അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

July 17th, 2017

flood-epathram

ഗുവാഹത്തി : അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. 10 ലക്ഷം പേര്‍ ദുരിതത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം 8 പേര്‍ മരിച്ചു. വിവിധ റോഡുകള്‍, പാലങ്ങള്‍ മുതലായവ പൂര്‍ണ്ണമായും തകര്‍ന്നു. ഹെക്ടറു കണക്കിന് വയലുകള്‍ നശിച്ചതായാണ് സൂചന.

ആയിരത്തി അഞ്ഞൂറോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ദുരിതാശ്വാസ കമിറ്റി അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി

June 28th, 2017

dossa

മുംബൈ : 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതി മുസ്തഫ ദോസ്സ ശിക്ഷാ വിധിക്ക് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. കടുത്ത പനിയെയും രക്ത സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

ചൊവ്വാഴ്ച സ്ഫോടന പരമ്പര കേസിലെ പ്രതികളായ മുസ്തഫ ദോസ്സയ്ക്കും ഫിറോസ് ഖാനും വധശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വിധി വരുന്നതിനു മുമ്പായിരുന്നു ദേസ്സയുടെ മരണം. കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ യാക്കൂബ് മേമന് സമാനമായ കുറ്റമാണ് ദോസ്സ ചെയ്തിരിക്കുന്നതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി വാദിച്ചിരുന്നു.

- അവ്നി

വായിക്കുക: , , ,

Comments Off on മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി

Page 22 of 22« First...10...1819202122

« Previous Page « പനി മരണം : ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രമേഷ് ചെന്നിത്തല
Next » ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha