കളിയരങ്ങ് : സമാജം സമ്മര്‍ ക്യാമ്പ് വ്യാഴാഴ്ച തുടക്കമാവും

July 23rd, 2015

kaliyarangu-samajam-summer-camp-2015-ePathram
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കായി ഒരുക്കുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘കളിയരങ്ങ്’ എന്ന പേരില്‍ ജൂലായ്‌ 23 വ്യാഴാഴ്ച മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ തുടക്കമാവും. മികച്ച കലാ അദ്ധ്യാപകാനുള്ള ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് ചിക്കൂസ് ശിവന്‍ കളിയരങ്ങിനു നേതൃത്വം കൊടുക്കും.

പാട്ടും കളിയും കഥ പറച്ചിലുമായി ദിവസവും വൈകീട്ട് 4 മണി മുതല്‍ 8 മണി വരെ യാണ് കളിയരങ്ങ് ക്യാമ്പ്. പ്രമുഖ ആശുപത്രി ഗ്രൂപ്പ് ആയ ലൈഫ് കെയറിന്റെ സഹ കരണ ത്തോടെ നടക്കുന്ന ക്യാമ്പിലേക്ക് അബുദാബി യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി ബസ്സ്‌ സൌകര്യവും ഏര്‍പ്പെടുത്തി യിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

രണ്ടാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ചിത്ര രചന യുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ക്ലാസ്സു കള്‍ ദിവസവും രാവിലെ 10 മണി മുതല്‍ 12 വരെയും ഉണ്ടാവും. ഈ വര്‍ഷം പരമാവധി നൂറ്റി അമ്പതു കുട്ടി കള്‍ക്ക് മാത്രമേ ക്യാമ്പില്‍ അംഗത്വം നല്‍കുക യുള്ളൂ.

നാല് വയസ്സ് മുതല്‍ പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് കളിയിലൂടെ അറിവും അവരുടെ സര്‍ഗ വാസനകളെ പരിപോഷി പ്പിക്കാനുള്ള സാഹചര്യവും ഒരുക്കുകയും ചെയ്യും.

ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ക്ക് ജന്മ നാടിനെ കൂടുതല്‍ അടുത്തറിയാനും മാതൃ രാജ്യത്തോടുള്ള സ്നേഹവും കൂറും ഊട്ടി യുറപ്പിക്കാനും ഈ സമ്മര്‍ ക്യാമ്പിലൂടെ ശ്രമിക്കും എന്ന് ക്യാമ്പ് ഡയരക്ടര്‍ ചിക്കൂസ് ശിവന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സമാജം പ്രസിഡന്റ് യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍, ട്രഷറര്‍ ഫസലുദ്ധീന്‍, ക്യാമ്പ് കോഡിനേറ്റര്‍ അന്‍സാര്‍, പ്രായോജ കരായ ലൈഫ് കെയര്‍ ആശുപത്രി പ്രതി നിധി കളായ കൃഷ്ണ കാന്ത്, രാജഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 02 55 37 600

- pma

വായിക്കുക: , , , ,

Comments Off on കളിയരങ്ങ് : സമാജം സമ്മര്‍ ക്യാമ്പ് വ്യാഴാഴ്ച തുടക്കമാവും

ലേബര്‍ ക്യാമ്പില്‍ നൊസ്റ്റാള്‍ജിയ ഇഫ്താര്‍ സംഗമം

July 16th, 2015

logo-nostalgia-abudhabi-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ നൊസ്റ്റാള്‍ജിയ, വൈറ്റ്‌ അലുമിനിയം കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമ ത്തില്‍ വിവിധ രാജ്യ ക്കാരായ നൂറു കണക്കിന് തൊഴിലാളികള്‍ സംബന്ധിച്ചു. യു. എ. ഇ. എക്സ്ച്ചേഞ്ചിന്‍റെ സഹകരണ ത്തോടെ മുസ്സഫ യിലെ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമ ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. നൊസ്റ്റാള്‍ജിയ അബുദാബി യുടെ പ്രസിഡന്റ് അഹദ് വെട്ടൂര്‍, ജനറല്‍ സെക്രട്ടറി നഹാസ്, ട്രഷറര്‍ മോഹന്‍ കുമാര്‍ തുടങ്ങിയ വര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ലേബര്‍ ക്യാമ്പില്‍ നൊസ്റ്റാള്‍ജിയ ഇഫ്താര്‍ സംഗമം

കൈരളി കള്‍ച്ചറല്‍ ഫോറം സമൂഹ നോമ്പു തുറ

July 15th, 2015

npcc-kairali-cultural-forum-logo-epathram- അബുദാബി : മുസ്സഫയിലെ കൈരളി കള്‍ച്ചറല്‍ ഫോറം എന്‍. പി. സി. സി. ലേബര്‍ ക്യാമ്പില്‍ ഒരുക്കിയ സമൂഹ നോമ്പു തുറയില്‍ വിവിധ രാജ്യക്കാരായ നൂറു കണക്കിനു തൊഴിലാളികളും സംഘടനാ പ്രതി നിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. അബ്ദുള്ള സവാദ്, വിനോദ് നമ്പ്യാര്‍ തുടങ്ങിയവര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. കൈരളി കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ മുസ്തഫ മാവിലായി, അഷറഫ് ചമ്പാട്, ഇസ്മയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on കൈരളി കള്‍ച്ചറല്‍ ഫോറം സമൂഹ നോമ്പു തുറ

അസീസിയ പെരുന്നാൾ സംഗമം ഷാർജയിൽ

July 13th, 2015

eid-mubarak-ePathram
അബുദാബി : നോർത്ത്‌ ചിത്താരി അസീസിയ പ്രവാസി വെൽഫയർ അസോസിയേഷൻ പെരുന്നാൾ സംഗമം, ഈദ് ഒന്നാം ദിവസം രാത്രി 8 മണിക്ക് ഷാര്‍ജ റോളയിൽ മുബാറക് സെന്റർ ഏഷ്യൻ പാലസിൽ സംഘടിപ്പിക്കും. സംഗമത്തിന്റെ ഭാഗമായി അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

യു. എ. ഇ. യിലുള്ള പ്രവാസി കളായ ചിത്താരി നിവാസി കൾ പരിപാടി കളില്‍ സംബന്ധിക്കണം എന്നും ഹസീന ആർട്സ് സ്പോർട്സ്‌ ക്ലബ് മിഡിലീസ്റ്റ് കമ്മിററി രൂപീ കരിക്കുന്ന തിനുള്ള യോഗവും ഇതിനോട് അനുബന്ധിച്ചു നടക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : സി. ബി. കരീം – 050 632 49 21

- pma

വായിക്കുക: , ,

Comments Off on അസീസിയ പെരുന്നാൾ സംഗമം ഷാർജയിൽ

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

July 6th, 2015

ഷാര്‍ജ : ചലചിത്ര താരം മമ്മൂട്ടിയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ഷാര്‍ജ സജ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

നാനൂറോളം റമദാന്‍ കിറ്റുകള്‍ സജ്ജ യിലെ ലേബര്‍ ക്യാമ്പുകളില്‍ അസോസി യേഷന്‍ പ്രസിഡന്‍റ് ഷനോജിന്റെ നേതൃത്വത്തില്‍ വിതര ണം ചെയ്തു. സെക്രട്ടറി അഷ്റഫ്, ട്രഷറര്‍ റജീബ്, സെയ്ഫ് കുമ്മനം, ഗുലാന്‍, അജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി


« Previous Page« Previous « അബുദാബിയില്‍ ‘കസവ് 2015’ : ബ്രോഷര്‍ പ്രകാശനം ചെയ്തു
Next »Next Page » ശൈഖ് സായിദിന്റെ ഓര്‍മ്മയില്‍ രാജ്യം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine