ട്രാഫിക്‌ ബോധവത്കരണം : അപകട മരണങ്ങള്‍ കുറഞ്ഞു

October 21st, 2012

zebra-crosing-in-abudhabi-ePathram
അബുദാബി : പോലിസ്‌ നടത്തിയ ബോധവത്കരണവും കര്‍ശനമായ പരിശോധനയും മൂലം തലസ്ഥാന നഗരിയില്‍ അനധികൃതമായി റോഡ്‌ മുറിച്ചു കടക്കുന്ന കാല്‍നട യാത്ര ക്കാരുടെ മരണ ത്തില്‍ 20.7 ശതമാനം വരെ കുറവ് വന്നതായി അബുദാബി പോലീസ് പട്രോളിംഗ് വിഭാഗം അറിയിച്ചു.

2012 ജനുവരി ആദ്യം മുതല്‍ സെപ്റ്റംബര്‍ 31 വരെ 46 പേരാണ് അബുദാബി യില്‍ മരണ പ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരണപ്പെട്ടവര്‍ 58 പേരാണെന്നും അബുദാബി പോലിസ്‌ പട്രോളിംഗ് വിഭാഗം അറിയിച്ചു.

അപകട ങ്ങളില്‍ മരണമടഞ്ഞ വരില്‍ 65 ശതമാനവും ഏഷ്യ ക്കാരാണ്. അപകട ങ്ങളില്‍ കൂടുതലും പകല്‍ സമയ ങ്ങളിലാണ്.

അബുദാബി നഗര സഭ, ഗതാഗത വകുപ്പ് എന്നിവ യുമായി യോജിച്ചു അബുദബി പോലിസ്‌ ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. അബുദാബി സിറ്റിക്കകത്തും പുറത്തുമായി കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി 17 പുതിയ മേല്‍ പാലങ്ങള്‍ നിര്‍മിക്കും. ഇതില്‍ 10 എണ്ണം നഗരസഭ യുടെ മേല്‍നോട്ട ത്തിലും ഏഴെണ്ണം ഗതാഗത വകുപ്പിന്റെ മേല്‍നോട്ട ത്തിലും ആയിരിക്കുമെന്നും അബുദാബി പോലീസ് കേണല്‍ ഹാമിദ് മുബാറക്ക്‌ അല്‍ ഹാമിരി അറിയിച്ചു.


-അബൂബക്കര്‍ പുറത്തീല്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ട്രാഫിക്‌ ബോധവത്കരണം : അപകട മരണങ്ങള്‍ കുറഞ്ഞു

ലൈസന്സ്ന റദ്ദു ചെയ്തവര്‍ വാഹനം ഓടിച്ചാല്‍ 3 മാസം ജയിലും പിഴയും

October 15th, 2012

accident-epathram
അബുദാബി : ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ ആഗസ്റ്റ്‌ മാസാവസാനം വരെയുള്ള കാലയളവില്‍ 24 ല്‍ കൂടുതല്‍ ബ്ലാക് ക്പോയന്‍റ് ലഭിച്ച 1325 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ ക്കാള്‍ നിയമ ലംഘനം നടത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ത്തിലെ ട്രാഫിക്‌ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഗെത് ഹസ്സന്‍ അല്‍സാബി പറഞ്ഞു.

ആദ്യ തവണ യാണ് 24 പോയന്റ്‌ ലഭിക്കുന്നത് എങ്കില്‍ മൂന്നു മാസത്തേക്കും രണ്ടാം തവണ യെങ്കില്‍ ആറു മാസ ത്തേക്കും മൂന്നാം തവണ യെങ്കില്‍ ഒരു വര്‍ഷത്തെക്കുമായി ലൈസന്‍സ്‌ റദ്ദു ചെയ്യും. ലൈസന്‍സ് പിടിച്ചെടുത്തവര്‍ വാഹനം ഓടിച്ചാല്‍ മൂന്നു മാസം ജയില്‍ വാസവും 5000 ദിര്‍ഹംസ് പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ചോ മയക്കു മരുന്ന്‌ പോലുള്ളവ ഉപയോഗിച്ചു വാഹനം ഓടിക്കുക, നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകുകയോ മത്സരിച്ചുള്ള വാഹനം ഓടിക്കല്‍, ട്രക്കുകള്‍ അനുവദിച്ചതിലും വേഗത യില്‍ പോയാല്‍ 24 പോയന്റിനു പുറമേ പിഴയും ലഭിക്കും.

വാഹനമിടിച്ചു വ്യക്തി മരിക്കുകയും പോലിസ്‌ സിഗ്നല്‍ നല്‍കി വാഹനം നിര്‍ത്താതെ പോയാലും അതി വേഗത യില്‍ വാഹനം ഓടിച്ചാലും 12 ബ്ലാക്ക്‌ പോയന്റിനു പുറമേ പിഴയും ലഭിക്കും.

-അബൂബക്കര്‍ പുറത്തീല്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ലൈസന്സ്ന റദ്ദു ചെയ്തവര്‍ വാഹനം ഓടിച്ചാല്‍ 3 മാസം ജയിലും പിഴയും

നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും

October 12th, 2012

new-bus-fares-in-abudhabi-city-bus-ePathram
അബുദാബി : 2012 നവംബര്‍ ഒന്നു മുതല്‍ അബുദാബി യില്‍ ബസ്സ്‌ ചാര്‍ജ്ജ് ഇരട്ടി യാകും. നഗര ത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദിര്‍ഹ ത്തില്‍ നിന്ന് രണ്ട് ദിര്‍ഹമാക്കും. ഇന്‍റര്‍സിറ്റി ബസ്സുകളില്‍ മിനിമം നിരക്ക് ഇനി 10 ദിര്‍ഹം ആയിരിക്കും എന്നും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ബസ്സ് വിഭാഗം) ജനറല്‍ മാനേജര്‍ സഈദ് മുഹമ്മദ് ഫാദില്‍ അല്‍ ഹമേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി യില്‍ നിശ്ചിത കാലയളവില്‍ പരിധി കളില്ലാതെ ഉപയോഗി ക്കാവുന്ന ഓജ്‌റ കാര്‍ഡുകള്‍ ഇനി മുതല്‍ അല്‍ഐനിലും ഗര്‍ബിയ യിലും ലഭ്യമാക്കും.

ഒരാഴ്ച കാലാവധിയുള്ള ഓജ്‌റ കാര്‍ഡുകള്‍ 30 ദിര്‍ഹവും ഒരു മാസത്തേക്ക് 80 ദിര്‍ഹവുമായിരിക്കും. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി റീയ കാര്‍ഡുകളും വിദ്യാര്‍ത്ഥി കള്‍ക്കായി ഹഫ് ലത്തി കാര്‍ഡു കളും ഏര്‍പ്പെടുത്തും.

റീയ കാര്‍ഡ്‌ ഉപയോഗിച്ച് ബസ്സുകളില്‍ സൗജന്യ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥി കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഹഫ് ലത്തി കാര്‍ഡുകള്‍ 500 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡുകള്‍ അംഗീകൃത വിതരണ കേന്ദ്ര ങ്ങളിലും അബുദബി യിലെ റെഡ്ക്രസന്‍റ് അതോറിറ്റി സെന്‍ററുകളിലും ലഭിക്കും.

-ഫോട്ടോ : അഫ്സല്‍ ഇമ അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും

സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സംവിധാനം അബുദാബി സിറ്റി ബസ്സുകളിലും

October 6th, 2012

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ പൊതു ഗതാഗത വകുപ്പിന്റെ ബസ്സുകളില്‍ സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സമ്പ്രദായം നടപ്പില്‍ വരുന്നു. ഇതിനു മുന്നോടിയായി സിറ്റിയില്‍ സര്‍വ്വീസ്‌ നടത്തുന്ന ഒട്ടു മിക്ക ബസ്സുകളിലും കാര്‍ഡ്‌ ഉപയോഗിച്ചു പണം അടക്കാനുള്ള മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

സിറ്റി ബസ്സുകളില്‍ യാത്രക്ക് ഉപയോഗിച്ചിരുന്ന ഒജ്‌റ കാര്‍ഡുകള്‍ ഒരു മാസത്തോളം നിര്‍ത്തി വെച്ചിരുന്നു. നാല്പത് ദിര്‍ഹംസ് നല്‍കി ഒജ്‌റ കാര്‍ഡ്‌ എടുത്താല്‍ അത് സ്ക്രാച്ച് ചെയ്ത ദിവസം മുതല്‍ ഒരു മാസം സിറ്റിയിലെ ഏതു ബസ്സിലും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള മൂന്നു ദിര്‍ഹത്തിന്റെ കാര്‍ഡും ലഭ്യമായിരുന്നു.

അടുത്ത കാലത്തായി കാര്‍ഡുകള്‍ സ്ക്രാച്ച് ചെയ്യാതെയും കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ ഉപയോഗിച്ചും ആളുകള്‍ അനധികൃതമായി ബസ്സുകളില്‍ യാത്ര ചെയ്യാറുള്ളതും മറ്റു രാജ്യങ്ങളിലെ നാണയങ്ങളും ബസ്സിലെ കാഷ് ബോക്സില്‍ നിക്ഷേപിക്കാറുള്ളതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

സിറ്റിക്കുള്ളില്‍ രണ്ടക്ക നമ്പറിലുള്ള ബസ്സുകളില്‍ എവിടെ യാത്ര ചെയ്താലും ഒരു ദിര്‍ഹമാണ് ഇപ്പോഴുള്ള നിരക്ക്. കാര്‍ഡ്‌ സമ്പ്രദായം നിലവില്‍ വന്നാല്‍ സ്റ്റേജ് നിരക്കില്‍ ആയിരിക്കാം പണം അടക്കേണ്ടി വരിക.

അങ്ങിനെയെങ്കില്‍ സിറ്റിക്കുള്ളിലെ യാത്രക്കായി നല്ലൊരു തുക നല്‍കേണ്ടി വരും എന്ന് പ്രവാസി കളില്‍ ഒരു ആശങ്ക നില നില്‍ക്കുന്നു. അബുദാബി സിറ്റിയില്‍ ഇപ്പോള്‍ രണ്ടക്ക നമ്പര്‍ ബസ്സുകള്‍ 110 സര്‍വ്വീസുകള്‍ ആണ് നടത്തുന്നത്.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സംവിധാനം അബുദാബി സിറ്റി ബസ്സുകളിലും

അബുദാബി അലൈന്‍ എക്സ്പ്രസ് ബസ്സ്‌ സര്‍വ്വീസ് തുടങ്ങി

August 22nd, 2012

abudhabi-alain-bus-rout-X-90-ePathram
അബുദാബി : തലസ്ഥാന നഗരി യില്‍ നിന്നും അല്‍ഐനി ലേക്ക് ‘എക്സ് 90’ എക്സ്പ്രസ് ബസ്സ്‌ സര്‍വ്വീസ് തുടങ്ങി. ഇതുവരെ അല്‍ഐനി ലേക്ക് സര്‍വ്വീസ് നടത്തി വന്ന 700 ആം നമ്പര്‍ ബസ്സ്‌ ഇനി മുതല്‍ സര്‍വ്വീസ് നടത്തുകയില്ല.

നിലവിലെ ടിക്കറ്റ് നിരക്ക് 10 ദിര്‍ഹമില്‍ നിന്ന് 15 ദിര്‍ഹമായി ഉയര്‍ന്നു. ‘എക്സ് 90’ സര്‍വ്വീസ്‌ ഈ റൂട്ടില്‍ അല്‍ഖാതിം, അല്‍ഐന്‍ ബസ് സ്റ്റേഷന്‍ എന്നിവിട ങ്ങളിലാണ് നിര്‍ത്തുക. അല്‍ഖാതിമിലേക്ക് 8 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

അബുദാബി യില്‍നിന്ന് അല്‍ഐനി ലേക്ക് രണ്ടു പുതിയ റൂട്ടുകള്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അബുദാബി അലൈന്‍ എക്സ്പ്രസ് ബസ്സ്‌ സര്‍വ്വീസ് തുടങ്ങി

Page 29 of 30« First...1020...2627282930

« Previous Page« Previous « പെരുന്നാള്‍ ആഘോഷത്തില്‍ ഭരണ കര്‍ത്താക്കള്‍ പങ്കെടുത്തു
Next »Next Page » റാസല്‍ഖൈമ യില്‍ വാഹന അപകടം : മൂന്നു മലയാളികള്‍ മരിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha