
ദുബായ് : പന്തുകളിയുടെ ആവേശം പ്രവാസ ഭൂമിക യിലും ഉയർത്തിക്കൊണ്ട് YMA-UAE ചാപ്റ്റർ ദുബായ് ഖിസൈസ് വെസ്റ്റ് ഫോർഡ് ഗ്രൗണ്ടിൽ ഫുട് ബോൾ മീറ്റ് സംഘടിപ്പിച്ചു. എവർ ഗ്രീൻ, ഗ്രീൻ ബ്ലാസ്റ്റേഴ്സ്, ഗ്രീൻ ഷോർ, മാവേറിക്സ് എന്നീ നാലു ടീമുകളായി വിഭജിച്ചാണ് മത്സരങ്ങൾ നടന്നത്. വാശിയേറിയ പോരാട്ടങ്ങൾക്ക് ശേഷം എവർഗ്രീൻ എഫ്. സി. ചാമ്പ്യന്മാരായി. മാവേറിക്സ് ഫസ്റ്റ് റണ്ണർ-അപ്പായി.
ഗ്രൗണ്ടിലെ മികച്ച പ്രകടനങ്ങൾക്ക് വിവിധ വിഭാഗ ങ്ങളിലെ വ്യക്തി ഗത സമ്മാനങ്ങൾക്ക് ഷാഹിദ്, ഷമീർ, മുസ്സമിൽ, ശഹറത്ത്, കെ. എസ്. അലി എന്നിവർ അർഹരായി. വടം വലി മത്സരത്തിൽ ഗ്രീൻ ഷോർ ജേതാക്കളായി.
YMA മുൻ ജനറൽ സെക്രട്ടറി കെ. എസ്. നഹാസ് ഉൽഘാടനം ചെയ്തു. മുൻ പ്രസിഡണ്ട് ഫൈസൽ കടവിൽ അദ്ധ്യക്ഷത വഹിച്ചു. പി. എച്ച്. അബ്ദുൽ കലാം,അക്ബർ വി. എം, നിഷാക് കടവിൽ, റാഫി കടവിൽ, ഫൈസൽ പി. എം, മുഹമ്മദ് ഹസ്സൻ, ഷെബീർ കുന്നത്ത് എന്നിവർ ആശംസകൾ നേർന്നു.
കെ. എസ്. അലി, ഫൈസൽ കടവിൽ, നൗഫൽ പുത്തൻ പുരയിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. അലി പുത്തൻസ്, റിഷാം റമളാൻ, ഹാഷിർ, സിറാജ്, ഷഹീർ, അസ്ഹർ, സഹദ്, നിസാം ആനംകടവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായ YMA യുടെ യു. എ. ഇ. കൂട്ടായ്മ നാട്ടിലെ അതേ ആവേശം പ്രവാസികളായ കായിക പ്രേമികളി ലേക്കും പകർന്നു കൊടുക്കുകയായിരുന്നു ദുബായിലെ ‘ഫുട് ബോൾ മീറ്റ്’ എന്ന മത്സര വേദിയിലൂടെ

































