാടക സമിതി ചെയർമാൻ അഡ്വക്കേറ്റ് അൻസാരി സൈനുദ്ദീൻ, വൈസ് ചെയർമാൻ ഇ. കെ. സലാം, രക്ഷാധികാരി റോയ് ഐ. വർഗീസ്, കോഡിനേറ്റർ കെ. കൃഷ്ണകുമാർ, കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് ടി. കെ. മനോജ്, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ഇന്ത്യ സോഷ്യൽ സെൻറർ പ്രസിഡണ്ട് ജയചന്ദ്രൻ നായർ, ലോക കേരള പി. വി. പത്മനാഭൻ, മലയാളം മിഷൻ ചെയർമാൻ എ. കെ. ബീരാൻ കുട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി

അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

October 9th, 2025

minister-k-b-ganesh-kumar-ePathram

തിരുവനന്തപുരം : കേരളത്തിൽ ഉടനീളം അർബുദ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി ബസ്സുകളിൽ യാത്രാ സൗജന്യം അനുവദിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിയമ സഭയിൽ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ വിഭാഗം ബസ്സുകളിലും സൗജന്യ യാത്ര സാധ്യമാക്കും.

റേഡിയേഷൻ, കീമോ തുടങ്ങി അർബുദം സംബന്ധമായ ഏത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുവന്നവർക്കും പദ്ധതി സഹായകരമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി

September 17th, 2025

samadani-iuml-leader-ePathram

അബുദാബി : സാംസ്കാരിക ഉന്നതി പ്രാപിച്ചു എന്നുള്ള മനുഷ്യ സമൂഹത്തിന്റെ അവകാശ വാദങ്ങള്‍ക്ക് ഇടയിൽ മനുഷ്യത്വവും മൂല്യ ബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് ഡോ. അബ്ദു സ്സമദ് സമദാനി എം. പി. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘിടിപ്പിച്ച നബി ദിന ആഘോഷ പരിപാടിയില്‍ ‘തിരുനബി : സൗമ്യ ചരിതം മനുഷ്യ കുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തിയുടെ അടിസ്ഥാനപരമായ സത്യ സന്ധ്യതയും സമുഹത്തിന്റെ പരസ്പര വിശ്വാസവും അനുദിനം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശ ത്തിനും അദ്ധ്യാപന ങ്ങൾക്കും ഉള്ള പ്രസക്തി പതിന്‍ മടങ്ങ് വർദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പ്രവാചകന്‍ മുഹമ്മദ് നബി മുന്‍ കൂട്ടി പ്രവചിച്ചതാണ്. ഇക്കാലത്ത് യാഥാർത്ഥ്യം ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഏത് രംഗത്തും വ്യാജം കൊടി കുത്തി വാഴുകയാണ്. ഇന്റര്‍ നെറ്റിന്റെയും നിര്‍മ്മിത ബുദ്ധി യുടെയും കുത്തി യൊഴുക്കില്‍ എന്തിലും ഫേക്ക് ആധിപത്യം നേടുന്ന അവസ്ഥാ വിശേഷം ആണുള്ളത്.

പുരോഗമനത്തിന്റെ പേരിലുള്ള അവകാശ വാദങ്ങള്‍ പെരുകുമ്പോഴും ദയനീയമായ സാംസ്‌കാരിക അധ:പത നമാണ് മനുഷ്യ രാശിയില്‍ സംഭവിക്കുന്നത്.

സകല മൂല്യങ്ങളെയും കാറ്റില്‍ പറത്തി ക്കൊണ്ട് മൃഗീയവും പൈശാചികവുമായ വാസനകളിലേക്ക് മനുഷ്യര്‍ കൂപ്പു കുത്തുന്നു. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞു പോവുകയാണ്.

മനുഷ്യര്‍ക്ക് ഇടയിലുള്ള ഉച്ച നീചത്വങ്ങളേയും വിവേചനങ്ങളേയും തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം അധര്‍മ്മങ്ങളില്‍ നിന്നും അന്ധതകളില്‍ നിന്നും മനുഷ്യ രാശിയെ മോചിപ്പിക്കുവാനാണ് തിരുനബി ആഗമനം കൊള്ളുകയുണ്ടായത്.

meelad-ul-nabi-m-a-yousafali-with-m-p-abdussamad-samadani-ePathram

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരിപാടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു.

സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറര്‍ നസീര്‍ രാമന്തളി, കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, അഭിലാഷ് ഗോപിക്കുട്ടന്‍ പിള്ള, വി. ടി. വി. ദാമോദരന്‍ എന്നിവർ പ്രസംഗിച്ചു. FB PAGE

- pma

വായിക്കുക: , , ,

Comments Off on സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി

പി. പി. തങ്കച്ചൻ അന്തരിച്ചു

September 11th, 2025

pp-thankachan-epathram

കൊച്ചി: മുൻ മന്ത്രിയും നിയമ സഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. ആലുവ യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെ 2025 സെപ്റ്റംബർ 11 വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.

എട്ടാം കേരള നിയമ സഭയിലെ സ്പീക്കര്‍, രണ്ടാം എ. കെ. ആന്റണി മന്ത്രി സഭയില്‍ കൃഷി വകുപ്പ് മന്ത്രി, 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി യു. ഡി. എഫ്. കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ഫാ. പൗലോസി ൻ്റെ മകനായി 1939 ജൂലായ് 29 ന് ജനിച്ചു. തേവര എസ്. എച്ച്. കോളജിലെ ബിരുദ പഠന ത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി.

1968 ൽ പെരുമ്പാവൂർ മുന്സിപ്പാലിറ്റിയുടെ ചെയർ മാനായാണ് പൊതു പ്രവർത്തനം തുടങ്ങിയത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായി 1977 മുതൽ 1989 വരെ എറണാകുളം ഡി. സി. സി. പ്രസിഡണ്ട്, 1980 – 1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1982 ൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ച് ആദ്യമായി നിയമ സഭാ അംഗമായി. പിന്നീട് 1987, 1991, 1996 വർഷ ങ്ങളിലും പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമ സഭയിലെത്തി. 1987 മുതൽ 1991 വരെ കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി സെക്രട്ടറിയായിരുന്നു.

1991-1995 ലെ കെ. കരുണാകരൻ മന്ത്രി സഭയിൽ സ്പീക്കർ, 1995 -1996 ലെ എ. കെ. ആന്‍റണി മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രി, 1996-2001 ലെ നിയമ സഭ യിൽ പ്രതി പക്ഷത്തിൻ്റെ ചീഫ് വിപ്പ് എന്നെ നിലകളിൽ പ്രവർത്തിച്ചു.

 

- pma

വായിക്കുക: , ,

Comments Off on പി. പി. തങ്കച്ചൻ അന്തരിച്ചു

സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു

August 19th, 2025

samadani-iuml-leader-ePathram

അബുദാബി : പ്രമുഖ വാഗ്മി ഡോ. എം. പി. അബ്ദു സ്സമദ് സമദാനി 2025 സപ്തംബർ 14 ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രസംഗിക്കുന്നു. പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമ്മം ഐ. ഐ. സി. യുടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ നടന്നു.

islamic-center-samadani-speach-ePathram

സെന്റർ ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ പ്രോലൈൻ കൺസൽട്ടൻറ് എം. ഡി. അനൂപ് പിള്ളക്കു നൽകി പ്രഭാഷണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. സെന്റർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി, മുസ്തഫ വാഫി, സിദ്ധീഖ് എളേറ്റിൽ, അഷ്‌റഫ് ഇബ്രാഹിം, ഒ. പി. അലി അബ്ദുല്ല, അബ്ദുല്ല ചേലക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു

Page 4 of 58« First...23456...102030...Last »

« Previous Page« Previous « പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
Next »Next Page » നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha