യു. എ. ഇ. യില്‍ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

May 13th, 2018

sand-storm-2014-in-abudhabi-ePathram
അബുദാബി : ഇന്നു പുലർച്ചെ മുതൽ യു. എ. ഇ. യില്‍ ശക്ത മായ പൊടിക്കാറ്റ് വീശിത്തുടങ്ങി. ദൂര ക്കാഴ്ച കുറ യുന്ന തിനാല്‍ വാഹനം ഓടി ക്കു ന്നവര്‍ ജാഗ്രത പാലി ക്കണം എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറി യിപ്പ് നൽകി യിട്ടുണ്ട്.

പല സ്ഥല ങ്ങളിലും വാഹന അപ കടങ്ങളും ചെറിയ നാശ നഷ്ട ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര മേഖല കളിൽ കാറ്റ് കൂടുതൽ ശക്തമാണ്. കടൽ പ്രക്ഷുബ്ധ മായ തിനാൽ കടലിൽ ഇറങ്ങരുത് എന്നും അധി കൃതര്‍ നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

മൂടിക്കെട്ടിയ കാലാവസ്ഥ ആണെങ്കിലും അന്തരീക്ഷ താപ നില ഉയരുവാന്‍ സാദ്ധ്യതയുണ്ട്. പൊടിക്കാറ്റ് ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകും എന്നതിനാല്‍ അലർജി യു ള്ളവർ പുറത്തിറ ങ്ങുമ്പോള്‍ മുന്‍ കരുതലു കള്‍ എടു ക്കണം എന്നും ആരോഗ്യ വിദഗ്ധ രുടെ പ്രത്യേക നിഷ്കർഷയുണ്ട്.

*  W A M 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ

May 3rd, 2018

medical-camp-epathramഅബുദാബി : ഐ. സി. എഫ്. ഗൾഫ് കൗൺസിൽ നടത്തി വരുന്ന ‘ഹെൽത്തോറിയം’ കാമ്പയി ന്റെ ഭാഗ മായി അബു ദാബി ഐ. സി. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മേയ് 4 വെള്ളി യാഴ്ച രാവിലെ 8 മണി മുതൽ വൈകു ന്നേരം 6 മണി വരെ അബു ദാബി അഹല്യ ആശു പത്രി യിൽ വെച്ച് നടക്കും.

ഡന്റല്‍, ഓർത്തോ, ഇന്റേ ണൽ മെഡിസിൻ, ഗൈന ക്കോളജി, യൂറോളജി, ഓപ്ത മോളജി, ജി. പി. വിഭാഗ ങ്ങളിലെ വിദഗ്ധ ഡോക്ടർ മാർ സൗജന്യപരി ശോധന നടത്തും.

രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ സാധാരണ ക്കാരായ വര്‍ക്കും 2 മണി മുതൽ 6 മണി വരെ ഫാമി ലി ക്കും പരിശോ ധന നടക്കും. എല്ലാ വിഭാഗ ങ്ങൾക്കും പരിശോധന സൗജന്യ മായി രിക്കും എന്ന് അബു ദാബി ഐ. സി. എഫ്. കമ്മിറ്റി അറി യിച്ചു.

കാമ്പയിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സും വൈകുന്നേരം 4 മണിക്ക് സ്ത്രീ കൾക്കു വേണ്ടി രോഗ – സംശയ നിവാരണ ക്ലാസ്സും ഒരുക്കിയിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന വർ 050 – 705 1084 എന്ന നമ്പറില്‍ എസ്. എം. എസ്. ആയോ വാട്സ് ആപ്പ് വഴിയോ റജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ എല്‍. എല്‍. എച്ച്. ആശുപത്രിക്ക്

March 4th, 2018

dr.shamseer-receive-sheikh-khalifa-excellence-award-2014-ePathramഅബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ ത്തന ങ്ങള്‍ക്ക് എല്‍. എല്‍. എച്ച്. ആശു പത്രിക്ക് ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.

അബുദാബി ഇന്‍ വെസ്റ്റ്‌ മെന്റ് അഥോ റിറ്റി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാ നില്‍ നിന്നും ഡോക്ടര്‍. ഷംസീര്‍ വയലില്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറ ക്ടറു മായ ഡോക്ടര്‍. ഷംസീര്‍ വയലില്‍   പ്രവാസി ഭാരതീയ സമ്മാൻ ജേതാ വാണ്.

അബുദാബി യിലെ വാണിജ്യ വ്യവസായ മേഖല യില്‍ മികവ് തെളി യിക്കുന്ന വരെ ആദരി ക്കുന്ന തി നായി അബു ദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ സ്ട്രി യാണ് ശൈഖ് ഖലീഫാ എക്സല ന്‍സ് അവാര്‍ഡ് നല്‍കി വരുന്നത്.

അഞ്ചാം തവണ യാണ് എല്‍. എല്‍. എച്ച്. ആശുപത്രി ഈ നേട്ടം കൈ വരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വിറ്റാമിന്‍ – ഡി ഇനി കുപ്പി വെള്ള ത്തില്‍

January 18th, 2018

injection-medicine-vitamin-D- ePathram
അബുദാബി : വിറ്റാമിന്‍ – ഡി അടങ്ങിയ കുപ്പി വെള്ളം യു. എ. ഇ. യിലെ വിപണിയി ലേക്ക് എത്തിയ തായി നിര്‍മ്മാ താക്കളായ അഗതിയ ഗ്രൂപ്പ് അറിയിച്ചു.

രണ്ടു ദിര്‍ഹം വിലയുള്ള 500 മില്ലീ ലിറ്റര്‍ ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ വെള്ള ക്കുപ്പിക്ക് ഓറഞ്ചു നിറ ത്തി ലുള്ള ലേബൽ പതിച്ചതാണ്.

എന്നാല്‍ വെള്ളത്തിനു നിറമോ, പ്രത്യേക സുഗന്ധമോ ഇല്ല. മാത്രമല്ല പ്രിസര്‍ വേറ്റര്‍ ചേര്‍ക്കാത്ത സാധാരണ വെള്ളം തന്നെ യാണ് ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ എന്ന് അഗതിയ ഗ്രൂപ്പ് മേധാവി കള്‍ വ്യക്ത മാക്കി.

രാജ്യത്തെ 78 ശതമാനം ആളുക ളിലും വിറ്റാ മിന്‍ – ഡി യുടെ കുറവു മൂലമുള്ള രോഗ ങ്ങള്‍ കണ്ടു വരുന്ന സാഹ ചര്യ ത്തിലാണ് ഇത്തരം ഒരു ആശയം പ്രാവര്‍ ത്തിക മാക്കിയത് എന്നും അഗതിയ ഗ്രൂപ്പ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇലക്ട്രോണിക് സിഗരറ്റ് വലിച്ചാല്‍ 2000 ദിര്‍ഹം പിഴ

November 21st, 2017

uae-no-smoking-zone-ePathram
ദുബായ് : ഷോപ്പിംഗ് മാളു കളിലും പൊതു സ്ഥലങ്ങ ളിലും ഇലക്ട്രോണിക് സിഗരറ്റ് (ഇ – സിഗരറ്റ്) വലി ക്കുന്ന വര്‍ക്ക് 2000 ദിര്‍ഹം പിഴ ശിക്ഷ എന്ന് ദുബായ് നഗര സഭ അധികൃതർ. ജനങ്ങളുടെ ആരോഗ്യ സംര ക്ഷണം ഉറപ്പു വരുത്തു വാനുള്ള നട പടി കളുടെ ഭാഗ മാണ് തീരുമാനം.

യു. എ. ഇ. ഫെഡറൽ നിയമ പ്രകാരം രാജ്യത്ത് ഇ – സിഗ രറ്റു കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിരോ ധിച്ചിട്ടുണ്ട്. അതിനാല്‍ പൊതു സ്ഥല ങ്ങളില്‍ ഇലക്ട്രോണിക് സിഗററ്റ് ഉപ യോഗി ക്കുന്ന വര്‍ക്ക് പിഴ നല്‍കേണ്ടി വരുന്നത് എന്ന് ദുബായ് നഗര സഭയിലെ പൊതു ജന ആരോഗ്യ സുരക്ഷ വിഭാഗം മേധാവി റിഥ അൽ സല്‍മാന്‍ അറിയിച്ചു.

മാളുകളില്‍ പൊതു ജനങ്ങള്‍ കുറ്റം ചെയ്താല്‍ സുരക്ഷാ ജീവനക്കാർക്കും മാള്‍ അധികൃതര്‍ ക്കും പോലീസു മായി ബന്ധ പ്പെടാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം
Next »Next Page » പോലീസ് സേനയുടെ വാര്‍ഷികം : പുതിയ നാണയം പുറത്തിറക്കുന്നു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine