ഇന്ത്യയിലെ പ്രവാചക നിന്ദ പ്രസ്താവനകളെ അപലപിച്ച് യു. എ. ഇ.

June 7th, 2022

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram
അബുദാബി : ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യു. എ. ഇ. അപലപിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി യു. എ. ഇ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യു. എ. ഇ. നിരസിക്കുന്നു എന്ന് വിദേശ കാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മത ചിഹ്നങ്ങളെ ബഹുമാനിക്കണം എന്നും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി. വിവിധ മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും പ്രവണതകൾ തടയേണ്ടതാണ് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

- pma

വായിക്കുക:

Comments Off on ഇന്ത്യയിലെ പ്രവാചക നിന്ദ പ്രസ്താവനകളെ അപലപിച്ച് യു. എ. ഇ.

മോഡി ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി : സുബ്രഹ്മണ്യന്‍ സ്വാമി

June 7th, 2022

subramanian-swamy-epathram

ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാരിന്ന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോഡി സര്‍ക്കാറിന്‍റെ എട്ടു വര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി എന്ന് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പേജിലൂടെ യാണ് പ്രതികരിച്ചത്.

‘എട്ടു വര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവിന് നാണക്കേട് കൊണ്ട് തല താഴ്‌ത്തേണ്ടി വന്നു. കാരണം ലഡാക്കില്‍ നമ്മള്‍ ചൈനക്കാരുടെ മുമ്പില്‍ ഇഴഞ്ഞു, റഷ്യക്കാരുടെ മുന്നില്‍ മുട്ടുകുത്തി, ക്വാഡ് ചര്‍ച്ചയില്‍ അമേരിക്കക്കാരുടെ മുന്നിലും പതുങ്ങി, കുഞ്ഞു രാജ്യമായ ഖത്തറിന് മുന്നില്‍ പോലും സാഷ്ടാംഗ പ്രണാമം നടത്തി. നമ്മുടെ വിദേശ നയത്തിന്‍റെ അധഃപതനമാണ് ഇതെല്ലാം’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

പ്രവാചകന്‍ മുഹമ്മദ് നബിക്ക് എതിരെ നൂപുര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയതില്‍ അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബി. ജെ. പി. യില്‍ നിന്നും അവരെ പുറത്താക്കിയിരുന്നു. പ്രതിഷേധവുമായി കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, യു. എ. ഇ., ഇറാന്‍ എന്നീ രാജ്യങ്ങള്‍ നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവന അധിക്ഷേപകരം എന്നാണ് വിശേഷിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on മോഡി ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി : സുബ്രഹ്മണ്യന്‍ സ്വാമി

വിവാദ പരാമര്‍ശം പിന്‍വലിച്ച് നൂപുര്‍ ശര്‍മ്മ

June 5th, 2022

controversial-remarks-on-prophet-muhammad-nupur-sharma-bjp-ePathram
ന്യൂഡല്‍ഹി : ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബി. ജെ. പി. നേതാവ് നൂപുര്‍ ശര്‍മ്മ. ആരുടെയും മത വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്‍റെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണ് എന്നും പറഞ്ഞു.

തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്നുള്ള വ്യാപക പ്രതിഷേധ ത്തിനു പിന്നാലെയാണ് ബി. ജെ. പി. യില്‍ നിന്നും നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തത്.

- pma

വായിക്കുക: , , , , , ,

Comments Off on വിവാദ പരാമര്‍ശം പിന്‍വലിച്ച് നൂപുര്‍ ശര്‍മ്മ

വിവാദ പരാമര്‍ശം: നൂപുര്‍ ശര്‍മ്മയെ ബി. ജെ. പി. സസ്‌പെന്‍ഡ് ചെയ്തു

June 5th, 2022

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : പ്രവാചകൻ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി. ജെ. പി. ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെയും ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി യില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ നൂപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമർശത്തിൽ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നുണ്ട്. അതിനിടെയാണ് ബി. ജെ. പി. യുടെ നടപടി.

‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്ര ത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി. ജെ. പി. ശക്തമായി അപലപിക്കുന്നു’, എന്നും ബി. ജെ. പി. പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on വിവാദ പരാമര്‍ശം: നൂപുര്‍ ശര്‍മ്മയെ ബി. ജെ. പി. സസ്‌പെന്‍ഡ് ചെയ്തു

അല്‍ ബത്തീന്‍ ഖബര്‍ സ്ഥാനില്‍ അന്ത്യ വിശ്രമം

May 14th, 2022

അബുദാബി : അന്തരിച്ച യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം. വെള്ളിയാഴ്ച വൈകുന്നേരം ശൈഖ് സുല്‍ത്താന്‍ ബിൻ സായിദ് പള്ളിയിൽ മയ്യിത്ത് നിസ്കാരം നിര്‍വ്വഹിച്ച് അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ എത്തിക്കുകയായിരുന്നു.

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങളും അല്‍ നഹ്യാന്‍ കുടുംബാംഗങ്ങളും പൗര പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.

മഗ്‌രിബ് നിസ്കാര ശേഷം രാജ്യമെമ്പാടുമുള്ള പള്ളികളിൽ ശൈഖ് ഖലീഫക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും നടന്നു.

- pma

വായിക്കുക: , , ,

Comments Off on അല്‍ ബത്തീന്‍ ഖബര്‍ സ്ഥാനില്‍ അന്ത്യ വിശ്രമം

Page 21 of 73« First...10...1920212223...304050...Last »

« Previous Page« Previous « ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Next »Next Page » ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha