എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരു മാറ്റി

August 24th, 2017

logo-emirates-identity-resident-id- ePathram
അബുദാബി : യു. എ. ഇ. തിരിച്ചറിയല്‍ രേഖ യായ റസി ഡന്റ് ഐഡന്റിറ്റി കാര്‍ഡു കള്‍ കൈകാര്യം ചെയ്യുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി യുടെ പേരില്‍ മാറ്റം.

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പുതിയ ഉത്തരവ് അനു സരിച്ച് ഇനി മുതല്‍ ‘Federal Authority for Identity and Citizenship’ (FAIC) എന്ന പേരില്‍ ആയി രിക്കും  അറിയ പ്പെടുക.

തിരിച്ചറിയല്‍ കാര്‍ഡ്, താമസ കുടിയേറ്റം, പാസ്സ് പോര്‍ട്ട് എന്നിവ അഥോ റിറ്റി യുടെ പരിധി യില്‍ വരും.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

 * ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവന ത്തിന് ഇനി എമിറേറ്റ്സ് ഐ. ഡി. 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദുൽഹജ്ജ് പിറന്നു : ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്നിന്

August 23rd, 2017

crescent-moon-ePathram
റിയാദ് : ദുൽഹജ്ജ് മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യ മായ തിനാല്‍ ആഗസ്റ്റ് 23 ബുധനാഴ്ച ദുല്‍ ഹജ്ജ് ഒന്ന് ആയി രിക്കും എന്നും ഇൗ മാസം 31 വ്യാഴാഴ്ച (ദുല്‍ഹജ്ജ് 9) അറഫാ ദിനം ആചരി ക്കും എന്നും ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ആഘോഷിക്കും എന്നും സൗദി സുപ്രീം കോടതി അറിയിച്ചു.

ഇതിന്റെ അടിസ്ഥാന ത്തില്‍ യു. എ. ഇ. യിലും സെപ്റ്റം ബർ ഒന്ന് വെള്ളിയാഴ്ച ബലി പെരുന്നാൾ ആയി രിക്കും.

ഒമാനില്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ദുൽഹജ്ജ് ഒന്ന് ആയിരിക്കും എന്നും സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും എന്നും ഒമാന്‍ ഒൗഖാഫ് മത കാര്യ മന്ത്രാ ലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ വാറ്റ് രജിസ്‌ട്രേ ഷന്‍ സെപ്റ്റംബര്‍ 15 മുതല്‍

August 17th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യിൽ മൂല്യ വർദ്ധിത നികുതി (Value-AddedTax VAT) ഏർ പ്പെടു ത്തുന്ന തിന്റെ മുന്നോടി യായി വ്യവസായ – വാണിജ്യ സ്ഥാപന ങ്ങളുടെ ഓണ്‍ ലൈന്‍ രജി സ്ട്രേഷന്‍ 2017 സെപ്റ്റംബർ 15 മുതല്‍ ആരം ഭിക്കും എന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്. ടി. എ.) അറിയിച്ചു.

2018 ജനുവരി ഒന്നു മുതലാണ് അഞ്ച് ശതമാനം വാറ്റ് ഈടാക്കി ത്തുട ങ്ങുക.

യു. എ. ഇ. യിലെ നികുതി സംബന്ധിച്ച എല്ലാ വിവര ങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വെബ് സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ കള്‍ പൂര്‍ത്തി യാക്കണം.

3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനം ഉള്ള മുഴുവന്‍ കമ്പനി കളും നിര്‍ബന്ധ മായും ‘വാറ്റ്’ സംവി ധാന ത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവിലെ കണക്കു കൾ അനുസരിച്ച് യു. എ. ഇ. യിലെ മൂന്നര ലക്ഷം കമ്പനി കള്‍ ‘വാറ്റ്’ സംവിധാന ത്തിനു കീഴില്‍ വരും.

ഈ വർഷം മൂന്നാം പാദ ത്തിൽ എക്സൈസ് നികുതി, വാറ്റ് (വാല്യു ആ‍ഡഡ് ടാക്സ്) നിയമ ങ്ങൾ പ്രഖ്യാപിക്കും എന്നും ഫെഡറൽ ടാക്സ് നടപടി ക്രമങ്ങൾ കൂടാതെ, രണ്ട് നിയമ ങ്ങളെ യും കുറിച്ചുള്ള നിയന്ത്രണ ങ്ങൾ ഇൗ വർഷം നാലാം പാദ ത്തില്‍ പ്രഖ്യാപിക്കും എന്നും എഫ്. ടി. എ. ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി അറിയിച്ചു.

അന്താ രാഷ്ട്ര നിലവാര ത്തിലേക്ക് യു. എ. ഇ. ബിസി നസ്സ് മേഖലയെ വളർത്തി കൊണ്ട് വരുന്ന തിന്റെ പ്രവർത്തന ങ്ങളുടെ ഭാഗ മായാണ് ‘വാറ്റ്’ നടപ്പി ലാക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബറാഖ ആണവ നി​ല​യ ​ത്തി​​ന്​ നി​ർണ്ണാ​യ​ക​ മു​ന്നേ​റ്റ​ങ്ങ​ൾ

August 15th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : ബറാഖ ആണവോർജ്ജ നിലയ ത്തിലെ നാലാ മത്തെ യൂണിറ്റിൽ നീരാവി ജനറേറ്റ റുകൾ സ്ഥാപി ക്കുകയും റിയാക്ടർ വെസ്സൽ ഘടിപ്പിക്കുക യും ചെയ്ത തോടെ നാലാം യൂണിറ്റി ന്റെ നിർമ്മാണം 52 ശത മാനം പൂർത്തി യായ തായി അധി കൃതര്‍.

ആണവ നിലയം മൊത്ത ത്തിൽ 82 ശത മാനം പൂർത്തീ കരിച്ചിട്ടുണ്ട്. നാല് യൂണിറ്റു കളുടേ യും നിര്‍മ്മാണം പൂർത്തി യാകുന്ന തോടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീ കരണം ഒഴിവാക്കു വാന്‍ കഴിയും.

എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പ റേഷൻ (എനക്), കൊറിയ ഇലക്‌ട്രിക് പവ്വർ കോർപ്പ റേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട പ്രതിനിധി സംഘ ത്തിന്റെ സാന്നിദ്ധ്യ ത്തില്‍ നാലു യൂണിറ്റു കളിലും സന്ദർശനം നടത്തി പ്രവര്‍ത്ത നങ്ങള്‍ വിലയി രുത്തി.

അന്താ രാഷ്ട്ര മാന ദണ്ഡ ങ്ങൾ പൂര്‍ണ്ണ മായും പാലിച്ചു കൊണ്ട് നിർമ്മി ക്കുന്ന ബറാഖ പദ്ധതി യുടെ ഓരോ ഘട്ടവും മികവിന്റെ മാതൃക യാണ് എന്നും പ്രതിനിധി സംഘം അറിയിച്ചു.

-W A M 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫിൻ ടെക് ഇക്കോ സിസ്റ്റം : സാങ്കേതിക സഹ കരണ കരാർ ഒപ്പു വെച്ചു

August 15th, 2017

pramod-mangatt-ceo-uae-exchange-ePathram
അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്സ് ചേഞ്ചും അന്താ രാഷ്ട്ര ധന കാര്യ കേന്ദ്ര മായ അബു ദാബി ഗ്ലോബൽ മാർക്കറ്റും തമ്മിൽ ഫിൻ ടെക്ക് ഇക്കോ സിസ്റ്റ ത്തിനു വേണ്ടി കരാറിൽ ഒപ്പു വച്ചു.

യു. എ. ഇ. യിലെ റെമിറ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌മെന്റ് സൊലൂഷൻസ് മേഖല യിൽ കൂടു തൽ ഫല പ്രദമായ ധന സാങ്കേ തിക സംവിധാന ങ്ങൾ രൂപ പ്പെടു ത്തുവാനും മെച്ച പ്പെടു ത്തുവാനും വ്യാപക മാക്കു വാനും ഉദ്ദേശിച്ചു കൊണ്ടുള്ള ധാരണാ പത്ര ത്തിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്, അബു ദാബി ഗ്ലോബൽ മാർക്കറ്റി ന്റെ ധന കാര്യ സേവന നിയന്ത്രണ അഥോ റിറ്റി സി. ഇ. ഒ. റിച്ചാർഡ് ടെംഗ് എന്നിവരാണ് ഒപ്പു വച്ചത്.

ഇതനു സരിച്ച് എ. ഡി. ജി. എമ്മിന്റെ റെഗുലേറ്ററി ലബോറ ട്ടറി, റെഗ് ലാബിന്റെ കീഴിലുള്ള ഫിൻ ടെക്ക് പങ്കാളി കളുമായി ട്ടാവും യു. എ. ഇ. എക്സ് ചേഞ്ച് സഹ കരിച്ചു പ്രവർത്തിക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍
Next »Next Page » ര​ക്ത ​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine