
തിരുവനന്തപുരം : സിനിമാ കൂട്ടായ്മ യായ ‘സിനിമ കട’ യുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന’വേണു നാഗ വള്ളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്’ ജനുവരി 19 ശനിയാഴ്ച രാവിലെ 8 മണി മുതൽ തിരു വനന്ത പുരം വൈലോ പ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.
അന്തരിച്ച നടനും തിര ക്കഥാ കൃത്തും സംവി ധായ കനു മായ വേണു നാഗവള്ളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന ഈ ഫെസ്റ്റി വലില്‍ കേരള ത്തി നകത്തും പുറത്തും ഒരുക്കിയ മികച്ച ഹ്രസ്വ ചിത്രങ്ങളെ ഉൾപ്പെ ടുത്തി യിട്ടുണ്ട്.
മലയാള സിനിമ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെ ടുക്കുന്നചലച്ചിത്ര മേള യിൽ സിനിമാ ചർച്ച കൾ, സെമിനാർ, ‘ചിത്ര യാനം’ എന്ന പേരിൽ സിനിമ ക്വിസ് തുടങ്ങി യവയും ഉണ്ടാ യിരിക്കും.
ലോകത്ത് എല്ലാ യിട ത്തു മുള്ള മല യാളി കളായ സിനിമാ പ്രേമി കളുടെ സൃഷ്ടി കളെ ‘സിനിമ കട’ യി ലൂടെ പരി ചയ പ്പെടു ത്തു വാനും സാധിക്കും.
വിവരങ്ങൾക്ക് 0091 97 46 09 66 97





ചേറ്റുവ : പ്രശസ്ത ചല ച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹ ത്തിനായി സ്മാരകം ഒരു ങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു പടി ഞ്ഞാറു ഭാഗ ത്തായി പുഴ യോര ത്താ യി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരു ങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.




















