മുഹര്‍റം ഒന്ന് : ഒമാനില്‍ ജൂലായ് 31 ന് പൊതു അവധി

July 26th, 2022

sultanate-of-oman-flag-ePathram

മസ്കത്ത് : ഇസ്ലാമിക് പുതു വര്‍ഷ ആരംഭ ദിനമായ മുഹര്‍റം ഒന്ന് ഒമാനില്‍ 2022 ജൂലായ് 31 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് അധികൃതര്‍. പൊതു മേഖലയിലും സ്വകാര്യ മഖലയിലും ഞായറാഴ്ച അവധി ആയിരിക്കും എന്നും ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

– വാര്‍ത്ത അയച്ചു തന്നത് ; ഇല്യാസ്. ആര്‍. കെ.

- pma

വായിക്കുക: , ,

Comments Off on മുഹര്‍റം ഒന്ന് : ഒമാനില്‍ ജൂലായ് 31 ന് പൊതു അവധി

ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

July 25th, 2022

crescent-moon-ePathram
അബുദാബി : ഇസ്ലാമിക് പുതു വര്‍ഷം (1444 – ഹിജ്റ) പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് 2022 ജൂലായ് 30 ശനിയാഴ്ച (മുഹര്‍റം-1) ശമ്പളത്തോടെയുളള അവധി ആയിരിക്കും എന്ന് യു. എ. ഇ. മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിനം ആയി വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വാരാന്ത്യ അവധി യായ ഞായറാഴ്ച കൂടി രണ്ടു ദിവസത്തെ അവധി ലഭിക്കും.

എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗം ആയിട്ടാണ് സ്വകാര്യ മേഖല യിലെ ജീവനക്കാർക്കും സർക്കാർ മേഖലയിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

July 25th, 2022

crescent-moon-ePathram
അബുദാബി : ഇസ്ലാമിക് പുതു വര്‍ഷം (1442 – ഹിജ്റ) പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് 2022 ജൂലായ് 30 ശനിയാഴ്ച ശമ്പളത്തോടെ യുളള അവധി ആയിരിക്കും എന്ന് യു. എ. ഇ. മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിനം ആയി വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വാരാന്ത്യ അവധി യായ ഞായറാഴ്ച കൂടി രണ്ടു ദിവസത്തെ അവധി ലഭിക്കും.

എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ മേഖല യിലെ ജീവനക്കാർക്കും സർക്കാർ മേഖല യിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ

July 13th, 2022

sayyid-sadik-ali-shihab-thangal-received-uae-golden-visa-ePathram
ദുബായ് : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് യു. എ. ഇ. ഗോൾഡൻ വിസ അനുവദിച്ചു.

സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങൾ മുൻ നിറുത്തിയാണ് യു. എ. ഇ. സര്‍ക്കാര്‍ ഗോൾഡൻ വിസ നല്‍കി സാദിഖലി തങ്ങളെ ആദരിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയ ത്തിന്‍റെ ശുപാർശ പ്രകാരമാണ് ദുബായ് ഇമിഗ്രേഷൻ വകുപ്പ് ഗോൾഡൻ വിസ അനുവദിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ

സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

July 5th, 2022

golden-jubilee-logo-mar-thoma-yuvajana-sakhyam-ePathram
അബുദാബി : മാർത്തോമാ യുവജന സഖ്യം സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. മുസ്സഫയിലെ മാർത്തോമാ ദേവാലയത്തിൽ നടന്ന ചടങ്ങില്‍ മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോക്ടര്‍. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം നിർവ്വഹിച്ചു.

logo-release-marthoma-yuvajana-sakhyam-golden-jubilee-ePathram

മാർത്തോമാ സഭ റാന്നി – നിലക്കൽ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. തോമസ് മാർ തിമോഥിയോസ്‌ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങിൽ യുവജനസഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ്, വൈസ് പ്രസിഡണ്ട് റവ. അജിത്ത് ഈപ്പൻ തോമസ്, സുവർണ്ണ ജൂബിലി പ്രോഗ്രാം ജനറൽ കൺ വീനർ ജിനു രാജൻ, സെക്രട്ടറി സാംസൺ മത്തായി, മീഡിയ കൺവീനർ ജെറിൻ ജേക്കബ്, പ്രോഗ്രാം കൺവീനർ ദിപിൻ പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

പുതുക്കം – കൃപയോടും കൃതജ്ഞതയോടും എന്ന ജൂബിലി ചിന്താ വിഷയത്തെ ആസ്‌പദമാക്കിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

  • FB page

- pma

വായിക്കുക: , , ,

Comments Off on സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

Page 23 of 74« First...10...2122232425...304050...Last »

« Previous Page« Previous « കെ. എസ്. സി. വനിതാ വിഭാഗം ഭാരവാഹികൾ
Next »Next Page » പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയം ഇനി മുതല്‍ പ്രസിഡൻഷ്യൽ കോർട്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha