ഹിന്ദുമത വികാരം വ്രണപ്പെടുത്തി:മഹേന്ദ്ര സിങ്ങ് ധോണിയ്ക്കെതിരെ കേസ്

May 7th, 2013

ബാംഗ്ലൂര്‍: ഹിന്ദു മതവികാരം വ്രണപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തു. ഒരു ബിസിനസ്സ് പ്രസിദ്ധീകരണത്തില്‍ മഹാവിഷ്ണുവിന്റെ വേഷവിധാനത്തില്‍ നിരവധി കൈകളുള്ള രൂപത്തില്‍ കൈകളില്‍ ഷൂസ്, മൊബൈല്‍ ഫോണ്‍, ശീതളപാനീയം ഷര്‍ട്ട് തുടങ്ങിയവ പിടിച്ച് നില്‍ക്കുന്ന ധോണിയുടെ ചിത്രം വന്നതാണ് വിവാദമായത്. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹിര്‍മത് പരാതി നല്‍കുകയായിരുന്നു. ബാംഗ്ലൂരിലെ കോടതിയില്‍ മെയ് 12 നു കേസ് പരിഗണിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ഹിന്ദുമത വികാരം വ്രണപ്പെടുത്തി:മഹേന്ദ്ര സിങ്ങ് ധോണിയ്ക്കെതിരെ കേസ്

മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; കേന്ദ്രസര്‍ക്കാറിനു സുപ്രീംകോടതിയുടെ വിമര്‍ശനം

May 2nd, 2013

ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനെതിരെ കേന്ദ്ര സര്‍ക്കാറിനു സുപ്രീം കോടതിയുടെ വിമര്‍ശനം. സാധാരണ ജനങ്ങള്‍ക്ക് ആരു സുരക്ഷ നല്‍കുമെന്നും ഡെല്‍ഹിയില്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെടില്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ അംബാനി സ്വന്തം ചിലവില്‍ സുരക്ഷ ഒരുക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. ദില്ലിയില്‍ സ്തീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ഉള്ള അതൃപ്തി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.

ഒരു മത തീവ്രവദ സംഘടനയില്‍ നിന്നും ഭീഷണിക്കത്ത് ലഭിച്ചെന്ന പേരില്‍ മുകേഷ് അംബാനി കേന്ദ്രസക്കാറിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു ഇസഡ് കാറ്റഗറി സുര്‍ക്ഷ നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ജവാന്മാര്‍ അടക്കം 33 സുരക്ഷാ ഉദ്യോഗസ്ഥര്‍ അംബാനിയ്ക്ക് സുരക്ഷ ഒരുക്കുവാനായിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിക്ക് ആദ്യമായാണ് സി.ആര്‍.പി.എഫ് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; കേന്ദ്രസര്‍ക്കാറിനു സുപ്രീംകോടതിയുടെ വിമര്‍ശനം

ചൈനീസ് സൈന്യം ലഡാക്കിൽ

April 20th, 2013

chinese-army-epathram

ന്യൂഡൽഹി : അതിർത്തി തർക്കം നിലവിലുള്ള ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ലഡാക്കിലെ കിഴക്കൻ പ്രവിശ്യയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറി സൈനിക താവളം സ്ഥാപിച്ചു. ഇന്ത്യയ്ക്ക് അകത്തേക്ക് ഏതാണ്ട് 10 കിലോമീറ്റർ ഉള്ളിലാണ് ചൈന ഈ ക്യാമ്പ് സ്ഥാപിച്ചത്. 50 സൈനികരോളം ഇവിടെ താവളം അടിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൌലത് ബേഗ് എന്ന കിഴക്കൻ ലഡാക്ക് പ്രവിശ്യയിലെ ഈ താവളം ഏപ്രിൽ 15 രാത്രിയാണ് സ്ഥാപിച്ചത്. വിവരം അറിഞ്ഞയുടൻ ഇൻഡോ ടിബറ്റൻ അതിർത്തി പോലീസും ചൈനീസ് താവളത്തിന് എതിരെയായി തമ്പടിച്ചു.

നിയന്ത്രണ രേഖ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച ചെയ്ത് പരിഹാരം കാണും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ചൈനീസ് സൈന്യം ലഡാക്കിൽ

കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സജ്ഞയ് ദത്ത്

April 15th, 2013

sanjay-dutt-epathram

ന്യൂഡെല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും അനധികൃതമായി കൊണ്ടു വന്ന എ. കെ. 56 തോക്ക് കൈവശം വച്ചതിനു ശിക്ഷിക്കപ്പെട്ട പ്രശസ്ത ബോളീവുഡ് നടന്‍ സജ്ഞയ് ദത്ത് കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷ ഇളവിനായി ഗവര്‍ണ്ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കണം എന്നുമാണ് സഞ്ജയ് ദത്തിന്റെ അപേക്ഷ. ഒരു മാസത്തിനകം കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്. ആയുധം കൈവശം വച്ച കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷയാണ് സഞ്ജയിന് കോടതി വിധിച്ചിരിക്കുന്നത്. ഈ കേസില്‍ നേരത്തെ പതിനെട്ട് മാസത്തെ തടവ് ശിക്ഷ സഞ്ജയ് ദത്ത് അനുഭവിച്ചിരുന്നു.

ബോളീവുഡ് താരവും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സുനില്‍ ദത്തിന്റെ മകനായ സജ്ഞയ് ദത്തിനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രശസ്തര്‍ രംഗത്തെത്തിയിരുന്നു. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഠ്ജുവും ഇവരില്‍ ഉള്‍പ്പെടുന്നു. മഹാരാഷ്ട്ര ഗവര്‍ണ്ണറും മലയാളിയുമായ കെ. ശങ്കരനാരായണന് ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത ആനുകൂല്യങ്ങള്‍ സഞ്ജയ് ദത്തിനു നല്‍കുന്നതിനെതിരെ നിരവധി രാഷ്ടീയ സാമൂഹിക സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. ഗൌരവമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രശസ്തര്‍ക്കും പണമുള്ളവര്‍ക്കും ഇത്തരത്തില്‍ പ്രത്യേക പരിഗണന നല്കുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയുടെ നിലനില്പ്പിന് തന്നെ ഭീഷണിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on കീഴടങ്ങുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സജ്ഞയ് ദത്ത്

സമരമുറ ഇങ്ങനെയും : എം. എൽ. എ, മൊബൈല്‍ ടവറിന് മുകളില്‍

April 3rd, 2013

Rajasthan_MLA_on_mobile_tower-epathram

ചിട്ടോഗഢ്: എം. എൽ. എ.  മൊബൈൽ ടവറിനു മുകളിൽ കയറി നിന്നു മണിക്കൂറുകളോളം സമരം ചെയ്തു.  ജനങ്ങളിലൂടെ  സമരങ്ങളിൽ ഉന്നയിക്കുന്ന  പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോൾ സമരത്തിന്റെ രീതി മാറുന്നത് സാധാരണമാണ് എന്നാൽ അധികൃതരുടെ ശ്രദ്ധ ഒട്ടും  ഇല്ലാതെ വന്നപ്പോൾ എം. എൽ. എ.  തന്നെ ജനങ്ങളുടെ മുറവിളി അധികൃതരുടെ ചെവിയിലെത്തിക്കാൻ വളരെ  വ്യത്യസ്തവും  ഏറെ  അപകടം നിറഞ്ഞതുമായ  ഈ  സമര രീതി സ്വീകരിക്കുകയായിരുന്നു.

രാജസ്ഥാനിലെ ചിട്ടോഗഢ് ജില്ലയിലെ ബദി സദ്രി പ്രദേശത്തെ മൂന്ന് മൊബൈല്‍ ടവറുകള്‍ മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് സ്ഥാപിച്ച ഈ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആളുകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ ജനങ്ങൾ എത്ര തവണ പരാതി നൽകിയിട്ടും അധികൃതർ ശ്രദ്ധിക്കാത്തതിനെ തുടർന്നാണ്  സ്ഥലം എം. എൽ. എ. കോണ്‍ഗ്രസിലെ പ്രകാശ് ചന്ദ്ര ചൌധരി പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് മൊബൈല്‍ ടവറിന് മുകളില്‍ കയറി സമരം നടത്തിയത്. രാവിലെ ടവറിന് മുകളില്‍ കയറിയ എം. എൽ. എ. അഞ്ച് മണിക്കൂര്‍ അവിടെ കഴിഞ്ഞു. ടവറുകള്‍ മാറ്റാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയതിന് ശേഷമാണ് അദ്ദേഹം താഴെയിറങ്ങിയത്.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on സമരമുറ ഇങ്ങനെയും : എം. എൽ. എ, മൊബൈല്‍ ടവറിന് മുകളില്‍

Page 30 of 40« First...1020...2829303132...40...Last »

« Previous Page« Previous « വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം കൈപ്പറ്റി: സി. ബി. ഐ
Next »Next Page » അമേരിക്കയും ഉത്തര‍ കൊറിയയും നേർക്കുനേർ »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha