നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം

September 8th, 2019

logo-norka-roots-ePathram
അബുദാബി : രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരി ചയ മുള്ള ബി. എസ്‌. സി. – ജി. എന്‍. എം. വനിതാ നഴ്സു മാര്‍ക്ക് യു. എ. ഇ. യിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്‍റ റില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം എന്ന് അധികൃതര്‍.

ഡി. എച്ച്. എ. ലൈസന്‍സ് ഉള്ള വര്‍ക്ക് മുന്‍ഗണന. 3000 – 3750 ദിര്‍ഹം മാസ ശമ്പളം. വിസാ ചെലവു കളും താമസ സൗകര്യവും സൗജന്യം ആയിരിക്കും. കരാര്‍ കാലാവധി മൂന്നു വര്‍ഷം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥി കള്‍ ഫോട്ടോ അടക്കം ചെയ്ത ബയോഡാറ്റ സെപ്റ്റംബര്‍ 16 ന് മുമ്പായി norkacv 2 kochi @ gmail. com എന്ന ഇ- മെയില്‍ വിലാസ ത്തില്‍ അയ ക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കുന്നു

September 4th, 2019

abudhabi-school-bus-stop-board-ePathram
അബുദാബി : സ്കൂൾ ബസ്സുകളിലെ ‘സ്റ്റോപ്പ്’ ബോര്‍ഡ് മറി കടക്കുന്ന വാഹന ങ്ങളെ പിടി കൂടുവാന്‍ സ്കൂൾ ബസ്സു കളിൽ ക്യാമറകൾ ഘടി പ്പിക്കുന്നു. അബുദാബി യിലെ 7000 സ്കൂൾ ബസ്സു കളിലും ക്യാമറ ഘടിപ്പി ക്കുവാന്‍ പദ്ധതി യുണ്ട്. ആദ്യ ഘട്ട ത്തിൽ 500 ബസ്സു കളില്‍ ക്യാമറ സ്ഥാപിക്കും.

മറ്റു വാഹന ഉടമ കൾക്ക് തിരിച്ചറി യു വാന്‍ സാധി ക്കാത്ത വിധ മുള്ള ക്യാമറ, ബസ്സി ന്റെ സ്റ്റോപ്പ് ബോർഡി ലാണ് ഘടിപ്പിക്കുക എന്ന് അധികൃതർ വാർത്താ സമ്മേ ളന ത്തിൽ അറിയിച്ചു. പോലീസ് കൺട്രോൾ റൂമു മായി ബന്ധിപ്പി ക്കുന്ന ക്യാമറ യിലൂടെ നിയമ ലംഘകരെ പിടി കൂടാനാകും.

വിദ്യാർത്ഥികളെ സ്കൂള്‍ ബസ്സിൽ കയറ്റുകയും ഇറക്കു കയും ചെയ്യുന്ന സമയത്ത് പിറകി ലുള്ള വാഹന ങ്ങൾ നിർത്തണം എന്നാണ് നിലവിലെ നിയമം. ബസ്സ് നിർത്തു മ്പോൾ ഡ്രൈവർമാർ സ്റ്റോപ്പ് ബോർഡ് പ്രദർശി പ്പിക്കു കയും വേണം.

ഈ സ്റ്റോപ്പ് ബോര്‍ഡ് കണ്ടിട്ടും വാഹനം നിര്‍ത്താതെ പോകുന്ന വർക്ക് 1000 ദിർഹം പിഴ യും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റു മാണ് ശിക്ഷ.സ്റ്റോപ്പ് ബോർഡ് പ്രദർശിപ്പി ക്കാത്ത ഡ്രൈവർ മാർക്ക് നിലവില്‍ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ നല്‍കി വരുന്നുണ്ട്.

Twitter
Instagram
Face Book Page

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി

September 1st, 2019

pavan-kapoor-uae-indian-ambassador-ePathram

അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യൻ സ്ഥാന പതി യായി പവന്‍ കപൂറിനെ നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവ് ഇറക്കി. നിലവിലെ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ക്കു പകര ക്കാരന്‍ ആയിട്ടാണ് പവൻ കപൂർ എത്തുന്നത്.

വിദേശ കാര്യ മന്ത്രാലയ ത്തിലും പ്രധാന മന്ത്രി യുടെ ഓഫീസിലും പ്രവർത്തി പരിചയമുള്ള പവൻ കപൂർ  1990 കേഡറിലെ ഐ. എഫ്. എസ്. ഉദ്യോഗസ്ഥ നാണ്.

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌ മെന്റിൽ നിന്ന് എം. ബി. എ. യും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ഇന്റർ നാഷണൽ പൊളിറ്റി ക്കൽ ഇക്കണോമി യിൽ ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ മൂന്നു വർഷം ഇസ്രയേലിലെ ഇന്ത്യൻ സ്ഥാന പതി യായിരുന്നു. റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങ ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ

August 19th, 2019

narendra-modi-sheikh-muhammed-bin-zayed-ePathram

അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു. എ. ഇ. യും ബഹ്റൈ നും സന്ദർശി ക്കുന്നു. ആഗസ്റ്റ് 23, 24 (വെള്ളി, ശനി) തിയ്യതി കളില്‍ യു. എ. ഇ. യിലും തുടര്‍ന്ന് ഞായറാഴ്ച ബഹ്റൈന്‍ സന്ദര്‍ശ ന വും ഉണ്ടാവും എന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരി ക്കു ന്നത്.

യു. എ. ഇ. യുടെ ഏറ്റവും വലിയ സിവിലി യൻ പുര സ്കാരം ‘സായിദ് മെഡൽ’ സ്വീകരി ക്കുന്നതി നാണ് അദ്ദേഹം യു. എ. ഇ. യിൽ എത്തുക. നരേന്ദ്ര മോഡി പ്രധാന മന്ത്രി യായ ആദ്യ ടേമില്‍ രണ്ടു പ്രാവശ്യം യു. എ. ഇ. സന്ദര്‍ശി ച്ചിരുന്നു.

ആദ്യമാ യിട്ടാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി ബഹ്റൈൻ സന്ദർശി ക്കുന്നത്. ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്ര നവീ കരണ പ്രവർ ത്തന ങ്ങളുടെ ഉദ്ഘാ ടനവും പ്രവാസി സമൂഹ ത്തെ അഭി സംബോധന ചെയ്യുന്ന പരി പാടി യുമാണ് പ്രധാനമന്ത്രിക്ക് ഉള്ളത്. ബഹ്റൈൻ പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുമായി ചർച്ച നടത്തും എന്നും അറി യുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിന്‍സീറ്റ് കുട്ടി കൾക്ക് സുരക്ഷിതം : മുന്നറി യിപ്പു മായി പോലീസ്

July 25th, 2019

back-seat-safest-place-for-children-to-sit-dubai-police-ePathram
ദുബായ് : വാഹന യാത്രകളില്‍ കുട്ടി കളെ പിൻ സീറ്റില്‍ തന്നെ ഇരുത്തണം എന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. മുതിർന്ന കുട്ടി കൾ പിൻ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കുകയും ചെറിയ കുട്ടി കളെ ചൈൽഡ് സീറ്റില്‍ ഇരുത്തി സീറ്റ് ബെൽറ്റ് ധരിപ്പി ക്കണം എന്നും സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ പോലീസ് ഓര്‍മ്മ പ്പെടുത്തി.

ഗതാഗത നിയമം അനുസരിച്ച് പിൻ സീറ്റിൽ ഘടി പ്പിച്ച ചൈൽഡ് സീറ്റിൽ സീറ്റ് ബെൽറ്റ് ധരിപ്പിച്ച് വേണം 10 വയസ്സിന് താഴെ യുള്ള കുട്ടി കളെ ഇരുത്തുവാന്‍. ഈ നിയമം ലംഘി ക്കുന്ന വര്‍ക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. വാഹന ങ്ങളിലെ മറ്റു യാത്ര ക്കാരുടെ മടി യിൽ ഇരി ക്കുവാന്‍ കുട്ടിയെ അനുവദിക്കരുത്. ഇത് ഇരു വരു ടെയും സുരക്ഷയെ ബാധിക്കും.

പൊതുജന ബോധവല്‍ക്കരണ ത്തിന്റെ ഭാഗ മായി ഇത്തരം മുന്നറി യിപ്പുകള്‍ വാര്‍ത്താ മാധ്യമ ങ്ങളി ലൂടെയും സാമൂഹിക മാധ്യമ ങ്ങളി ലൂടെയും എല്ലായ്പ്പോഴും നല്‍കി വരുന്നു എങ്കിലും കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ശൈഖ് സായിദ് റോഡിലും നടന്ന വാഹന അപ കട ങ്ങ ളെ തുടർന്നാണ് വീണ്ടും പോലീസ് മുന്നറി യിപ്പ് നൽകി യിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ
Next »Next Page » അനുശോചനവും കൂട്ടു പ്രാർത്ഥനയും »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine