എം. പി. വീരേന്ദ്ര കുമാർ അനുസ്മരണം

June 14th, 2023

mp-veerendra-kumar-passes-away-ePathram
ഷാർജ : സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്ര മന്ത്രി, എഴുത്തു കാരന്‍ എന്നീ നിലകളില്‍ രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന എം. പി. വീരേന്ദ്ര കുമാറിന്‍റെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ജനതാ കൾച്ചറൽ സെന്‍റർ യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം ചേര്‍ന്നു.

കെ. എം. സി. സി. നേതാവ് പി. കെ. അൻവർ നഹ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ക്രാന്ത ദർശിയായ സോഷ്യലിസ്റ്റ് ജന നേതാവും പരിസ്ഥിതി പ്രവർത്തകനും ആയിരുന്നു എം. പി. വീരേന്ദ്ര കുമാർ.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും വർഗ്ഗീയത, ഫാസിസം എന്നിവക്ക് എതിരെയും തന്‍റെ എഴുത്തി ലൂടെയും പ്രഭാഷണ ങ്ങളിലൂടെയും പ്രവർത്തന ങ്ങളിലൂടെയും വീരേന്ദ്ര കുമാർ നടത്തിയ സേവന ങ്ങൾ നിസ്തുലമായിരുന്നു, അവ എന്നുമെന്നും സ്മരിക്കപ്പെടും എന്നും ഉദ്ഘാടന പ്രസംഗത്തിൽ പി. കെ. അൻവർ നഹ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മുൻ നഗര സഭാ അദ്ധ്യക്ഷ ദിവ്യ മണി മുഖ്യാതിഥി ആയിരുന്നു.

മലബാർ പ്രവാസി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് മുഖ്യ പ്രഭാഷണം നടത്തി. അധികാര രാഷ്ട്രീയ ത്തേക്കാള്‍ ഉപരി നിലപാടുകൾക്കും ആദർശ രാഷ്ട്രീയത്തിനും പ്രാധാന്യം നൽകിയ വീരേന്ദ്ര കുമാറിനെ പോലെ യുള്ള നേതാക്കളെ വൈരുദ്ധ്യാത്മക രാഷ്ട്രീയത്തിന്‍റെ വക്താക്കളായ ഇന്നത്തെ നേതാക്കൾ മാതൃകയാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജെ. സി. സി. ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. രാജേഷ് എ. കെ., പവിത്രൻ തിക്കോടി, രാമ ചന്ദ്രൻ, സുരേന്ദ്രൻ പയ്യോളി, പ്രദീപ്, മണി, വിജയൻ, ബാബു, ബഷീർ മേപ്പയ്യൂർ എന്നിവർ സംസാരിച്ചു. ജെ. സി. സി. (യു. എ. ഇ.) സെക്രട്ടറി ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതവും ട്രഷറർ സുനിൽ പാറമ്മൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on എം. പി. വീരേന്ദ്ര കുമാർ അനുസ്മരണം

ഗുരു ചേമഞ്ചേരി യുടെ നിര്യാണത്തിൽ അനുശോചിച്ചു

March 18th, 2021

kathakali-meastro-chemancheri-kunhiraman-nair-ePathram
ദുബായ് : കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി (യു. എ. ഇ.) കമ്മറ്റി അനുശോചിച്ചു.

പൈതൃക കലകൾക്ക്, വിശേഷിച്ച് കഥ കളിക്കു വേണ്ടി ഒരു ശതായുസ്സു മുഴുവൻ സമർപ്പിച്ച മഹാ കലാകാരന്‍ ആയിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായർ.

മലബാറിന്റെ കളി വിളക്കായിരുന്നു അദ്ദേഹം. ജാതി മത ഭേദമന്യേ എല്ലാവരും ആദരി ച്ചിരുന്ന അദ്ദേഹം പ്രായാധിക്യത്തിന്റെ അവശതയിലും ഉർജ്ജസ്വലത യോടെ നാടൻ കലാ രൂപ ങ്ങളുടെ പരിപോഷണ ത്തിനു വേണ്ടി പ്രയത്നിച്ചു. കൊയിലാണ്ടി യിൽ ഒരു മഹാ കലാ കേന്ദ്ര ത്തിനു തന്നെ നേതൃത്വം നൽകി. സാമൂഹ്യ- സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

ഏറെ വൈകി എങ്കിലും രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. നൂറാം വയസ്സിൽ അദ്ദേഹം യു. എ. ഇ. യിൽ എത്തിയതിനെ യോഗം അനുസ്മരിച്ചു.

ദുബായില്‍ കൊയിലാണ്ടി എന്‍. ആര്‍. ഐ. ഫോറം സംഘടി പ്പിച്ച ‘കൊയിലാണ്ടി മഹോത്സവ ത്തില്‍’ മുഖ്യ അതിഥി ആയി ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായർ എത്തിയതും കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മ അദ്ദേഹത്തെ ആദരിച്ചു എന്നതും അനുസ്മരിച്ചു.

അന്ന് വേദിയില്‍ കഥകളി മുദ്രകൾ അവതരിപ്പിച്ചത്, പ്രവാസി സമൂഹത്തിനു വിസ്മയ സമ്മാനം ആയിരുന്നു എന്നും യോഗം വിലയിരുത്തി. ഗുരുവിന്റെ വേർ പാടിൽ  കോഴിക്കോട് ജില്ലാ പ്രവാസി യു. എ. ഇ. കമ്മറ്റി യുടെ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് യോഗം അറിയിച്ചു.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മനയിൽ മുഹമ്മദ് അലി, ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, ഹാരിസ് കോസ് മോസ്, ജലീൽ മഷൂർ, സുനിൽ പാറേമ്മൽ, ഫിറോസ് പയ്യോളി തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഗുരു ചേമഞ്ചേരി യുടെ നിര്യാണത്തിൽ അനുശോചിച്ചു

യു. എ. ഖാദറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

December 14th, 2020

malayalam-writer-novelist-ua-khader-ePathram
ദുബായ് : പ്രശസ്ത സാഹിത്യകാരൻ യു. എ. ഖാദറിന്റെ നിര്യാണത്തിൽ കോഴി ക്കോട് ജില്ലാ പ്രവാസി (യു. എ. ഇ.) കമ്മറ്റി അനുശോചിച്ചു. തൃക്കോട്ടൂർ പെരുമ മല യാള മനസ്സിലേക്ക് ആവാഹിച്ച് എടുത്ത കഥാകാരന്‍ ആയിരുന്നു യു. എ. ഖാദർ എന്ന് വിലയിരുത്തി.

പുരാതന ക്ഷേത്ര കലകളും തെയ്യവും തിറയും ഒക്കെ അദ്ദേഹ ത്തിന്റെ സൃഷ്ടികളിൽ നിറഞ്ഞു നിന്നു. നാട്ടു ക്കൂട്ടങ്ങളും നാടൻ പണിക്കാരും നാട്ടാചാരങ്ങളും തനതു ശൈലിയിൽ അദ്ദേഹം തന്റെ കൃതി കളിൽ വിവരിച്ചു കൊണ്ട് സാധാരണ വായനക്കാരനും കൂടെ ആസ്വാദന ഭേദ്യമാക്കി.

കോഴിക്കോടിന്റെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാടിൽ ‘കോഴി ക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധ മായ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് യോഗം അറിയിച്ചു.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

- pma

വായിക്കുക: , ,

Comments Off on യു. എ. ഖാദറിന്റെ നിര്യാണത്തിൽ അനുശോചിച്ചു

എം. പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

May 31st, 2020

mp-veerendra-kumar-ePathram
അബുദാബി : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാജ്യ സഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം. പി. വീരേന്ദ്ര കുമാറി ന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) അനുശോചിച്ചു.

mp-veerendra-kumar-in-ima-media-seminar-ePathram
മാധ്യമ രംഗത്തെ മുതിര്‍ന്ന ഒരാള്‍ എന്ന നിലയിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലെ വ്യക്തിത്വം എന്ന നിലയിലും അദ്ദേഹത്തിന്റെ വേര്‍ പാട് മാധ്യമ ലോക ത്തിന് വലിയ വിടവ് സൃഷ്ടിച്ചു എന്നും ഇമയുടെ ഓണ്‍ ലൈന്‍ മീറ്റിംഗി ലൂടെ ഒരുക്കിയ അനുശോചന യോഗ ത്തിൽ ഇമ അംഗങ്ങൾ പറഞ്ഞു.

ടി. പി. ഗംഗാധരൻ, പി. എം. അബ്ദുൽ റഹ്‌മാൻ, അനിൽ സി. ഇടിക്കുള, എന്‍. എം. അബുബക്കര്‍, റസാഖ് ഒരുമന യൂർ, ധനഞ്ജയ് ശങ്കർ തുടങ്ങിയവര്‍ അനു ശോചനം രേഖ പ്പെടുത്തി.

ഇമ പ്രസിഡണ്ട് റാഷിദ് പൂമാടം, ജനറൽ സെക്രട്ടറി ടി. പി. അനൂപ്, ട്രഷറർ സമീർ കല്ലറ, വൈസ് പ്രസിഡണ്ട് ഷിൻസ് സെബാസ്റ്റ്യൻ എന്നിവര്‍ നേതൃത്വം നല്‍കി.

മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷം ചേരണം : സെബാസ്റ്റ്യന്‍ പോള്‍

മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു 

പ്രവാസി പ്രശ്നങ്ങൾക്ക് രാഷ്ട്രീയം മറന്നു ഒന്നിച്ചു നിൽക്കണം : സ്പീക്കർ 

ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍

- pma

വായിക്കുക: , , , ,

Comments Off on എം. പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു


« അണു നശീകരണ സമയം പുനഃ ക്രമീകരിച്ചു
ഔദ്യോഗിക വാര്‍ത്ത ‘വാം’ ഇനി മലയാള ഭാഷ യിലും വായിക്കാം. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha