യു. എ. ഇ. 2017 ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

January 5th, 2017

logo-uae-government-2016-ePathram
അബുദാബി : 2017ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാ പിച്ചു. ജനുവരി ഒന്ന് പുതു വത്സര അവധി അടക്ക മുള്ള പൊതു അവധി ദിന ങ്ങളെ കുറിച്ചുള്ള അറി യിപ്പാണ് അധികൃതർ പുറ ത്തിറ ക്കിയി രിക്കുന്നത്. ഫെഡറൽ മന്ത്രാ ലയ ങ്ങൾക്കും സർക്കാർ സ്‌ഥാപന ങ്ങൾക്കും 2017 ലെ ഈ അവധികൾ ബാധകമാകും.

റമദാൻ, ഈദ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക അവധി ദിവസ ങ്ങൾ ചന്ദ്ര മാസം അടിസ്‌ഥാന മാക്കി മാറ്റം വരാം എന്നും അറിയിപ്പിൽ പറയുന്നു.

ഏപ്രിൽ 24 : (റജബ് 27) ഇസ്‌റാഅ് – മിഅ്‌റാജ്.

ജൂൺ 25 : ശവ്വാൽ ഒന്ന് – ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ അവധി മൂന്നു ദിവസം).

ആഗസ്ററ് 31 : അറഫാ ദിനം (ഹജ്ജ്).

സെപ്‌റ്റംബർ 1 : (ദുൽഹജ്ജ് പത്ത് – ബലി പെരുന്നാൾ- മൂന്നു ദിവസം അവധി).

സെപ്‌റ്റംബർ 22 : മുഹറം ഒന്ന് – ഹിജ്‌റ പുതു വത്സര ദിനം.

നവംബർ 30 : (റബീഉൽ അവ്വൽ 12) നബി ദിനം, രക്‌ത സാക്ഷി ദിനം.

ഡിസംബർ 2, 3 : യു. എ. ഇ. ദേശീയ ദിനം.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. 2017 ലെ പൊതു അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

വിദേശികള്‍ക്ക് വാർഷിക വാടകയുടെ 3 ശതമാനം ഫീസ് പ്രാബല്യത്തിൽ

January 5th, 2017

abudhabi-mushrif-mall-earth-quake-16-4-2013-ePathram
അബുദാബി : എമിറേറ്റില്‍ താമസിക്കുന്ന വിദേശി കള്‍ക്ക് താമസ ഫീസ് ഏര്‍പ്പെടുത്തി എന്ന് അബുദാബി നഗര സഭ. 2016 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം ആയതി നാല്‍ കഴിഞ്ഞ വര്‍ഷത്തെ കുടി ശ്ശിഖയും കൂടി അടച്ചു തീര്‍ക്കേണ്ടി വരും എന്നും അധികൃതര്‍.

വിദേശി കള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വാർഷിക വാടക യുടെ മൂന്ന് ശതമാന മാണ് ഫീസ് നിശ്ച യിച്ചിരി ക്കുന്നത്. അബുദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി (എ. ഡി. ഡി. സി) യുടെ ഇലക്ട്രിസിറ്റി – വാട്ടർ ബില്ലി ലൂടെ ആയി രിക്കും താമസ ഫീസ് അടക്കേണ്ടി വരിക.

വിദേശി കള്‍ ക്കുള്ള താമസ ഫീസ് സംബന്ധിച്ച നിയമം 2016 ഫെബ്രു വരി യിലെ ഒൗദ്യോഗിക വിജ്ഞാപന ത്തില്‍ പ്രസിദ്ധീകരിച്ചി രുന്നു. എങ്കിലും അബുദാബി നഗര സഭ, ഈ മാസം മുത ലാണ് നിയമം കർശന മായി നടപ്പിലാ ക്കു ന്നത്.

ആയതു കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ 11 മാസ ങ്ങളിലെ താമസ ഫീസ് ഒന്നിച്ച് അടക്കേണ്ടി വരും. എന്നാല്‍, 2017 ജനുവരി മുതലുള്ള ഫീസ് ഓരോ മാസവും തവണ കളായി അടച്ചാല്‍ മതി. കെട്ടിട ഉടമ കള്‍ക്ക് നിയമം ബാധക മല്ല എന്നും കെട്ടിട ങ്ങളിലെ വിദേശി കളായ താമസ ക്കാര്‍ ക്ക് മാത്രമാണ് ഈ ഫീസ് ബാധകം എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on വിദേശികള്‍ക്ക് വാർഷിക വാടകയുടെ 3 ശതമാനം ഫീസ് പ്രാബല്യത്തിൽ

യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനും എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളിലാണ് ഭക്ഷ്യ ബാങ്ക് സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാ ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീ കരി ക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളി ലാണ് ‘ഭക്ഷ്യ ബാങ്ക്’ സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ

January 5th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : സോഷ്യല്‍ മീഡിയയില്‍ വധൂ വരന്മാരെ നിന്ദിച്ച രണ്ടു സ്വദേശി പൗരന്മാര്‍ക്ക് 10, 000 ദിര്‍ഹം വീതം പിഴ. വിവാഹ വസ്ത്രത്തില്‍ ബൈക്ക് ഓടിച്ചു പോകുന്ന ദമ്പതി കളുടെ വീഡിയോക്ക് മോശം കമന്റു കള്‍ ഇട്ടി രുന്ന തിനാണ്‍ അബു ദാബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

2016 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. എമിറേറ്റ്സ് റൈഡേഴ്സ് ബൈക്കിംഗ് ഗ്രൂപ്പിലെ അംഗ ങ്ങളായ നാദിയ ഹുസൈന്‍, ഭര്‍ത്താവ് സാലിം അല്‍ മുറൈഖി എന്നിവ രാണ് പരാതി ക്കാര്‍.

ഇവര്‍ അബു ദാബി അല്‍ റാഹ ഹോട്ടലില്‍ നടന്ന വിവാഹ ച്ചടങ്ങു കള്‍ക്കു ശേഷം രണ്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു കളിലാണ് പുറപ്പെട്ടിരുന്നത്. നാദിയ വിവാഹ വസ്ത്ര ത്തില്‍ ബൈക്ക് ഓടിക്കുന്ന വീഡിയോക്ക് ഓണ്‍ ലൈനില്‍ സമ്മിശ്ര പ്രതികരണ ങ്ങളാണ് ഉണ്ടായി രുന്നത്.

nadia-hussain-salem-al-muraikhi-wedding-bike-riding-ePathram

വിവാഹത്തിന് ശേഷം ദമ്പതികള്‍ യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിട ങ്ങളിലെ 60 സുഹൃത്തു ക്കളോടൊപ്പം ബൈക്കില്‍ നടത്തിയ ആഘോഷ യാത്ര 2016 മാര്‍ച്ചില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യാത്ര യുടെ വീഡിയോ ക്കാണ് വധ ഭീഷണി ഉള്‍പ്പെ ടെ യുള്ള കമന്‍റു കളിട്ടത്. വിവാഹ ത്തില്‍ പങ്കെടുത്ത എല്ലാവരും നരക ത്തില്‍ പോകു മെന്ന് പരാമര്‍ശിച്ച് പ്രതികളി ലൊരാള്‍ കവിത പോസ്റ്റ് ചെയ്തി രുന്നു. ഇത് അത്യധികം അപമാനകരമായ പ്രതികരണം ആണെന്ന് ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു.

മോശം പ്രതി കരണം നടത്തിയ 40 പേര്‍ക്ക് എതിരെ ദമ്പതിമാര്‍ കോടതിയെ സമീപിച്ചു. ഇതില്‍ ആദ്യത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്. ഏഴ് പ്രതി കള്‍ ഉള്‍പ്പെട്ട രണ്ടാ മത്തെ കേസ് ഈ കേസ് അധികം വൈകാതെ തന്നെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറും.

പിഴ ശിക്ഷ വിധിക്കപ്പെട്ടപ്രതി കളില്‍ ഒരാള്‍ രണ്ടര ലക്ഷ ത്തോളം പേര്‍ പിന്തുടരുന്ന സാമൂഹിക മാധ്യമ താരവും മറ്റൊരാള്‍ കവി യുമാണ്. കോടതി വിധിക്ക് എതിരെ ഇരുവരും അപ്പീല്‍ കോടതിയെ സമീപി ച്ചിട്ടുണ്ട്.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , ,

Comments Off on സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ

Page 145 of 162« First...102030...143144145146147...150160...Last »

« Previous Page« Previous « പശുക്കള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറി യല്‍ കാര്‍ഡ് നല്‍കും
Next »Next Page » യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha