ഫിലിം ഇവന്റ് ഷോർട്ട് ഫിലിം മത്സരം സംഘടി പ്പിക്കുന്നു

February 21st, 2018

short-film-competition-epathram
അബുദാബി : കലാ കൂട്ടായ്മ യായ ഫിലിം ഇവന്റ് യു. എ. ഇ. സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമാ മത്സരം ഏപ്രിൽ ആദ്യ വാര ത്തിൽ അബു ദാബി യിൽ വെച്ച് നടക്കും എന്ന് സംഘാടകർ അറിയിച്ചു.

‘ഷോർട്ട് ഫിലിം ഫെസ്റ്റ് – 2018’ എന്ന പേരിൽ ഒരുക്കുന്ന മത്സര ത്തിൽ പരമാവധി 20 മിനിട്ട് ദൈർഘ്യമുള്ള സിനിമ കൾ ക്കാണ് എൻട്രി ലഭി ക്കുക. മാർച്ച് 30 നു മുൻപായി സൃഷ്ടി കൾ ലഭിച്ചിരി ക്ക ണം. മലയാള സിനിമ യിൽ നിന്നുള്ള പ്രഗത്ഭർ ആയിരിക്കും വിധി കർത്താ ക്കളായി എത്തുക.

കൂടുതൽ വിവരങ്ങൾക്ക് 055 452 6050, 055 475 7570, 055 510 8973 എന്നീ നമ്പരു കളിൽ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , ,

Comments Off on ഫിലിം ഇവന്റ് ഷോർട്ട് ഫിലിം മത്സരം സംഘടി പ്പിക്കുന്നു

സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ

February 19th, 2018

omar-lulu-adar-love-eye-brow-girl-priya-varrier-complaint-to-censor-board-ePathram
കൊച്ചി : ഒരു അഡാർ ലവ് എന്ന ചിത്ര ത്തിലെ ‘മാണിക്യ മല രായ പൂവി’ എന്ന ഗാനം മത വികാരം വ്രണ പ്പെ ടുത്തി എന്ന പരാതി യിൽ റജി സ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യ പ്പെട്ട് പ്രിയാ വാര്യര്‍ സുപ്രീം കോടതി യെ സമീപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന താണ് കേസ് എന്നു പ്രിയ ഹർജിയിൽ വ്യക്ത മാക്കി. ചിത്രീകരണം നടക്കുന്ന സിനിമ യുടെ ഉള്ളടക്കം മത വികാര ത്തിന് എതിരാണ് എന്ന വാദം ശരിയല്ല എന്നും തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്. എെ. ആർ. റദ്ദാ ക്കണം എന്നും ഹരജി യിൽ ചൂണ്ടി കാണിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പേ പി. എം. എ. ജബ്ബാര്‍ കരൂപ്പടന്ന എഴുതിയ വരി കൾക്കു തലശ്ശേരി കെ. റഫീഖ്  ഈണം നൽകി ആകാശ വാണി യിലും ദൂര ദര്‍ശ നിലും പാടി അവതരിപ്പിച്ച ഈ ഗാനം പിന്നീട് എരഞ്ഞോളി മൂസ്സ ഉൾപ്പെടെ യുള്ള ഗായകര്‍ ആല പിച്ചിരുന്നു.

കഴിഞ്ഞ നാല്പതു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാ സ്വാദ കരുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ”മാണിക്യ മലര്‍” ഷാൻ റഹ്മാന്റെ സംഗീത ത്തിൽ വിനീത് ശ്രീനി വാസൻ ആലപിച്ച് സിനിമ യില്‍ ഉള്‍പ്പെടുത്തിയ ഗാന രംഗ ത്തി ന്റെ ചിത്രീകരണവും ഇന്റര്‍ നെറ്റില്‍ തരംഗ മായി മാറി.

- pma

വായിക്കുക: , , , , , ,

Comments Off on സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ

മാണിക്യ മലരായ പൂവിക്ക് എതിരെ സെൻസർ ബോർഡിനും പരാതി

February 15th, 2018

omar-lulu-adar-love-eye-brow-girl-priya-varrier-complaint-to-censor-board-ePathram
കൊച്ചി : ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിന് പരാതി.

ഗാനത്തിൽ പ്രവാചക നിന്ദ യുണ്ടെന്നും ഇത് വിശ്വാസി കളുടെ വികാരം വൃണപ്പെടുത്തും എന്നും ചൂണ്ടിക്കാ ണി ച്ചാണ് മുംബൈ ആസ്ഥാന മായ റാസ അക്കാ ദമി ‘മാണിക്യ മലരായ പൂവി’ എന്ന ഗാന ത്തിന് എതിരെ സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫി ക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷിക്ക് കത്ത് നൽകി യത്.

ഗാനം പിൻ വലിക്കാൻ തയാറായില്ലാ എങ്കിൽ കോടതി യെ സമീപിക്കും എന്നും റാസ അക്കാദമി കത്തിൽ വ്യക്ത മാക്കി.

പ്രിയ വാര്യര്‍ എന്ന നടിയുടെ കണ്ണിറുക്കി യുള്ള പ്രകടന ത്തിലൂടെ സാമൂ ഹിക മാധ്യമ ങ്ങ ളില്‍ വന്‍ തരംഗം സൃഷ്ടിച്ച് കേരളത്തിനു പുറത്തും ഹിറ്റ് ചാര്‍ട്ടി ലേക്കു കുതിച്ച ഈ ഗാന ചിത്രീ കര ണം ഇസ്ലാം മത ത്തേയും പ്രവാചകനെ യും നിന്ദി ക്കുന്ന തര ത്തിലുള്ള താണ് എന്ന് കാണിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഹൈദ രാബാ ദിലെ ഫലകുനാമ പൊലീസില്‍ നല്‍കിയ പരാതി പ്രകാരം ഗാന രംഗ ത്തില്‍ അഭിനയിച്ച പ്രിയ വാര്യരെ യും സംവി ധായ കന്‍ ഒമര്‍ ലുലു വിന്റെ പേരില്‍ കേസ്സ് എടുത്തതായും വാര്‍ത്ത യുണ്ട്.

എന്നാല്‍ ഗാനത്തിനു ലഭിച്ച വന്‍ ജന പിന്തുണ മാനി ക്കുന്ന തിനാല്‍ ഗാനം പിന്‍വലിക്കുന്നില്ല എന്ന നിലപാട് സ്വീകരി ക്കുന്ന തായി സംഗീത സംവി ധായ കന്‍ ഷാന്‍ റഹ്മാന്‍, സംവി ധായ കന്‍ ഒമര്‍ ലുലു എന്നിവര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on മാണിക്യ മലരായ പൂവിക്ക് എതിരെ സെൻസർ ബോർഡിനും പരാതി

കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു

January 29th, 2018

ottan-thullal-artist-kala-mandalam-geethanandan-ePathram
തൃശ്ശൂര്‍ : ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഇരിങ്ങാലക്കുട യിലെ അവിട്ടത്തൂര്‍ മഹാ ശിവക്ഷേത്ര ത്തില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു കൊണ്ടി രിക്കെ കുഴഞ്ഞു വീഴുക യായി രുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രി യില്‍ എത്തിച്ചു. എങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

നൃത്ത സംവിധായിക ശോഭന യാണ് ഭാര്യ. സനല്‍ കുമാര്‍, ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍.

ottan-thullal-perform-by-geethanandan-ePathram

കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു

കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുള്ളല്‍ ആഭ്യസി പ്പിക്കുന്ന ഗീതാനന്ദന് തൊള്ളാ യിര ത്തോളം ശിഷ്യ ന്മാരുണ്ട്. 33 വര്‍ഷം കലാ മണ്ഡല ത്തില്‍ അദ്ധ്യാ പക നായി രുന്നു.

‘കമലദളം’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തിയ അദ്ദേഹം ‘തൂവല്‍ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’,’വധു ഡോക്ടറാണ്’ തുടങ്ങി നിരവധി സിനിമ കളില്‍ അഭിന യിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു

ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ

January 24th, 2018

film-director-iv-sasi-ePathram
അബുദാബി : അല്‍ ഐന്‍ ഫിലിം ക്ലബ്ബ് സംഘടി പ്പിക്കു ന്ന ഐ. വി. ശശി മെമ്മോറി യല്‍ ജി. സി. സി. തല ഹ്രസ്വ സിനിമാ മത്സരവും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും മാര്‍ച്ച് 30 ന് നടക്കും.

2014 ൽ രൂപീകരിച്ച അൽ ഐൻ ഫിലിം ക്ലബ്ബി ന്റെ മുഖ്യ രക്ഷാ ധികാരി യായിരുന്ന ഐ. വി. ശശി യുടെ സ്മര ണാര്‍ത്ഥ മാണ് അൽ ഐൻ ഫിലിം ക്ലബ്ബ് ഈ വര്‍ഷം മുതല്‍ ഐ. വി. ശശി മെമ്മോറി യൽ ഷോർട്ട് ഫിലിം ഫെസ്റ്റി വൽ എന്ന പേരില്‍ സംഘടി പ്പിക്കുന്നത്.

ടൈറ്റില്‍ ഉള്‍പ്പെടെ ഏഴ് മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വരാത്ത സിനിമ കള്‍ മാത്രമേ മത്സര ത്തിന് തെര ഞ്ഞെ ടുക്കു കയുള്ളു. ചിത്ര ങ്ങളുടെ അണിയറ പ്രവര്‍ത്ത കർ ജി. സി. സി. രാജ്യ ങ്ങളിലെ റസിഡന്‍സ് വിസ ഉള്ള വർ ആയിരി ക്കണം.

ഷോര്‍ട്ട് ഫിലിം ഫെസ്റ്റി വലി ലേക്കുള്ള ഹ്രസ്വ ചിത്ര ങ്ങള്‍ മാര്‍ച്ച് അഞ്ചിനു മുൻപായി അൽ ഐൻ ഫിലിം ക്ലബ്ബില്‍ സമര്‍ പ്പിക്കണം. ഐ. വി. ശശി യുടെ ഭാര്യയും നടിയു മായ സീമയും മകനും സംവി ധായ കനു മായ അനി യും ഫിലിം ഫെസ്റ്റിൽ മുഖ്യഅതിഥി കൾ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക  : (നൗഷാദ് വളാഞ്ചേരി) 054 46 33 833 – WhatsApp : 055 58 31 306.

- pma

വായിക്കുക: , , , ,

Comments Off on ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ

Page 18 of 23« First...10...1617181920...Last »

« Previous Page« Previous « പെട്രോൾ ഡീസൽ വിലയിൽ വൻ ഉയർച്ച
Next »Next Page » മലയാളി സമാജം യുവ ജനോ ത്സവം വ്യാഴാഴ്ച മുതല്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha