
അബുദാബി : ക്രൈസ്തവ വിശ്വാസ ത്തിന്റെ ഭാഗ മായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിരോധി ക്കണം എന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് ദേശീയ വനിതാ കമ്മീ ഷന് കേന്ദ്ര ഗവണ്മെന്റി നു റിപ്പോര്‍ട്ട് സമര് പ്പിച്ച നട പടി യെ സീറോ മലബാര്‍ സഭ യുടെ യുവ ജന സംഘ ടന യായ സീറോ മലബാര്‍ യൂത്ത് മൂവ് മെന്റ് (എസ്. എം. വൈ. എം.) അബു ദാബി ഘടകം അപലപിച്ചു.
വനിതാ കമ്മീഷന് അദ്ധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിച്ചു കത്തോ ലിക്കാ വിശ്വാസ സമൂഹ ത്തോട് മാപ്പു പറ യു വാന്‍ തയ്യാറാകണം എന്ന് എസ്. എം. വൈ. എം. പ്രസി ഡണ്ട് ടിന്‍സണ്‍ ദേവസ്യ ആവശ്യ പ്പെട്ടു.
ഒറ്റപ്പെട്ട ഒരു സംഭവ ത്തിന്റെ പേരില്‍ ഇത്തരം റിപ്പോ ര്‍ട്ടു കള്‍ തയ്യാറാക്കുന്ന വര് ക്രൈസ്തവ വിശ്വാസ ങ്ങ ളെയും സംവി ധാന ങ്ങളെ യും പൊതു സമൂഹ ത്തി ന്റെ മുന്നില്‍ മോശ മായി ചിത്രീ കരി ക്കുവാ നാണ് ശ്രമി ക്കുന്നത് എന്നും ഉത്തര വാദിത്വ പ്പെട്ടവര് എത്ര യും പെട്ടന്ന് അവരെ ആ സ്ഥാനത്തു നിന്ന് നീക്കണം എന്നും ബിജു ഡൊമിനിക് ആവശ്യപ്പെട്ടു.
ബിജു മാത്യു, ടോം ജോസ്, ഷാനി ബിജു, ഡെറ്റി ജോജി , ജിതിന് ജോണി, ജസ്റ്റിന് കെ. മാത്യു, നോബിള്‍ കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



കൊച്ചി : ശബരിമല യിലും പരിസരത്തും സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധന ത്തിന് ഹൈക്കോടതി ഉത്തരവ്. ഇരു മുടി ക്കെട്ടില്‍ അടക്കം ഒരു തര ത്തിലും പെട്ട പ്ലാസ്റ്റിക് ഉൽപന്ന ങ്ങൾ കൊണ്ടു പോകു വാൻ പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരി മല സ്പെഷ്യൽ കമ്മീഷ്ണ റുടെ റിപ്പോർട്ട് പരി ഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.




















