ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍

July 1st, 2025

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വേനലവധി ക്യാമ്പ് ‘ഇൻസൈറ്റ്-2025’ ജൂലായ് 10 വ്യാഴാഴ്ച മുതല്‍ ജൂലായ് 20 ഞായർ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.30 വരെ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കെ. ജി. തലം മുതല്‍ ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രമുഖ പരിശീലകരുടെ മേല്‍ നോട്ടത്തില്‍ ഇൻസൈറ്റ് സമ്മർ ക്യാമ്പ് ഒരുക്കുക.

ആർട്സ് & ക്രാഫ്റ്റ്, സ്ട്രെസ് ഫ്രീ സ്റ്റഡി, സൈബർ സേഫ്റ്റി & ഡിജിറ്റൽ ഡിസിപ്ലിൻ, സ്മാർട്ട് കരിയർ, തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള പരിശീലനമാണ് ഇൻസൈറ്റ്-2025 എന്നും സംഘാടകർ അറിയിച്ചു. ഗൂഗ്ൾ ഫോമിലൂടെ ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കാം

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിഭാഗം നേതൃത്വം നൽകുന്ന ഈ സമ്മർ ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥി കൾക്ക് സമാപന ദിവസം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാഹന സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. 02-6424488 / 056 7990 086

- pma

വായിക്കുക: , , , ,

Comments Off on ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍

യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

June 16th, 2025

mohre-implementation-of-the-mid-day-break-for-workers-in-direct-sunlight-ePathram
അബുദാബി : കഠിന വെയിലിൽ പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഉച്ചക്ക് 12 : 30 മുതൽ 3 മണി വരെ യാണ് പുറം ജോലിക്കാർക്ക് വിശ്രമം നൽകുക.

മാത്രമല്ല തൊഴിലാളികൾക്ക് വിശ്രമിക്കാൻ കമ്പനികള്‍ ജോലി സ്ഥലങ്ങളിൽ തണൽ ഒരുക്കണം. തണുപ്പിക്കല്‍ ഉപകരണങ്ങള്‍, നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളം, പ്രഥമ ശുശ്രൂഷ ഉപകരണങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം എന്നും അധികൃതർ ആവശ്യപ്പെട്ടു.

നിരോധിത സമയങ്ങളിൽ ഇത്തരം പുറം ജോലി ചെയ്യുന്നവരെ നിരീക്ഷിക്കാൻ അധികൃതർ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും കരാറുകാർക്കും 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും സെപ്റ്റംബർ 15 വരെ മൂന്ന് മാസമാണ് ഉച്ച വിശ്രമ നിയമം. കഴിഞ്ഞ 21 വർഷമായി തുടർച്ചയായി ഈ നിയമം നടപ്പിലാക്കി വരുന്നു.

അടിസ്ഥാന സേവനങ്ങളിലെ തകരാറുകള്‍ നീക്കുക, ജല – വൈദ്യുതി വിതരണത്തിലെ തടസങ്ങള്‍ നീക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങി സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ജോലിക്കാരെ ഉച്ച വിശ്രമ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത് അതു കൊണ്ടു തന്നെ നിത്യ ജീവിതത്തിൽ സൂര്യാഘാതം ഏൽക്കാതെ ഓരോ വ്യക്തികളും സ്വയം സംരക്ഷണം ഏറ്റെടുക്കണം എന്നും ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും അധികൃതർ ഓർമിപ്പിച്ചു.

അധികരിച്ച ചൂടു കാരണം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടാനും ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാനും മടിക്കരുത് എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Image Credit : MoHRE_UAE

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

May 23rd, 2025

malayalee-samajam-youth-fest-2025-anjali-bethore-kala-thilakam-ePathram
അബുദാബി : മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻ പാട്ടിൽ രണ്ടാം സ്ഥാനവും നേടി അഞ്ജലി ബേത്തൂർ കലാപ്രതിഭയായി.

വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കൾ മയൂഖ മനോജ് (6 മുതൽ 9 വയസ്സ്), പ്രാർത്ഥന നായർ (9 – 12) ധനിഷ്ക വിജേഷ് (12-15), അഞ്ജലി ബേത്തൂർ (15 -18) എന്നിവരാണ്.

anjali-beythore-abu-dhabi-malayalee-samajam-kala-thilakam-2025-ePathram

അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിട ങ്ങ ളിലെ രാഗം, താളം, പല്ലവി എന്നീ വേദി കളിലായി നടന്ന മൽസര ത്തിൽ മുന്നോറോളം കുട്ടികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

നർത്തകിമാരായ ഷൈജ മനീഷ്, വീണ പ്രകാശ്, സംഗീത സംവിധാ യകൻ മെജോ ജോസഫ്, ഗായിക മുക്കം സാജിത എന്നിവർ വിധി കർത്താക്കൾ ആയിരുന്നു

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, ആർട്സ് സെക്രട്ടറിമാരായ ജാസിർ, സാജൻ ശ്രീനി വാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബി. യേശു ശീലൻ, മില്ലേനിയം ആശുപത്രി പ്രതിനിധി ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ ആർ. നായർ, ടീന രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു

April 22nd, 2025

ram-nath-kovindh-open-uae-year-of-community-logo-in-isc-ePathram

അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിനു പിന്തുണ അറിയിച്ച് അബു ദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ.

ഐ. എസ്. സി. ചെയർമാൻ എം. എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മുൻ രാഷ്ട്ര പതി രാംനാഥ് കോവിന്ദ്, ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ ലോഗോ പോസ്റ്റർ അനാച്ഛാദനം ചെയ്തു.

ഇയർ ഓഫ് കമ്മ്യൂണിറ്റി പോലുള്ള ക്യാമ്പയിനുകൾ നടപ്പാക്കുന്ന യു. എ. ഇ. യുടെ നയങ്ങൾ പ്രശംസനീയം തന്നെ എന്നും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ – വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം, ഭാവി തലമുറക്കും കരുത്തേകും. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറി. രാജ്യത്തിന്റെ വികസന ത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ എടുത്തു പറയേണ്ടത് തന്നെയാണ് എന്നും മുൻ രാഷ്ട്രപതി വ്യക്തമാക്കി. സാമൂഹിക സേവനത്തിന് മുൻ തൂക്കം നൽകുന്ന എം. എ. യൂസഫലിയുടെ പ്രവർത്തനം മാതൃകാ പരമാണു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐ. എസ്. സി. പ്രസിഡണ്ട് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യ മാർന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. WAM

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു

മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു

April 22nd, 2025

sheikh-muhammed-receive-pope-francis-ePathram
അബുദാബി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ യു. എ. ഇ. ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.

സമാധാന പരമായ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തിനായി തന്റെ ജീവിതം സമർപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ലോകം എമ്പാടുമുള്ള കത്തോലിക്കർക്ക് അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ. എന്ന് യു. എ. ഇ. പ്രസിഡണ്ട് ശെെഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സിൽ കുറിച്ചു.

എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മഹാനായ നേതാവ് ആയിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ ത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. എളിമയുടെയും മതാന്തര ഐക്യത്തിന്റെയും അദ്ദേഹത്തിന്റെ പാരമ്പര്യം ലോകം എമ്പാടുമുള്ള നിരവധി സമൂഹ ങ്ങൾക്ക് പ്രചോദനമായി തുടരും.

അനുശോചന സന്ദേശത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അറിയിച്ചു.

2016 സെപ്റ്റംബർ 15 ന് വത്തിക്കാൻ സന്ദർശിച്ചിരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. 2019 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ യു. എ. ഇ. സന്ദർശിച്ചത്. മൂന്നു ദിവസത്തെ മാർപ്പാപ്പ യുടെ സന്ദർശനം യു. എ. ഇ. യുടെ ചരിത്രത്തിലെ വേറിട്ട ഒരു അദ്ധ്യായം ആയി മാറി.

Image Credit : FaceBook 

 

- pma

വായിക്കുക: , , , , ,

Comments Off on മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു

Page 1 of 10812345...102030...Last »

« Previous « കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
Next Page » മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha