പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

January 13th, 2023

plastic-made-colorful-artificial-flowers-ePathram
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി യവക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (Central Pollution Control Board – CPCB) ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി. വിഷയത്തില്‍ രണ്ടു മാസത്തിനകം സി. പി. സി. ബി. റിപ്പോർട്ട് സമർപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, ചെടികള്‍ അടക്കമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത അലങ്കാര വസ്തുക്കളും പൂർണ്ണമായി നിരോധിക്കണം എന്നുള്ള ആവശ്യവുമായി പൂനെ സ്വദേശിയായ കർഷകന്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി.  -Tag : Environment

- pma

വായിക്കുക: , , , , , , ,

Comments Off on പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം

January 13th, 2023

neelakurinji-epathram
മൂന്നാർ : പന്ത്രണ്ടു വർഷത്തില്‍ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സ്വന്തമായി നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും ചെടികളും പൂക്കളും കൈവശം വെക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.

മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പശ്ചിമഘട്ടത്തിൽ മൂന്നാർ, തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ് നീലക്കുറിഞ്ഞി.

ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമ ഘട്ടത്തില്‍ ഉള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്.

ഇവ യുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗ ത്തിൽ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്.

- pma

വായിക്കുക: , , , , ,

Comments Off on നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം

നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം

January 10th, 2023

post-office-national-saving-certificate-ePathram
തൃശ്ശൂര്‍ : പോസ്റ്റ് ഓഫീസ് ആര്‍. ഡി. ലഘു സമ്പാദ്യ പദ്ധതി യിൽ ഏജന്‍റ് വശം തുക ഏല്‍പ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്‍റിന്‍റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ് എന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ അടച്ചതിന്‍റെ ആധികാരിക രേഖ, പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പസ്സ് ബുക്ക് മാത്രമാണ്.

ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നു എന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോദ്ധ്യപ്പെടണം എന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. PRD

- pma

വായിക്കുക: , , , , , , ,

Comments Off on നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം

വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

December 20th, 2022

advertisement-on-kseb-electricity-pole-is-criminal-case-ePathram
കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ. എസ്. ഇ. ബി. വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കുവാന്‍ വേണ്ടി മഞ്ഞ പെയിന്‍റ് അടിച്ച് നമ്പര്‍ അടയാളപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.

വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി എടുക്കണം എന്നു കോടതി നിര്‍ദ്ദേശം നിലവിലുണ്ട്.

തൂണുകളില്‍ പോസ്റ്റര്‍ പതിക്കുക, പരസ്യങ്ങള്‍ എഴുതുക എന്നിവ ചെയ്താല്‍ ഇത്തരക്കാര്‍ക്ക് എതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

ഇലക്ട്രിക് പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡ്, കൊടി തോരണങ്ങള്‍ എന്നിവ കെട്ടുന്നതു കൊണ്ട് അറ്റ കുറ്റ പ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്രയാസം നേരിടുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടി ക്കാണിച്ചു കൊണ്ട് നിയമ നടപടി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം എന്നു റിപ്പോര്‍ട്ടുകളുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

ഷോർട്ട് ഫിലിം മത്സരം

November 28th, 2022

short-film-competition-ePathram
തിരുവനന്തപുരം : ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്. എസ്. കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്ന ശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹിക അവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമ്മാണം മുതലായവ) ആവണം സിനിമ യുടെ പ്രമേയം.

രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതും ആയിരിക്കണം സമയ ദൈർഘ്യം. സിനിമയുടെ ഭാഷ മലയാളവും എന്നാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ കൂടിയുള്ളതാകണം.

ഒന്നാം സമ്മാനം : 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം : 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം : 15,000 രൂപ യും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധ ത്തിനായി പ്രയോജനപ്പെടുത്തും. 2022 ഡിസംബർ ഒമ്പതിനു മുമ്പായി സിനിമകൾ സമർപ്പിക്കണം.

യു ട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ ലോഡ്‌ ചെയ്ത ശേഷം jesskfilm @ gmail. com എന്ന ഇ- മെയിലി ലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി. ഡി. എഫ് ഫോർമാറ്റിൽ നൽകണം. * PRD , SSK

- pma

വായിക്കുക: , , , , , , , ,

Comments Off on ഷോർട്ട് ഫിലിം മത്സരം

Page 5 of 17« First...34567...10...Last »

« Previous Page« Previous « എനര്‍ജി വോയ്സസ് 2023 : യു. എ. ഇ. പൗരന്മാര്‍ക്ക് കാലാവസ്ഥാ വ്യതിയാന ബോധ വത്കരണ കാമ്പയിന്‍
Next »Next Page » കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്ജ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha