ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് പരിശോധന കൾ നടത്തുവാന്‍ സ്വകാര്യ ലബോറട്ടറി കള്‍ ക്കും അനുമതി നല്‍കി ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഐ. സി. എം. ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിഷ്കര്‍ശിച്ച മാന ദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്വകാര്യ ലബോറട്ടറി കള്‍ക്കും കൊവിഡ്-19 വൈറസ് പരിശോധന നടത്താം എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
എന്നാല്‍ പരിശോധനക്കുള്ള ചെലവ് പരമാവധി തുക 4,500 രൂപ യില്‍ കൂടരുത് എന്ന കര്‍ശ്ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം സാനിറ്റൈസര്‍, മാസ്ക് എന്നിവയു ടേയും പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്.
200 മില്ലി സാനി റ്റൈസര്‍ 100 രൂപ യും ടൂ-പ്ലേ മാസ്ക് എട്ടു രൂപയും ത്രീ-പ്ലേ മാസ്‌ക് 10 രൂപ യും വില നിശ്ച യിച്ചു. ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പാലി ക്കാത്ത വര്‍ക്ക് എതിരെ കര്‍ശ്ശന നടപടികള്‍ ഉണ്ടാവും എന്നും മുന്നറിയിപ്പ് നല്‍കുന്നു.