മുംബൈ : മിശ്ര വിവാഹങ്ങള്‍ പ്രോത്സാ ഹിപ്പിക്കു വാന്‍ പ്രത്യേക നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യത്യസ്ഥ മത ങ്ങളിലും ജാതി കളിലും പെട്ടവര്‍ വിവാഹം കഴിക്കു മ്പോള്‍ അവര്‍ക്കു നേരെ ആക്രമണ ങ്ങൾ ഉണ്ടാകുന്നത് തടയുക എന്ന ലക്‌ഷ്യം വെച്ചാണ് പുതിയ നിയമം കൊണ്ടു വരാന്‍ ആലോചിക്കുന്നത്.
ജാതി മാറി വിവാഹം കഴിക്കു ന്നവരെ ദുരഭിമാന ക്കൊല ചെയ്യുന്ന സംഭവ ങ്ങള്‍ വർദ്ധി ക്കുന്നതിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നിയമം സംസ്ഥാ നത്ത് കൂടുതൽ അഭികാമ്യമാവുക.
ദുരഭിമാന ക്കൊല യില്‍ നിന്നും ദമ്പതി കള്‍ക്ക് സംര ക്ഷണം ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘ ടന 2010 – ല്‍ ഫയല്‍ ചെയ്ത ഹര്‍ജി യില്‍ ‘പ്രായ പൂര്‍ത്തി യായ രണ്ടു പേര്‍ വിവാ ഹിതര്‍ ആവുന്നതിന് കുടും ബ ത്തിന്റെ യോ സമുദായ ത്തിന്റെയോ സമ്മതം ആവശ്യമില്ല’ എന്നുള്ള സുപ്രീം കോടതി വിധി 2018 മാര്‍ച്ചു മാസ ത്തിലാണ് വന്നത്.
മിശ്ര വിവാഹ ങ്ങൾ ക്കായി രാജ്യത്ത് പ്രത്യേക നിയമം നിലവി ലുണ്ട്. എന്നാല്‍ ഇതില്‍ പല കാര്യ ങ്ങളിലും അവ്യക്തത യുണ്ട്. ഇതു പരി ഹരി ക്കുവാൻ പുതിയ നിയമം കൊണ്ടു വരുന്നത് സഹായക മാവും എന്നാണ് കരുതുന്നത്.