ഗാന്ധി നഗര്‍ : ഗുജറാത്തിലെ ബനാസ് കാണ്ഡാ ജില്ല യിലെ ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ മൊബൈല്‍ ഫോണുകൾ ഉപയോഗി ക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തി.
ജില്ലയിലെ 12 ഗ്രാമങ്ങളില്‍ നിന്നുള്ള 14 ഗ്രാമ മുഖ്യന്മാര്‍ ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഈ തീരുമാനം എടുത്തത് എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുവതി കളുടെ കയ്യില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി യാല്‍ മാതാ പിതാക്കള്‍ അതിനു ഉത്തര വാദികള്‍ ആയിരിക്കും എന്നും ഗ്രാമ മുഖ്യർ പ്രഖ്യാപിച്ചു.
ഠാക്കോര്‍ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പ ക്കാരുടെ മാതാ പിതാ ക്കള്‍ക്ക് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്തു വാനും സമുദായ നേതൃത്വം തീരുമാനിച്ചു.