പ്ലാസ്റ്റിക് സഞ്ചികൾക്ക് ദുബായിലും നിരോധനം

January 1st, 2024

one-time-use-plastic-bags-banned-in-dubai-ePathramദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും 2024 ജനുവരി ഒന്ന് മുതൽ ദുബായിലും നിരോധനം ഏർപ്പെടുത്തി. ദുബായ് കിരീട അവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച പ്രമേയം പുറത്തിറക്കിയത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്ന ങ്ങളെ ദൈനം ദിന ജീവിതത്തിൽ നിന്നും ഘട്ടം ഘട്ടങ്ങളായി ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുവാൻ കൂടിയാണ് ദുബായ് ലക്ഷ്യമിടുന്നത്.

എന്നാൽ പുനർ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, മൽസ്യം, മാംസം, പഴം, പച്ചക്കറി, ധാന്യം, റൊട്ടി എന്നിവ പാക്ക് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് റോളുകൾക്കും കയറ്റു മതി ചെയ്യുന്ന പ്ലാസ്റ്റിക്കുകൾക്കും നിരോധനം ബാധകമല്ല.

Plastic: ePathram tag

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂ ഇയർ വൈബ്‌സ് : വിൻസി അലോഷ്യസിന് സ്വീകരണവും പുതു വത്സര ആഘോഷവും

December 31st, 2023

vibez-abudhabi-new-year-vibez-ePathram

അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ വൈബ്സ് ഓഫ് അബുദാബി സംഘടിപ്പിക്കുന്ന പുതു വത്സര ആഘോഷ പരിപാടി ന്യൂ ഇയർ വൈബ്‌സ് എന്ന പേരിൽ ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിന് സ്വീകരണവും ആദരിക്കലും യു. എ. ഇ. യിലെ ബിസിനസ്സ് രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ അഞ്ച് സംരംഭകരെ പ്രോഗ്രാമിൽ വെച്ച് ആദരിക്കുകയും ചെയ്യും.

vibez-abudhabi-new-year-celebration-2024-poster-release-ePathram

അബുദാബി റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റിൽ വെച്ച് ന്യൂ ഇയർ വൈബ്‌സ് പ്രോഗ്രാം ബ്രോഷർ പ്രകാശനം നടന്നു

ന്യൂ ഇയർ വൈബ്‌സ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ പ്രശസ്ത കലാകാരൻമാരായ ശിഖ പ്രഭാകർ, കൗശിക് വിനോദ്, ശാക്കിർ കാസർഗോഡ് എന്നിവർ നേതൃത്വം നൽകുന്ന മ്യൂസിക് ആൻഡ് ഡാൻസ് ഷോ അരങ്ങേറും.

ഇവരോടൊപ്പം അബുദാബിയിലെ പ്രശസ്ത ഗായകരും നർത്തകരും പങ്കാളികളാകും. പ്രോഗ്രാമ്മിൻറെ സമാപനം ഡി. ജെ. ഷോയോട് കൂടി ആയിരിക്കും എന്നും സംഘാടകർ അറിയിച്ചു. ന്യൂ ഇയർ വൈബ്‌സ് പ്രോഗ്രാമിലേക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

വൈബ്സ്  ഓഫ് അബുദാബിയുടെ ആക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫിറോസ് എം. കെ., ഇബ്രാഹിം കുട്ടി വട്ടപ്പാറ, അൻസാർ ആലത്തയിൽ, ഡോക്ടർ ഷാസിയ അൻസാർ, നസ്മിജ ഇബ്രാഹിം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലുലു എക്സ് ചേഞ്ച് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ അൽ വർഖയിൽ തുറന്നു

December 30th, 2023

lulu-exchange-uae-s-100-th-branch-open-in-al-warqa-q-1-mall-ePathram
ദുബായ് : പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ലുലു എക്സ് ചേഞ്ച് നൂറാമത്തെ ശാഖ ദുബായ് അൽ വർഖയിലെ ക്യൂ വൺ മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സി. ഇ. ഒ. റിച്ചാർഡ് വാസൻ, മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ഇതോടെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ ആഗോള തലത്തിൽ 314 ശാഖകളായി.

അവശ്യ സാമ്പത്തിക സേവനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് ലുലു എക്സ് ചേഞ്ചിന്‍റെ ശ്രദ്ധേയമായ വളർച്ചക്കു കാരണം എന്ന് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ ഉദ്ഘാടനം ചെയ്തു കൊണ്ട് ദുബായിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. യു. എ. ഇ. യിലെ ഈ 100-മത്തെ ശാഖ ഒരു സുപ്രധാന മുന്നേറ്റമാണ്, ഇത് സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

യു. എ. ഇ. യിലെ ഈ ചരിത്ര നേട്ടം തങ്ങളെ കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കുന്നു. സമഗ്രതയും ഉപഭോക്തൃ സംതൃപ്തിയും ഞങ്ങൾ ലക്‌ഷ്യം വെക്കുന്നു എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമ്മദ് പറഞ്ഞു.

അതോടൊപ്പം യു. എ. ഇ. യുടെ ഭരണ നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ പിന്തുണ ഞങ്ങളുടെ വളർച്ചാ യാത്രയിൽ നിർണ്ണായകം തന്നെ യെന്നും അവരുടെ തന്ത്ര പരമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതി ബദ്ധതയും ഞങ്ങളുടെ വിജയത്തിന് ശക്തമായ അടിത്തറ നൽകി വരുന്നതായും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

അബുദാബിയിൽ 2009 ൽ തുടക്കം കുറിച്ച ലുലു എക്സ് ചേഞ്ച് കഴിഞ്ഞ 15 വർഷമായി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു. യു. എ. ഇ. യിലെ ഏഴ് എമിറേറ്റു കളിലും കമ്പനിക്ക് മികച്ച അടിത്തറയുണ്ട്. 2023 ൽ 9.4 ബില്യൺ ഡോളറാണ് ലുലു എക്സ്ചേഞ്ച് വിനിമയം ചെയ്തത്. LuLu FB, Twitter X

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

December 15th, 2023

abudhabi-bus-service-by-itc-ePathram
അബുദാബി : എമിറേറ്റിലെ പൊതു ഗതാഗത സർവ്വീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു. ഹാഫിലാത്ത് കാർഡുകൾ സ്വൈപ്പ് ചെയ്ത്, നിലവിൽ നഗരത്തിലെ ബസ്സുകളിൽ രണ്ടു ദിർഹം ചാർജ്ജ് ഈടാക്കി വരുന്നു. പുതിയ സംവിധാനം അനുസരിച്ച് ഇതേ നിരക്കിൽ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ ഒന്നിലേറെ ബസ്സു കളിൽ മാറിക്കയറാനും കഴിയും. അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി.

നിശ്ചിത ദൂരത്തിനപ്പുറം പിന്നീടുള്ള ഒരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രാ നിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി. നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്കും തിരിച്ചും പല ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പല തവണ രണ്ട് ദിർഹം വീതം നൽകേണ്ട ആവശ്യമില്ല.

എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം എന്നും പരമാവധി മൂന്ന് ബസ്സു കളിൽ മാത്രമേ ഇത്തരത്തിൽ കയറാൻ കഴിയൂ എന്നും അബുദാബി ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ദൃശ്യം -3 : പത്മരാജൻ പുരസ്‌കാര സമർപ്പണവും നൃത്ത സംഗീത നിശയും

December 8th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്കാരിക വേദി ഒരുക്കുന്ന ‘ദൃശ്യം-3’ എന്ന നൃത്ത സംഗീത നിശ 2023 ഡിസംബർ 9 ശനിയാഴ്ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ അരങ്ങേറും.

പ്രശസ്ത കഥാകൃത്തും സംവിധായകനും ആയിരുന്ന പി. പത്മാരാജൻ്റെ സ്മരണാർത്ഥം നൽകി വരുന്ന മൂന്നാമത്  പത്മരാജൻ പുരസ്കാരം  ദൃശ്യം -3 പ്രോഗ്രാമിൽ വെച്ച് നടനും സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്‌ജി പണിക്കർക്ക് സമ്മാനിക്കും.

അവാർഡ് ദാന ചടങ്ങിൽ വെച്ച് അബുദാബി സാംസ്കാരിക വേദിയുടെ 2023 വർഷത്തെ ‘ബിസ്സിനസ്സ് എക്സലൻസി അവാർഡ്’ ഫ്രാൻസിസ് ആൻറണിക്കും ‘യംഗ് എൻറർ പ്രണർ അവാർഡ്’ ഫർഹാൻ നൗഷാദിനും ‘വുമൻ എംപവർ മെൻറ് അവാർഡ്’ സൗമ്യ മൈലുക്കിനും സമ്മാനിക്കും.

സംവിധായകൻ മൻജിത് ദിവാകറിനെയും ചടങ്ങിൽ വെച്ച് ആദരിക്കും. അബുദാബി സാംസ്കാരിക വേദി കലാ കാരന്മാർ ഒരുക്കുന്ന വിവിധ സംഗീത- നൃത്ത- കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റീബൂട്ട് യുവർ ബിസിനസ്സ് : എഡോക്സി ബിസിനസ്സ് കോൺക്ലേവ് ദുബായിൽ
Next »Next Page » ജ്യോതി ശാസ്ത്ര ക്ലാസ്സ് ‘ശാസ്ത്ര നിലാവ്’ ശ്രദ്ധേയമായി »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine