ബാംഗ്ലൂര്‍ : കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കുവാൻ കഴി യില്ല എന്നും ജന ങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം എന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ.
അതിര്‍ത്തി തുറക്കണം എന്ന് ആവശ്യപ്പെട്ട് എച്ച്. ഡി. ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടി യിലാണ് ബി. എസ്. യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തി അടച്ചത് പെട്ടെന്ന് എടുത്ത തീരുമാനം ആയിരുന്നില്ല.
അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം എടുത്ത തീരുമാനം തന്നെയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സ്സിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍ ഗോഡും സമീപ പ്രദേശ ങ്ങളിലും ഭയപ്പെടു ത്തുന്ന രീതിയില്‍ കൊവിഡ്-19 വ്യാപനം ഉയര്‍ന്നിരുന്നു.
ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവു ന്നതാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ണ്ണാടക യിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗവ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ ആരെല്ലാം കൊറോണ രോഗികള്‍ എന്നു കണ്ടെത്തുവാന്‍ സാധിക്കില്ല. അതിനുള്ള സാഹചര്യവും നിലവില്‍ ഇല്ല.
സംസ്ഥാന അതിര്‍ത്തി അടച്ചത് ജന ങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തിനു വേണ്ടി ആണെന്നും ബി. എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കി.