സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി

May 7th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് പത്ത് മിനുട്ട് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് നൽകുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.

ഗതാഗത -റോഡ്‌ സുരക്ഷാ കമ്മീഷണർമാരുടെ യോഗ തീരുമാന പ്രകാരമാണ് 10 മിനിറ്റ്‌ ഇടവേളയിലുള്ള പെർമിറ്റ് നൽകുക. മത്സരയോട്ടം തടയാൻ ഇത്രയും സമയ വ്യത്യാസം വേണം.

മനുഷ്യ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവനാണ് മുന്‍ഗണന. ബസ്സുടമകൾ എതിർത്താൽ നിയമ നടപടികളുടെ കോടതിയെ സമീപിക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി

അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി

May 1st, 2025

brain-eating-amoebic-encephalitise-Pathram
തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) പ്രതിരോധിക്കുവാൻ ഏകാരോഗ്യത്തിൽ (വൺ ഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻ പ്ലാൻ പുതുക്കി യതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. രോഗ പ്രതിരോധം, രോഗ നിർണ്ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്.

അവബോധ ക്യാമ്പയിൻ, രോഗ നിർണ്ണയ ശേഷി വർദ്ധിപ്പിക്കൽ, ആക്ടീവ് കേസ് സർവൈലൻസ്, പരിസ്ഥിതി നിരീക്ഷണം, ഹോട്ട് സ്പോട്ട് മാപ്പിംഗ്, ചികിത്സ, മരുന്ന് ലഭ്യത, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കി യാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.

മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണ്ണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദ്ദേശം നൽകി യിട്ടുണ്ട്.

എല്ലാ ആശുപത്രികളും മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.

 പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
* കെട്ടിക്കിടക്കുന്ന, ഒഴുക്ക് കുറവുള്ള വെള്ളത്തിൽ മുങ്ങുന്നതും ചാടുന്നതും ഒഴിവാക്കുക.

* മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

* ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിലായിരിക്കുവാൻ ശ്രദ്ധിക്കുക.

* അടിത്തട്ടിലുള്ള ചെളി കുഴിക്കുകയോ ഇളക്കുകയോ ചെയ്യരുത്.

* ആവി പിടിക്കുന്നതിന് തിളപ്പിച്ചതോ ഫിൽട്ടർ ചെയ്തതോ അണു വിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കുക.

* നീന്തൽ ക്കുളങ്ങൾ / വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും ശരിയായി പരിപാലിക്കുകയും വേണം.

* സ്പ്രിംഗളറുകളിലൂടേയും ഹോസു കളിലൂടെയും വെള്ളം മൂക്കിൽ കയറാതെ ശ്രദ്ധിക്കണം.

* കുട്ടികളെ ഹോസുകളിൽ കളിക്കാൻ വിടുന്നതിന് മുമ്പ് അതിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയണം.

* ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിക്കുന്നു എങ്കിൽ കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും വെള്ളം മൂക്കിലേക്ക് കയറാതെ നോക്കണം.

- pma

വായിക്കുക: , , , , , , ,

Comments Off on അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി

പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

April 16th, 2025

plastic-kanikkonna-cassia-fistula-from-china-on-kerala-vishu-market-ePathram
കോഴിക്കോട് : അലങ്കാരങ്ങൾക്കും വിഷു ആഘോഷങ്ങൾക്കും വിഷുക്കണി ഒരുക്കാനും പ്ലാസ്റ്റിക് കണിക്കൊന്ന വ്യാപകമായി വിറ്റഴിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് കേസ് എടുത്തു. സംഭവത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. വിഷുവിന് സംസ്ഥാനത്ത് പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചു എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക് ഉപയോഗത്തിന് എതിരെ ബോധ വത്കരണം തുടരുമ്പോഴും പ്ലാസ്റ്റിക് പൂക്കളുടെ അതി വ്യാപനത്തെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

നഗരവാസികൾക്ക് ഏറെ സുലഭമായി ലഭിക്കുന്ന പ്ലാസ്റ്റിക് പൂക്കൾ മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ അധികമായി വിപണിയിൽ എത്തിയിരുന്നു എന്നാണു റിപ്പോർട്ട്. കണിക്കൊന്നയുടെ ലഭ്യത കുറഞ്ഞപ്പോൾ വിപണിയില്‍ പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ സുലഭമായി.

ചൈനയിൽ നിന്നുള്ള പ്ലാസ്റ്റിക് കണിക്കൊന്ന ഇലയും തണ്ടും പൂവും അടക്കം 65 രൂപ മുതൽ നൂറു രൂപ വരെ വിലക്കാണ് കടകളിൽ വിറ്റഴിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

March 27th, 2025

bus_epathram
പാലക്കാട് : വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്കായ ഒരു രൂപയില്‍ നിന്ന് മിനിമം അഞ്ച് രൂപയാക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ സമരം ചെയ്യാൻ ഒരുങ്ങുന്നു.

യാത്രാ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റ് അതേപടി നില നിർത്തുക, ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ കാസര്‍ കോട് മുതല്‍ തിരുവനന്തപുരം വരെ ബസ്സ് സംരക്ഷണ ജാഥ നടത്തും.

പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ്സ് സർവ്വീസ് നിര്‍ത്തി വെക്കും എന്നും ബസ്സ് ഉടമകളുടെ സംഘടന (ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍) പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ ബസ്സുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണ് എന്ന് ബസ്സുടമകൾ പറയുന്നു. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് ഒരു രൂപയാണ്. ഈ നിരക്കില്‍ ഇനിയും ഓടാൻ കഴിയില്ല. സമരത്തിന് മുന്നോടി യായിട്ടാണ് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ്സ് സംരക്ഷണ ജാഥ നടത്തുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ

March 14th, 2025

advertisement-on-kseb-electricity-pole-is-criminal-case-ePathram
കൊച്ചി : പൊതു സ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നിരോധിക്കാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളെ ഹൈക്കോടതി പ്രശംസിച്ചു. ഇതിനായി നിരന്തരം ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചതിലൂടെ കോടതി യുടെ ഉദ്യമത്തിന് അതിരില്ലാത്ത പിന്തുണയാണ് സർക്കാർ നൽകിയത് എന്നും ഹൈക്കോടതി.

അനധികൃത കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡും നീക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ബാധ്യതയാണ്. നിയമങ്ങൾ ലംഘിക്കുന്ന പരസ്യ ഏജൻസികൾ അടക്കമുള്ളവർക്ക് എതിരെ ക്രിമിനൽ കേസ് എടുത്ത് പിഴ അടപ്പിക്കുന്നത് ഉൾപ്പെടെ തുടർ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.

സർക്കാർ ഉത്തരവുകൾ പാലിച്ച്‌ ഉദ്യോഗസ്ഥർ നടപടിയെടുക്കണം. ഡി. ജി. പി. യുടെ സർക്കുലർ പൊലീസ്‌ നടപ്പാക്കുന്നുണ്ട് എന്നും ഉറപ്പാക്കണം. നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയും വേണം. സർക്കാർ ഉത്തരവുകളും സർക്കുലറുകളും പൊതു മരാമത്തു വകുപ്പ്‌ കർശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലക്സ്‌ നിരോധനം ഉറപ്പാക്കണം.

- pma

വായിക്കുക: , , , , , ,

Comments Off on ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ

Page 2 of 2012345...1020...Last »

« Previous Page« Previous « പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
Next »Next Page » അനോര ഗ്ലോബൽ പുതിയ ഭരണ സമിതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha