അബുദാബി : യു. എ. ഇ. തിരിച്ചറിയല്‍ രേഖ യായ റസി ഡന്റ് ഐഡന്റിറ്റി കാര്‍ഡു കള്‍ കൈകാര്യം ചെയ്യുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരില്‍ മാറ്റം.
യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുതിയ ഉത്തരവ് അനു സരിച്ച് ഇനി മുതല്‍ ‘Federal Authority for Identity and Citizenship’ (FAIC) എന്ന പേരില്‍ ആയി രിക്കും അറിയ പ്പെടുക.
തിരിച്ചറിയല്‍ കാര്‍ഡ്, താമസ കുടിയേറ്റം, പാസ്സ് പോര്‍ട്ട് എന്നിവ അഥോ റിറ്റി യുടെ പരിധി യില്‍ വരും.
യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.
* ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവന ത്തിന് ഇനി എമിറേറ്റ്സ് ഐ. ഡി.