കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി

July 30th, 2018

national-commission-for-minorities-logo-ePathram
ന്യൂഡൽഹി : കുമ്പസാരം ക്രിസ്തു മത ത്തിൽ ഒഴിച്ചു കൂടാനാവാത്ത ആചാരം ആയതിനാൽ അതിൽ ഇട പെടാൻ ആര്‍ക്കും കഴിയില്ല എന്ന് ദേശീയ ന്യൂന പക്ഷ കമ്മീഷൻ.

ക്രൈസ്തവ ദേവാലയ ങ്ങളിലെ കുമ്പ സാരം നിരോധി ക്കണം എന്നുള്ള ദേശീയ വനിതാ കമ്മീഷന്റെ കേന്ദ്ര സര്‍ക്കാറി നുള്ള ശുപാർശ യെ ശക്ത മായി എതിര്‍ത്തു കൊണ്ട് ദേശീയ ന്യൂന പക്ഷ കമ്മീഷൻ രംഗത്തു വന്നു.

ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ യുടെ ശുപാർശ തള്ളുക മാത്രമല്ല ശക്തി യുക്തം എതിർക്കു കയു മാണ് എന്നും മത വിശ്വാസ ത്തിന്റെ ഭാഗ മായ തിനാൽ കുമ്പ സാരം നിരോധിക്കാനാവില്ല എന്നും ന്യൂന പക്ഷ കമ്മീ ഷൻ ചെയർ മാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്വി പറഞ്ഞു.

ക്രൈസ്തവ ദേവാലയ ങ്ങളിൽ നടന്ന ലൈംഗിക പീഡന ങ്ങളെ ക്കുറിച്ച് അന്വേഷി ക്കുവാന്‍ ന്യൂന പക്ഷ കമ്മീ ഷൻ സമിതി യെ നിയോഗി ച്ചിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യ ന്തര മന്ത്രി, വനിത ശിശു ക്ഷേമ മന്ത്രി, കേരള – പഞ്ചാബ് ഡി. ജി. പി. മാർ എന്നിവർക്ക് സമിതിയുടെ റിപ്പോർട്ട് കൈ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്ത മാക്കി.

- pma

വായിക്കുക: , , , ,

Comments Off on കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി

കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

July 26th, 2018

national-commission-for-women-against-confession-sexual-assault-in-church-ePathram
ന്യൂഡല്‍ഹി : വൈദികര്‍ കുമ്പസാരം ദുരുപ യോഗം ചെയ്ത് സ്ത്രീ കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന തിനാൽ കുമ്പസാരം നിര്‍ത്തലാ ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാ രിന് ദേശീയ വനിതാ കമ്മീ ഷന്റെ ശുപാര്‍ശ.

കേരള ത്തിൽ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മ യെ ലൈംഗിക മായി പീഡിപ്പിച്ചു എന്ന പരാതി യില്‍, കുമ്പസാര രഹസ്യം വൈദി കര്‍ ദുരു പയോഗ പ്പെടുത്തി എന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധ യില്‍ വന്നിട്ടുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ക്രൈസ്തവ സഭക ളില്‍ വര്‍ദ്ധിച്ചു വരുന്ന തിനാ ലാണ് സ്ത്രീ സുരക്ഷയെ മുന്‍ നിറുത്തി കുമ്പ സാരം തന്നെ നിര്‍ത്തലാ ക്കുവാന്‍ കേന്ദ്ര സര്‍ക്കാ റിനു ശുപാര്‍ശ നല്‍കി യത് എന്ന് ദേശീയ വനിതാ കമ്മീ ഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

ജലന്തർ ബിഷപ്പിന് എതിരെ കന്യാ സ്ത്രീയും ഓർത്ത ഡോക്സ് വൈദികർക്ക് എതിരെ ഒരു വനിത യും ഉന്ന യിച്ച പീഡന പരാതി കൾ കേന്ദ്ര ഏജൻസി അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും കേന്ദ്ര ആഭ്യ ന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്. 15 ദിവസത്തിനകം കേരള പോലീസ് കേസ് അന്വേ ഷണം പൂര്‍ത്തി യാക്കണം എന്നാണ് കമ്മീഷന്‍ ആവശ്യ പ്പെടുന്നത്.

ബിഷപ്പിന്ന് എതിരെ കേസ്സ് എടുക്കണം എന്നും ആവശ്യ പ്പെട്ട് പഞ്ചാബ് ഡി. ജി. പി. യെ കാണും എന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

രാമക്ഷേത്ര നിർമ്മാണം : ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന

July 14th, 2018

shiv-sena-chief-uddhav-thackeray-ePathram
പൂനെ : അയോദ്ധ്യ യില്‍ രാമ ക്ഷേത്ര നിര്‍മ്മാണം വൈ കുന്ന തില്‍ ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്.

നോട്ടു നിരോധി ക്കുവാ നുള്ള തീരുമാനം അതി വേഗം എടുത്തവര്‍ എന്തു കൊണ്ട് രാമ ക്ഷേത്രം നിര്‍മ്മി ക്കു വാ നുള്ള തീരു മാന ത്തിനു വൈ കുന്നു എന്നാണു ഉദ്ധവ് താക്കറെ യുടെ ചോദ്യം.

തെരഞ്ഞെടുപ്പിന് മുന്‍പ് രാമ ക്ഷേത്ര നിര്‍മ്മാണം ആരം ഭിക്കും എന്നാണ് ബി. ജെ. പി. പറ യുന്നത്.’ഏതു തെര ഞ്ഞെടു പ്പിന് മുന്‍പ്…? 2019 ലെ തെരഞ്ഞെടുപ്പോ അതോ 2050 ലെ തെരഞ്ഞെടുപ്പോ’ എന്ന് ശിവസേനാ തലവന്‍ പരിഹസിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോദ്ധ്യ യില്‍ രാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ ആരം ഭിക്കും എന്ന് തെലങ്കാനയിൽ വെച്ച് അമിത് ഷാ പ്രഖ്യാപി ച്ചിരുന്ന തായി മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബി. ജെ. പി. ഇതു നിഷേധിച്ചു.

ഇത്തരമൊരു വിഷയം പാര്‍ട്ടി യുടെ അജണ്ടയില്‍ പോലും ഇല്ലെന്നും ബി. ജെ. പി. ഔദ്യോ ഗിക ട്വിറ്ററില്‍ വ്യക്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on രാമക്ഷേത്ര നിർമ്മാണം : ബി. ജെ. പി. യെ വിമര്‍ശിച്ച് ശിവ സേന

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

June 28th, 2018

oil-price-epathram
വാഷിംഗ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യ ങ്ങളും ഈ വര്‍ഷം നവംബര്‍ മാസത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി അവ സാനി പ്പിക്കണം എന്ന് അമേ രിക്ക.

ഇറാന് എതിരായ ഉപരോധം തുടരു വാനു ള്ള തീരു മാന ത്തോ ടൊപ്പം ഇന്ത്യക്കും ചൈനക്കും ഇതു ബാധ ക മാണ് എന്നും എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യ ങ്ങള്‍ അത് കുറച്ചു കൊണ്ടു വരി കയും നവംബര്‍ മാസ ത്തോടെ പൂര്‍ണ്ണ മായും നിര്‍ത്ത ലാക്കുകയും ചെയ്യണം എന്നാണ് അമേരിക്ക യുടെ കടുത്ത നിലപാട്.

അടുത്ത ആഴ്ച നടക്കുവാനിരിക്കുന്ന ഇന്ത്യ -അമേ രിക്ക ചര്‍ച്ച യില്‍ അമേരിക്ക യുടെ പ്രധാന വിഷയം ഇതാ യിരിക്കും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതി രോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ എന്നിവ രാണ് ഇന്ത്യ യെ പ്രതി നിധീ കരിച്ച് ചര്‍ച്ചയില്‍ പങ്കെടു ക്കുക.

- pma

വായിക്കുക: , , , , ,

Comments Off on ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

Page 21 of 32« First...10...1920212223...30...Last »

« Previous Page« Previous « അബുദാബി സാംസ്കാരിക വേദിക്കു പുതിയ നേതൃത്വം
Next »Next Page » അടിതെറ്റി ചാമ്പ്യന്മാര്‍ : ജര്‍മ്മനി ലോക കപ്പില്‍ നിന്നും പുറത്ത് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha