ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു

May 1st, 2019

Trump_epathram

മോസ്കോ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന് 70.77 ഡോളറിലേക്ക് താഴ്ന്നു.

യുഎസിന്‍റെ ഇറാന്‍ ഉപരോധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയിലിലുണ്ടാകുന്ന കുറവ് ഒപെക് രാജ്യങ്ങള്‍ ഇടപെട്ട് നികത്തണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഉല്‍പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം സൗദി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സജീവ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വന്‍ കയറ്റമുണ്ടായ ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്നോടെ കുറവ് രേഖപ്പെടുത്തി.

നേരത്തെ എണ്ണ വിലയില്‍ ഇടിവുണ്ടായപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. ഈ നടപടിയോട് അന്ന് ഒപെക് അംഗമല്ലാത്ത റഷ്യ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രംപിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഒപെക് ഉല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ റഷ്യയുടെ പ്രതികരണം എന്താകുമെന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അടുത്ത ഒരു യോഗത്തിനപ്പുറം ഒപെക്കും റഷ്യ അടക്കമുളള ഒപെക് ഇതര പെട്രോളിയം ഉല്‍പാദകരും തമ്മിലുളള ധാരണ നീണ്ടുപോകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.

- അവ്നി

വായിക്കുക: , , , ,

Comments Off on ട്രംപ് സംസാരിച്ചു, എണ്ണവില താഴ്ന്നു; വിഷയത്തില്‍ റഷ്യയുടെ തീരുമാനം നിര്‍ണായകമാകുന്നു

മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

April 12th, 2019

modi-epathram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ വിശിഷ്ട സേവനങ്ങള്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ’ പുരസ്‌കാരം ലഭിച്ചത്.

റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് നരേന്ദ്ര മോദി നടത്തിയ സവിശേഷവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിശിഷ്ടസേവനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് റഷ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പിട്ട പുരസ്‌കാരമാണ് മോദിക്ക് ലഭിക്കുക.

പ്രധാനമന്ത്രിയായ ശേഷം മോദിക്ക് ലഭിക്കുന്ന ഏഴാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇത്. യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ‘ഓഫ് സയ്യിദ്’ അടുത്തിടെയാണ് മോദിക്ക് ലഭിച്ചത്.

- അവ്നി

വായിക്കുക: , , , ,

Comments Off on മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

March 5th, 2019

missile-epathram

റഷ്യ : ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്ന് റഷ്യ. ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യ അവകാശപ്പെടുന്നത്.

റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ അവകാശവാദങ്ങള്‍ പ്രകാരം അവര്‍ക്ക് ചെറിയൊരു ആണവ ഇന്ധന സംവിധാനം മിസൈലിനുള്ളില്‍ പിടിപ്പിക്കാനായി. പക്ഷേ, ഇതിനു പറന്നുയരാൻ ഉപയോഗിച്ചിരിക്കുന്നത് പരമ്പരാഗത എൻജിനാണ്. എന്നാല്‍, ആകാശത്തെത്തിയാല്‍ എൻജിനു ശക്തി പകരുന്നത് ആണവ ഇന്ധനവും. ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

സ്പെയിന്‍ പുറത്ത് : റഷ്യ ക്വാര്‍ട്ടറില്‍

July 2nd, 2018

logo-fifa-world-cup-russia-2018-ePathram
പെനാല്‍ട്ടിയില്‍ കരുത്ത് കാട്ടി ആതിഥേയര്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. മൂന്നിനെതിരെ നാലു ഗോളു കള്‍ക്കാണ് റഷ്യ വിജയം കൊയ്തത്.

മത്സരം അവ സാനി ക്കുന്ന 90 ആം മിനിറ്റിൽ സ്പെയിന്‍ – റഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം ആയ പ്പോഴാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി യത്. എന്നാല്‍ അധിക സമയ ത്തിലും സമ നില തുടര്‍ന്നപ്പോള്‍ പോരാട്ടം പെനാല്‍ട്ടി യിലേക്ക് കടന്നു.

പെനാല്‍ട്ടി ഷൂട്ടൗ ട്ടില്‍ മൂന്നിനെതിരെ നാലു ഗോളു കള്‍ അടിച്ചാണ് റഷ്യ ക്വർട്ടറിലേക്കു കടന്നത്. സോവിയറ്റ് യൂണിയൻ റഷ്യ ആയതിനു ശേഷം ആദ്യമായിട്ടാണ് ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് എത്തു ന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സ്പെയിന്‍ പുറത്ത് : റഷ്യ ക്വാര്‍ട്ടറില്‍

ലോക കപ്പ് : 7 ടീമുകള്‍ കടന്നു – 9 ടീമുകള്‍ കാത്തിരിക്കുന്നു

June 25th, 2018

logo-fifa-world-cup-russia-2018-ePathram
ലോകകപ്പ് ഫുട് ബോളിൽ ഗ്രൂപ്പ് മത്സര ങ്ങള്‍ അവ സാന റൗണ്ടി ലേക്ക് കടക്കു മ്പോള്‍ പ്രീ ക്വാര്‍ട്ട റി ലേക്ക് അവസരം കാത്ത് വമ്പന്‍മാര്‍. സാധ്യതകളും കണക്കു കളും ഇങ്ങനെ :

ലോക കപ്പ് ഗ്രൂപ്പ് ഘട്ടം അവസാന റൗണ്ടി ലേക്ക് കടക്കു മ്പോള്‍ ആദ്യ രണ്ട് റൗണ്ട് ഫല ത്തിന്‍റെ അടിസ്ഥാന ത്തില്‍ 7 ടീമു കളാണ് നിലവില്‍ പ്രീ ക്വാര്‍ട്ടറി ലേക്ക് യോഗ്യത നേടിയത്.

തുടർന്ന് 9 ടീമുകള്‍ കൂടി പ്രീ ക്വാര്‍ട്ടറി ലേക്ക് കടക്കാന്‍ യോഗ്യത നേടും. ഈ 9 ടീമുകളില്‍ ഇടം നേടാന്‍ വമ്പന്‍ മാർ ഉള്‍പ്പെടെ ഡസനിലേറെ ടീമു കള്‍ ഇന്ന് മുതല്‍ ജീവ ന്മരണ പോരാട്ട ത്തിനിറങ്ങു കയാണ്.ഓരോ ഗ്രൂപ്പി ലെയും നില വിലെ സാഹ ചര്യ ങ്ങളെ യും ടീമു കളുടെ സാധ്യത കളെ യുംക്കുറിച്ച് ഒരു ലഘു വിവരണം :

fifa-world-cup-russia-2018-analyses-ePathram

ഗ്രൂപ്പ് – എ.

ഗ്രൂപ്പ് എ യില്‍ പ്രീ ക്വാര്‍ട്ട റിന്‍റെ കാര്യ ത്തില്‍ അനി ശ്ചി ത ത്വ ങ്ങളൊന്നും ഇല്ല. റഷ്യയും ഉറുഗ്വേ യും പ്രീ ക്വാര്‍ ട്ടറി ലേക്ക് യോഗ്യത നേടി. ഇനി അറിയാനുള്ളത് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരെന്ന് മാത്രം.

ഗ്രൂപ്പ് – ബി.

നില വില്‍ ഗ്രൂപ്പ് ബി യില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം കാത്ത് നില്‍ക്കു ന്നത് 3 ടീമു കളാണ്. സ്പെയിന്‍, പോര്‍ച്ചു ഗല്‍, ഇറാന്‍ എന്നിവർ.
സ്പെയിനും പോര്‍ച്ചുഗലിനും നാല് പോയിന്‍റ് വീത മുണ്ട്. ഇറാന് 3 പോയന്‍റും. പോര്‍ച്ചുഗല്‍ ഇറാനെ തിരെ സമ നില മതിയാകും. അഥവാ പോര്‍ച്ചുഗല്‍ ഇറാനെ തോല്‍പ്പിച്ചാല്‍ സ്പെയിൻ മൊറോക്കോ യോട് തോറ്റാലും പ്രീ ക്വാര്‍ട്ട റിലേക്ക് കടക്കാം. ഇറാന് പ്രീ ക്വാര്‍ട്ട റിലേക്ക് കടക്കാന്‍ വിജയം അനിവാര്യം.

ഗ്രൂപ്പ് – സി.

ഫ്രാന്‍സ് പ്രീ ക്വാര്‍ട്ട റിലേക്ക് യോഗ്യത നേടി. ലക്ഷ്യം വയ്ക്കുന്നത് ഗ്രൂപ്പ് ജേതാക്കള്‍ സ്ഥാന മാണ്. ഡെന്മാര്‍ക്കും ഓസ്ട്രേലിയ യുമാണ് പ്രീക്വാര്‍ട്ടര്‍ ലക്ഷ്യം വയ്ക്കുന്ന മറ്റ് ടീമു കള്‍.ഓസ്ട്രേലി യ്ക്കു വിദൂര സാധ്യത മാത്ര മാണുള്ളത് പ്രീ ക്വാര്‍ട്ടറിലെത്താന്‍. ഡെന്മാര്‍ക്കിന് ഫ്രാന്‍സിനോട് സമ നില മതിയാകും. എന്നാല്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കു കയും ഓസ്ട്രേലിയ 3 ഗോളിന്‍റെ വ്യത്യാസ ത്തിന് പെറു വിനെ പരാ ജയ പ്പെടുത്തു കയും ചെയ്താല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം

ഗ്രൂപ്പ് – ഡി.

അര്‍ജന്‍റീന യുടെ ഭാഗ്യവും കളി മികവും കാണേണ്ട ഗ്രൂപ്പ്. ക്രൊയേഷ്യ ഗ്രൂപ്പ് ജേതാക്ക ളായി പ്രീ ക്വാര്‍ട്ട റില്‍ കടന്നു. ഇനി പ്രവേശനം കാത്തി രിക്കു ന്നത് 3 ടീമു കള്‍. ഇതില്‍ ഐസ്ലാന്‍റിന് സാധ്യത കള്‍ നന്നേ കുറവ്. അര്‍ജന്‍റീന ക്കു പ്രീ ക്വാര്‍ട്ട റില്‍ കടക്കാന്‍ നൈജീരിയ യെ പരാജയപ്പെടുത്തണം. എന്നാലും ഐസ്ലാന്‍റ് മികച്ച വിജയം കാ‍ഴ്ച വച്ചാല്‍ അര്‍ജന്‍റീന പുറത്ത് പോകും. അര്‍ജന്‍റീന യോട് നൈജീരിയ സമ നില പിടിച്ചാലും അര്‍ജന്‍റീന പുറത്ത് പോകും. നൈജീരിയ കടക്കും. മികച്ച മാര്‍ജിനിലുള്ള വിജയം ക്രൊയേഷ്യ യോട് സ്വന്ത മാക്കി യാലേ ഐസ്ലാന്‍റിന് പ്രീ ക്വാര്‍ട്ടറി ലേക്ക് കട ക്കാനാകൂ. മികച്ച ഫോമി ലുള്ള ക്രൊയേഷ്യയെ തടയുക സാധ്യമെന്ന് തോന്നുന്നില്ല.

ഗ്രൂപ്പ് – ഇ.

ക‍ഴിഞ്ഞ മത്സരം വിജയിച്ച്‌ എങ്കിലും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പി ക്കാനാ യില്ല. സ്വിറ്റ്സര്‍ലന്‍റി നോട് സമ നില പിടിച്ചാല്‍ ബ്രസീലിന് കടക്കാം. സെര്‍ബിയ കോസ്റ്റാറിക്ക യോട് തോറ്റാല്‍ സ്വിറ്റ്സര്‍ലന്‍റിനും സമ നില മതിയാകും. അങ്ങനെ സംഭവിക്കാതെ സെര്‍ബിയ കോസ്റ്ററിക്ക യെ പരാ ജയ പ്പെടു ത്തിയാല്‍ ബ്രസീലിനോ സ്വിറ്റ്സര്‍ലന്‍റി നോ രണ്ട് പേരില്‍ ഒരാള്‍ക്ക് മാത്രമേ കടക്കാനാകൂ

ഗ്രൂപ്പ് – എഫ്.

അനിശ്ചിതത്വം ഗ്രൂപ്പ് എഫിലും നില നില്‍ക്കുന്നു. കൊറിയ ജര്‍മ്മനിയെ സമ നില യില്‍ തളച്ചാല്‍ ജര്‍മ്മനി പുറത്താകും. മെക്സിക്കോ സീഡനെ തോല്‍പ്പിച്ചാല്‍ മെക്സിക്കോയും ജര്‍മ്മനിയും ക്വാളിഫൈ ചെയ്യും. ആറു പോയന്‍റുണ്ടെങ്കിലും ടിസ്റ്റ് അവിടെ യല്ല സ്വീഡന്‍ മെക്സി ക്കോയെ 2 ഗോള്‍ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പി ക്കുകയും ജര്‍മ്മനി കൊറിയയെ തോല്‍പ്പി ക്കുകയും ചെയ്താല്‍ മെക്സിക്കോ പുറത്താകും.

കൊറിയ പുറത്താകുമെന്ന് കരുതാനായിട്ടില്ല. കൊറിയ ജര്‍മ്മനി യെ 2 ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പി ക്കുക യും സ്വീഡന്‍ മെക്സിക്കോയോട് തോല്‍ക്കുകയും ചെയ്താല്‍ കൊറിയയ്ക്കും മെക്സിക്കോ യ്ക്കൊ പ്പം ക്വാളിഫൈ ചെയ്യാം.

ഗ്രൂപ്പ് – ജി.

ഗ്രൂപ്പ് ജി യില്‍ കാര്യങ്ങള്‍ വ്യക്ത മാണ്. ഇംഗ്ലണ്ടും ബെല്‍ജിയ വും പ്രീ ക്വാര്‍ട്ട റില്‍ കടന്നു. ഇനി അറി യാനു ള്ളത് ആര് ഗ്രൂപ്പ് ചാമ്പ്യ ന്മാരാകും എന്ന് മാത്രം.

 

ഗ്രൂപ്പ് – എച്ച്.

ജപ്പാനും സെനഗലും കൊളംബിയ യും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ യില്‍. ജപ്പാന് പോളണ്ടും സെനഗലിന് കൊളം ബിയ യുമാണ് എതി രാളികള്‍. ജപ്പാന് സമനില കൊണ്ട് തന്നെ പ്രീ ക്വാര്‍ട്ട റില്‍ കടക്കാം. കൊളംബിയ സെനഗ ലിനേ പരാ ജയ പ്പെടു ത്തിയാല്‍ പ്രീക്വാര്‍ട്ടറില്‍ എത്താം. എന്നാല്‍ സെനഗലിന് കൊളംബിയ യോട് സമ നില മതിയാകും.

പുറത്തായ ടീമുകള്‍ :- ഈജിപ്ത്, സൗദി അറേബ്യാ, മൊറോക്കോ, പെറു, കോസ്റ്റാറിക്ക, പാനമ, ടുണീഷ്യ, ഇതു വരെ പുറത്തായ ടീമു കളിലെ ഏറ്റവും വലിയ വമ്പ ന്മാരാണ് പോളണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on ലോക കപ്പ് : 7 ടീമുകള്‍ കടന്നു – 9 ടീമുകള്‍ കാത്തിരിക്കുന്നു

Page 1 of 3123

« Previous « വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ​വ​ധൂ​ വ​ര​ന്മാ​ർ സാ​ക്ഷ്യ ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ കൂ​ടി വേ​ണം
Next Page » ജൂൺ 26 : അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനം »



മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha