അബുദാബി : രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 യു. എ. ഇ. ‘സായിദ് വര്‍ഷം’ആയി ആചരിക്കും എന്ന് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.
ഭരണാധികാരി യായി സ്ഥാനാരോഹണം ചെയ്തതിന്റെ വാർഷിക ദിനമായ ആഗസ്റ്റ് ആറി നാണ് ഇതു സംബ ന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
അറിവ്, ബഹുമാനം, നിശ്ചയ ദാര്‍ഢ്യം, സത്യ സന്ധത, ത്യാഗ സന്നദ്ധത, രാജ്യ സ്‌നേഹം എന്നിവയെല്ലാം മുറുകെ പ്പിടിച്ച് രാഷ്ട്ര നിര്‍മ്മാണ ത്തില്‍ ഭാഗ മാകു വാന്‍ യു. എ. ഇ. യിലെ ജന ങ്ങളോട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.
വെല്ലു വിളികളും അപകട ങ്ങളും തരണം ചെയ്ത് ലക്ഷ്യ ത്തിലേക്ക് എത്തു വാന്‍ ഓരോ മനുഷ്യനും ആവശ്യ മായ ഗുണ ഗണ ങ്ങളാണ് ശൈഖ് സായിദ് മുന്നോട്ട് വച്ചിരി ക്കുന്നത്.
ശൈഖ് സായിദിന്റെ നേതൃ പരതയും യു. എ. ഇ. പൈതൃകവും ദീര്‍ഘ വീക്ഷണവും എല്ലാം ആശയ ങ്ങളാവുന്ന പദ്ധതി കളും പരിപാടി കളുമാണ് പുതു വര്‍ഷ ത്തില്‍ നട പ്പിലാ ക്കുക.
അബുദാബി : രാജ്യത്ത് നികുതി നടപ്പി ലാക്കു വാന്‍ പുതിയ ചട്ട ങ്ങളും നടപടി ക്രമ ങ്ങളും യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാ പിച്ചു.
നികുതി സമാഹര ണവും നിര്‍വ്വ ഹണവും നിയന്ത്രി ക്കുന്ന ഫെഡറല്‍ നിയമ ത്തില്‍ ( No : 7 of 2017) മൂല്യ വർദ്ധിത നികുതി (വാറ്റ്), എക്‌സൈസ് ടാക്‌സ് ഉൾപ്പെ ടെയുള്ള എല്ലാ നികുതി കളു ടെയും ഘടനയും നികുതി ദാതാ ക്കളു ടെയും ഫെഡറൽ ടാക്സ് അഥോ റിറ്റി (എഫ്. ടി.എ.)യുടെ യും ഉത്തര വാദിത്വ ങ്ങളും വ്യക്ത മായി വിശദീ കരിക്കു ന്നുണ്ട്.
രാജ്യത്തെ എല്ലാ വ്യാപാര ഇട പാടു കളുടെയും പൂർണ്ണ വിവര ങ്ങൾ അഞ്ചു വർഷ ത്തേക്കു നിര്‍ബ്ബന്ധ മായും സൂക്ഷിച്ചു വെക്കണം എന്ന താണ് പ്രധാന വ്യവസ്ഥ.
ഓഡിറ്റു കള്‍, റീഫണ്ട്, നികുതി സമാ ഹരണം, നികുതി രജിസ്‌ട്രേ ഷന്‍, റിട്ടേണ്‍ തുടങ്ങിയയും നിയമ ത്തില്‍ വ്യക്ത മാക്കി യിട്ടുണ്ട്. രാജ്യമൊട്ടാകെ ബാധകമായ പൊതു നിയമം ആയിരിക്കും ഇത്.
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ പദ്ധതിയുടെ ഭാഗമായി ലേബർ ക്യാമ്പ് മിനിസ്ട്രിയുടെ ഭാഗ മായി വിവിധ ക്യാമ്പു കളിൽ ഭക്ഷ്യ വിഭവങ്ങൾ, ദൈനം ദിന ആവിശ്യ ങ്ങൾക്കുള്ള വിവിധ ഉത്പന്ന ങ്ങൾ എന്നിവ അടങ്ങിയ കിറ്റു കൾ വിത രണം ചെയ്തു. സംഹ യിലുള്ള ലേബർ ക്യാമ്പിലും, വത്ബ മേഖല യിൽ ആടു കളെ പരി പാലി ക്കുന്ന തൊഴി ലാളി കൾക്കു മാണ് കിറ്റു കൾ വിതരണം ചെയ്തത്.
അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ ജീവ കാരുണ്യ പദ്ധതി ഒരു വർഷം നീണ്ടു നില്ക്കും.
യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് ഗിവിംഗ്’ദാന വർഷാചരണ ത്തോട് അനു ബന്ധിച്ചു വിവിധ ലേബർ ക്യാമ്പു കൾ സന്ദർശിച്ചു ഭക്ഷ്യ വിഭവ ങ്ങൾ അടങ്ങുന്ന കിറ്റു കൾ, സാമ്പത്തിക പ്രയാസം അനു ഭവി ക്കുന്ന വർക്ക് നാട്ടി ലേക്ക് പോകു വാൻ എയർ ടിക്കറ്റുകൾ തുടങ്ങിയവ നല്കും എന്നും സഖ്യം ഭാര വാഹി കൾ അറിയിച്ചു.
തൊഴിലാളി ക്യാമ്പു കളില്‍ നടന്ന ചടങ്ങുകള്‍ക്ക് മാർത്തോമ്മാ യുവ ജന സഖ്യം പ്രസിഡന്റും ഇടവക വികാരി യുമായ റവ. ബാബു. പി. കുലത്താക്കല്‍, സഹ വികാരി റവ. ബിജു. സി. പി, സെക്രട്ടറി ഷെറിന്‍ ജോര്‍ജ് തെക്കേമല, ട്രസ്റ്റി സാംസണ്‍ മത്തായി, കണ്‍വീനര്‍ ബിജോയ് സാം ടോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അബുദാബി : പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത യുമായി അബു ദാബി യിലെ ഇരുപതിൽ പരം കലാ കാരന്മാർ അണി നിരന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബു ദാബി യിൽ നടന്നു.
വിവിധ മേഖല കളിൽ മികവ് തെളിയിച്ച യു. എ. ഇ. യിലെ പ്രതിഭ കളെ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരത്തി യാണ് ‘നോട്ട് ഔട്ട്’ എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാ റാക്കി യിരിക്കുന്നത്. സൺ മൈക്രോ യുടെ ബാനറിൽ ഹനീഫ്, ജ്യോതീഷ് എന്നി വർ ചേർന്ന് നിർമ്മിച്ച ചിത്രം, രചന യും സംവി ധാനവും നിർവ്വ ഹിച്ചി രിക്കുന്നത് ഷാജി പുഷ്പാംഗദൻ.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ കവിയും ഗാന രചയി താവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ, ഐ. എസ്. സി. ട്രഷറർ റഫീഖ്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഗായകനും റേഡിയോ അവതാര കനുമായ രാജീവ് കോടമ്പള്ളി, ടി. പി. ഗംഗാധരൻ, ബി.യേശു ശീലൻ, ഷാജി പുഷ്പാംഗദൻ, സമീർ കല്ലറ എന്നിവർ ചേർന്ന് നില വിളക്ക് കൊളുത്തി ഔപ ചാരിക ഉദ്ഘാടനം നിർവ്വ ഹിച്ചു. തുടർന്ന് സിനിമ പ്രദർശി പ്പിക്കു കയും ചിത്ര ത്തെ കുറി ച്ചുള്ള സംവാ ദവും നടന്നു.
യു. എ. ഇ. യിലെ മാധ്യമ പ്രവർത്ത കനും അഭി നേതാവു മായ സമീർ കല്ലറ പ്രധാന വേഷ ത്തിൽ എത്തുന്ന നോട്ട് ഔട്ടില്‍ മലയാള സിനിമയിലെ പ്രവാസി സാന്നിദ്ധ്യവും പ്രമുഖ അഭി നേതാവു മായ കെ. കെ. മൊയ്‌തീൻ കോയ, പി. എം. അബ്‌ദുൾ റഹിമാൻ, ബി. യേശു ശീലൻ, ബാഹു ലേയൻ, ലക്ഷ്മി, ജോബീസ് ചിറ്റിലപ്പിള്ളി, റഫീഖ് വടകര, ദീപു, ശ്രീകാന്ത് തുടങ്ങിയ ശ്രദ്ധേയ രായ കലാ കാരൻമാർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പ്രവാസി യുടെ ജീവിത ത്തിലെ ഉയർച്ച താഴ്ചകൾ ചിത്രീ കരിച്ച’നോട്ട് ഔട്ട്’ അബു ദാബി സായിദ് ക്രിക്കറ് സ്റ്റേഡിയ ത്തിന്റെ പച്ഛാത്തല ത്തിലാണ് ഒരുക്കി യത്. ക്യാമറ മെഹറൂഫ് അഷ്റഫ്. എഡിറ്റിംഗ് റിനാസ് സിനക്സ്. ഗാന രചന പ്രകാശൻ ഇരിട്ടി, സംഗീതം രഞ്ചു രവീന്ദ്രൻ, ആലാപനം അസ്ഹർ കണ്ണൂർ. നാസർ സിനക്സ്, ശരീഫ്, ഷാനവാസ് ഹബീബ്, ആന്റണി അമൃത രാജ്, ദീപക് രാജ്, നന്ദു വിപിൻ തുടങ്ങിയർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.
നോട്ട് ഔട്ടിന്റെ നിര്‍മ്മാതാവ് ജ്യോതിഷ്, ചിത്ര ത്തിലെ അഭി നേതാ ക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ ക്കും പിന്നണി പ്രവര്‍ ത്ത കര്‍ക്കും ഉപഹാര ങ്ങള്‍ സമ്മാനിച്ചു.