യു. എ. ഇ. യില്‍ വിവിധ ഭാഗങ്ങളിൽ മഴ

January 23rd, 2017

rain-in-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ ഞായറാഴ്ച വൈകു ന്നേരം മഴ പെയ്തു. ഫുജൈറ യിലെ മസാഫി യിലും റാസല്‍ ഖൈമ യിലെ മല യോര പ്രദേശ ങ്ങളായ ഷാം, ഖോര്‍ ഖോര്‍, അല്‍ ഗെയില്‍ എന്നീ ഭാഗ ങ്ങളിലും ജസീറ അല്‍ ഹംറ യിലും ശക്ത മായ മഴ ലഭിച്ചു.

വടക്കന്‍ പ്രദേശ ങ്ങളില്‍ പല യിടത്തും വാദി കള്‍ നിറഞ്ഞൊഴുകി. റാസല്‍ ഖൈമയില്‍ റോഡി ലെ വെള്ള ക്കെട്ട് കാരണം ഗതാ ഗതം തടസ്സ പ്പെട്ടു.

ദുബായിലെ ഖിസൈസ്, അല്‍ ത്വവാര്‍, ഇത്തി ഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിട ങ്ങളിലും ഷാര്‍ജ യിലെ മലീഹ, ദൈദ്, കല്‍ബ തുടങ്ങിയ പ്രദേശ ങ്ങളി ലും മഴയുണ്ടായി. അബുദാബി യുടെ ചില ഭാഗ ങ്ങളിൽ ചാറ്റൽ മഴയും പെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മൂന്നു മാസ പ്രസവ അവധി : മാര്‍ച്ച് മുതല്‍ നിയമം പ്രാബ ല്യത്തില്‍ വരും

January 19th, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : ഗവണ്‍മെന്റ് ജീവന ക്കാരി കള്‍ക്ക് ശമ്പള ത്തോടെ മൂന്നു മാസത്തെ പ്രസവ അവധി അനുവദിച്ചു കൊണ്ട് ദുബായ് കിരീട അവ കാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് ഇറക്കി. 

നിയമം മാര്‍ച്ച് ഒന്നു മുതല്‍ നിയമം ദുബായില്‍ പ്രാബ ല്യത്തില്‍ വരും. പ്രസവ അവധി രണ്ടു മാസ മാണ്‍ രാജ്യത്തെ പൊതു മേഖലാ ജീവന ക്കാരി കള്‍ക്ക് നേരത്തേ ലഭിച്ചിരുന്നത്.

പ്രസവ അവധി ദീര്‍ഘി പ്പിച്ചു കൊണ്ട് അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ ഉത്തരവ് ഇറക്കി യിരുന്നു. അബു ദാബി യില്‍ ഗവണ്‍മെന്റ് ജീവന ക്കാരായ സ്ത്രീ കള്‍ക്ക് മൂന്ന് മാസത്തെ പ്രസവ അവധിയും ഭാര്യ മാരുടെ പ്രസവ വേള യില്‍ പുരുഷ ന്മാര്‍ക്ക് മൂന്നു ദിവസത്തെ അവധിയും അനു വദി ച്ചിരുന്നു.

കുഞ്ഞിന് ഒരു വയസ്സ് ആകും വരെ രണ്ടു മണിക്കൂര്‍ നേരത്തേ ജോലി സ്ഥല ത്തു നിന്നു ഇറങ്ങു വാന്‍ സ്വദേശി വനിത കള്‍ക്ക് അനുമതി യുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദിനെ നിയമിച്ചു

January 17th, 2017

national-security-adviser-sheikh-khaled-bin-mohamed-bin-zayed-al-nahyan-ePathram
അബുദാബി : ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപ ദേഷ്ടാവായി നിയമിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ ഉത്തരവിട്ടു.

ഗസറ്റില്‍ പ്രസിദ്ധീ കരി ക്കുന്ന തോടെ ദേശീയ സുരക്ഷാ ഉപ ദേഷ്ടാവ് സ്ഥാനം പ്രാബ ല്യത്തിൽ വരും. അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാ ന്റെ മകനാണ് ശൈഖ് ഖാലിദ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ യു. എ. ഇ. യിൽ തിരിച്ചെത്തി

January 14th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തിരിച്ചെത്തി.

ജനുവരി ആദ്യ വാരം വിദേശ ത്തേക്ക് പോയിരുന്ന അദ്ദേഹം വ്യാഴാഴ്ച യാണ് തിരിച്ചെ ത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്ഥാനപതി അധികാര പത്രം കൈ മാറി

January 13th, 2017

indian-ambassador-in-uae-navdeep-sing-suri-oath- ePathram.jpg
അബുദാബി : മുശ്രിഫ് പാലസിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ യു. എ.ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി അധി കാര പത്രം സമര്‍പ്പിച്ചു.

സിംഗപ്പൂർ സ്ഥാനപതി സാമുവൽ ടാനും ഇന്ത്യൻ സ്ഥാന പതി ക്കൊപ്പം അധികാര പത്രം കൈ മാറി.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ലെഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനും സത്യ പ്രതിജ്ഞാ ചട ങ്ങിൽ സംബ ന്ധിച്ചു.

ഭീകര വാദത്തിന് എതിരെ യുള്ള എല്ലാ പ്രവര്‍ ത്തന ങ്ങള്‍ ക്കും ഇന്ത്യ യു. എ. ഇ. യോടൊപ്പം ഉണ്ടാവും എന്നും സ്ഥാന പതി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ വര്‍ഷ ങ്ങളായി നില നില്‍ ക്കുന്ന വാണിജ്യ, വ്യവ സായ, സാംസ്‌ കാരിക ബന്ധ ങ്ങള്‍ കൂടുതല്‍ ശക്തി പ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

* WAM 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘ദ് ഐലന്‍ഡ്’ അരങ്ങില്‍ എത്തി
Next »Next Page » സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ് »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine