അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

December 20th, 2023

forcible-sexual-offense-is-rape-committed-by-husband-on-his-wife-is-guilty-says-gujarat-high-court-ePathram
ഗാന്ധിനഗർ : സ്ത്രീയുടെ അനുവാദം ഇല്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍, അത് ഭര്‍ത്താവ് ആയിരുന്നാലും കുറ്റകരം ആണെന്നും ഇത് ബലാത്സംഗത്തിൻ്റെ പരിധിയിൽപ്പെടും എന്നും ഗുജറാത്ത് ഹൈക്കോടതി. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എല്ലാ വിദേശ രാജ്യങ്ങളിലും നിലവിലുള്ള സമീപനം ഇന്ത്യയിലും ബാധകമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി അവ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു എന്നുള്ള പരാതിയിൽ വിധി പറയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. ഭർത്താവ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പോലും അയാള്‍ കുറ്റക്കാരനാണ് എന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകളോട് ഇങ്ങിനെ പെരുമാറുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്ക് ഉണ്ട് എന്നും ഹൈക്കോടതി പ്രസ്താവിച്ചു.  X

- pma

വായിക്കുക: , , , , , , , ,

Comments Off on അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ

September 21st, 2023

lok-sabha-passes-women-s-reservation-bill-ePathram
ന്യൂഡല്‍ഹി : ലോക് സഭയിലും നിയമ സഭകളിലും വനിതകൾക്ക് മൂന്നില്‍ ഒന്ന് (33% സീറ്റ്) സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ ലോക്‌ സഭയില്‍ പാസ്സായി. പാർലിമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസം ബില്ല് സ്ലിപ്പ് വോട്ടിന്ന് ഇട്ടപ്പോൾ അനുകൂലിച്ച് കൊണ്ട് 454 വോട്ടും എതിർത്ത് കൊണ്ട് 2 വോട്ടും ലഭിച്ചു.

നിലവിൽ പട്ടിക വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കി വെക്കുവാനും വ്യവസ്ഥ നല്‍കി ക്കൊണ്ടുള്ളതാണ് കേന്ദ്ര നിയമ വകുപ്പു മന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച നാരി ശക്തി വന്ദൻ ബില്ലില്‍ പറയുന്നത്.

പട്ടിക വിഭാഗങ്ങള്‍ക്ക് ഉപ സംവരണവും ഉണ്ടാകും എന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒ. ബി. സി. വിഭാഗത്തിന്‍റെ സംവരണത്തെ ക്കുറിച്ച് ബില്ലില്‍ പരാമര്‍ശം ഒന്നും ഇല്ല.

ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥ യുണ്ട്. ബിൽ ഇനി രാജ്യസഭ യിൽ അവതരിപ്പിച്ച് അവിടെ നിന്ന് പാസ്സായ ശേഷം രാഷ്ട്ര പതിയുടെ അംഗീകാരത്തിന് അയക്കും.

അംഗീകാരം ലഭിച്ചാല്‍ ഇത് നിയമം ആവുകയും ചെയ്യും. മൂന്നില്‍ ഒന്ന് വനിതാ സംവരണം നടപ്പാക്കുന്ന തോടെ ലോക് സഭയില്‍ വനിതാ എം. പി. മാരുടെ എണ്ണം 181 ആയി ഉയരും.Women Reservation Bill 2023

- pma

വായിക്കുക: , , , , , , , , , ,

Comments Off on വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ

പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട

May 2nd, 2023

six-month-waiting-period-not-needed-for-divorce-with-mutual-consent-ePathram
ന്യൂഡല്‍ഹി : പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബ്ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല എന്നും ഇത് നിബന്ധനകള്‍ക്ക് വിധേയം എന്നും സുപ്രീം കോടതി.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധം തുടര്‍ന്നു മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത വിധം തകര്‍ച്ചയില്‍ എത്തിയാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താം എന്നും സുപ്രീം കോടതി. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിച്ചു.

സുപ്രീം കോടതിയുടെ വിവേചന അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട

വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

February 2nd, 2023

madras-high-court-in-chennai-ePathram
ചെന്നൈ : വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകള്‍ കുടുംബ കോടതിയെ സമീപിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. അതല്ലാതെ ശരീഅത്ത് കൗണ്‍സില്‍ പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലല്ല മുസ്ലീം വിവാഹ മോചന കേസുകള്‍ക്കായി സ്ത്രീകള്‍ സമീപിക്കേണ്ടത്. ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളും മധ്യസ്ഥരും അല്ല.

വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച് വിധി പറയാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

ഭാര്യക്ക് വിവാഹ മോചനം നല്‍കിയ തമിഴ്നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗണ്‍സില്‍ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് റാഫി എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ ബന്ധം സ്വയം വേര്‍പ്പെടുത്തുവാന്‍(ഖുലാ) മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങളുണ്ട്. എന്നാല്‍ ഇതില്‍ അന്തിമമായ തീരുമാനം എടുക്കാന്‍ കുടുംബ കോടതിയെ സമീപിക്കണം എന്നും ഹൈക്കോടതി ജസ്റ്റിസ് സി. ശരവണണ്‍ വ്യക്തമാക്കി. Twitter , WiKi : Khula

- pma

വായിക്കുക: , , , , , , ,

Comments Off on വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം

December 15th, 2022

american-president-joe-biden-signs-bill-to-protect-same-sex-and-interracial-marriage-ePathram
സ്വവർഗ വിവാഹത്തിന് സംരക്ഷണം നൽകുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പു വെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിനുള്ള ചരിത്രപരമായ നിയമ ത്തിലാണ് നൂറു കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ജോ ബൈഡന്‍ ഒപ്പു വെച്ചത്.

സ്‌നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല. എല്ലാവർക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക സുപ്രധാന ചുവടു വെപ്പ് നടത്തുന്നു എന്നാണ് ബില്ലില്‍ ഒപ്പു വെച്ചതിനു ശേഷം ബൈഡന്‍ പറഞ്ഞത്.

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇതു ഫെഡറല്‍ നിയമത്തിന്‍റെ കീഴില്‍ വരുന്നതാണ് എന്നും ബൈഡന്‍ പ്രസ്താവിച്ചു. Twitter &  Face Book

- pma

വായിക്കുക: , , , , ,

Comments Off on സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം

Page 2 of 812345...Last »

« Previous Page« Previous « ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
Next »Next Page » ദേശീയ ദിന ആഘോഷം : ഖത്തറിൽ പൊതു അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha