ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

May 11th, 2015

batch-chavakkad-logo-ePathram
അബുദാബി : ചാവക്കാട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ബാച്ച് ചാവക്കാട്’ പുനസ്സംഘടി പ്പിച്ചു.

പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി എ. എം. അബ്ദുല്‍ നാസര്‍, ട്രഷറര്‍ എ. കെ. ബാബു രാജ് എന്നിവരുടെ നേതൃത്വ ത്തില്‍ ഇരുപത്തി അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

shabeer-maliyekkal-batch-chavakkad-committee-2015-ePathram

ബാച്ച് പ്രസിഡന്റ് ഷബീര്‍ മാളിയേക്കല്‍, ട്രഷറര്‍ ബാബുരാജ്, സെക്രട്ടറി അബ്ദുല്‍ നാസര്‍

കെ. എച്ച്. താഹിര്‍, പി. കെ. ദയാനന്ദന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജലീല്‍ കാര്യാടത്ത്, ടി. വി. ഷാഹുല്‍ ഹമീദ് (ജോയിന്റ് സെക്രട്ടറിമാര്‍), രാജേഷ് (ജോയിന്റ് ട്രഷറര്‍), കെ. എം അഷ്‌റഫ്‌ (ഓഡിറ്റര്‍) നൌഷാദ് ചാവക്കാട് (കലാ വിഭാഗം), ടി. എം. മൊയ്തീന്‍ ഷാ (ജീവ കാരുണ്യ വിഭാഗം), നദീര്‍ (പിക്നിക്), താഹിര്‍ ( ഈവന്റ്), എന്നിവ രാണ് മറ്റു പ്രധാന ഭാര വാഹികള്‍.

എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ ചെയര്‍മാന്‍ ആയുള്ള ഉപദേശക സമിതി യില്‍ ബാച്ച് മുന്‍ ജനറല്‍ സെക്രട്ടറി മാരും മറ്റു മുന്‍കാല പ്രവര്‍ത്തകരും അംഗങ്ങള്‍ ആയി രിക്കും.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ഏഴാം വാര്‍ഷിക ജനറല്‍ ബോഡിയില്‍ ബഷീര്‍ കുറുപ്പത്ത് സ്വാഗതം ആശംസിക്കുകയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

അഗതികളും അനാഥ രുമായ അമ്മ മാര്‍ക്ക് കഴിഞ്ഞ വര്‍ഷം ഓണ പ്പുടവ വിതരണം, ചികിത്സാ സഹായം ആവശ്യമുള്ള നിര്‍ദ്ധ നര്‍ക്ക് ആവശ്യ മായ മരുന്നുകള്‍ നല്‍കിയും ചാവക്കാട് കേന്ദ്ര മാക്കി പ്രവര്‍ത്തി ക്കുന്ന ഡയാലിസ് സെന്ററിനു ഫണ്ട് നല്‍കിയും കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം ബാച്ച് സജീവമായിരുന്നു.

എസ്. എ. അബ്ദുല്‍ റഹിമാന്‍, സി. സാദിക്ക്അലി, സുനില്‍ നമ്പീരകത്ത് തുടങ്ങിയ വര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു സംസാരിച്ചു. ഷാഹുല്‍ പാലയൂര്‍ നന്ദി പറഞ്ഞു.

കക്ഷി രാഷ്ട്രീയവും ജാതി മത ചിന്ത കള്‍ക്കും അതീത മായി, പ്രവാസ ലോക ത്തെ ചാവക്കാട്ടു കാരുടെ ഉന്നമനം ലക്ഷ്യ മാക്കി രൂപീകരിച്ച ബാച്ച് ചാവക്കാട് കൂട്ടായ്മ യുടെ ജീവ കാരുണ്യ വിഭാഗം, ഈ വര്‍ഷം കൂടുതല്‍ മേഖല കളി ലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്നും വിപുല മായ രീതിയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തും എന്നും അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 67 100 66, 050 81 83 145

- pma

വായിക്കുക: , , , , ,

Comments Off on ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ദുബായില്‍

April 17th, 2015

world-malayalee-council-global-conference-2015-ePathram
ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനു ബന്ധിച്ചു സംഘടിപ്പിക്കുന്ന ആഗോള സമ്മേളനം ഏപ്രിൽ 17 വെള്ളിയാഴ്ച ദുബായ് മെട്രൊ പൊളിറ്റന്‍ പാലസ് ഹോട്ടല്‍, അറ്റ്‌ലാന്റിസ് ഹോട്ടല്‍ എന്നിവിടങ്ങളി ലായി നടക്കും.

ദുബായ് മെട്രോ പൊളിറ്റന്‍ പാലസ് ഹോട്ടലില്‍ രാവിലെ ഒന്‍പതു മണിക്ക്, പ്രവാസി കാര്യ മന്ത്രി കെ. സി. ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന്, കുട്ടികള്‍ക്കായി വിദ്യാഭാസ സെമിനാര്‍, ‘ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം’ ഒരുക്കുന്ന നിക്ഷേപക സെമിനാര്‍ എന്നിവ നടക്കും. ‘ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് ഉയര്‍ച്ചയും താഴ്ചയും’ എന്ന വിഷ യത്തിലുള്ള സെമിനാറില്‍ രാഷ്ട്രപതി യുടെ മുന്‍ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മോഡറേറ്റര്‍ ആയി രിക്കും.

വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന പൊതു സമ്മേളന ത്തില്‍ മന്ത്രി മാരായ കെ. സി. ജോസഫ്, ഡോ. എം. കെ. മുനീര്‍, ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഡോ. ആസാദ് മൂപ്പന്‍, ഫൈസല്‍ കൊട്ടിക്കോളന്‍, ഡോ. ടി. പി. ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

രണ്ടു വര്‍ഷത്തി ല്‍ ഒരിക്കല്‍ നടക്കുന്ന സമ്മേളന ത്തിന് ആദ്യ മായാണ് ദുബായ് വേദി യാവുന്നത് എന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അറിയിച്ചു.

27 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ പ്രതിനിധികള്‍ ഉള്‍പ്പെടെ അറനൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ദുബായില്‍

നിക്ഷേപക സെമിനാര്‍ ദുബായില്‍

April 16th, 2015

World Malayalee Council ePathram ദുബായ് : ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭ ത്തിന് പിന്തുണ യുമായി ന്യൂയോര്‍ക്ക് ആസ്ഥാന മായുള്ള ‘ഏഷ്യ അമേരിക്ക ഇക്കണോമിക് ഫോറം’ ദുബായില്‍ നിക്ഷേപക സെമിനാര്‍ ഒരുക്കുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനുബന്ധിച്ച് ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 3 മണിക്ക് ദുബായ് അറ്റ്‌ലാന്റിസ് ഹോട്ടലില്‍ നടക്കുന്ന സെമിനാറില്‍ അറുനൂറില്‍ പരം പ്രതിനിധി കള്‍ പങ്കെടുക്കും.

‘ഉണരുന്ന ഭാരതവും പ്രവാസി പങ്കാളിത്ത ത്തിന്റെ പുനര്‍ നിര്‍വചനവും’, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ : കേരളവും യാഥാര്‍ത്ഥ്യവും’ എന്നീ വിഷയ ങ്ങളില്‍ സെമിനാര്‍ നടക്കും. ഇരുന്നൂറ്റി അന്‍പതില്‍ പരം പ്രതിനിധികള്‍ യു. എസ്, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ, ജി. സി. സി. രാജ്യങ്ങള്‍ എന്നിവട ങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കും എന്ന് മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് അറിയിച്ചു.

വിവരങ്ങള്‍ക്ക് :- 050 62 59 941 (ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍)

- pma

വായിക്കുക: , , ,

Comments Off on നിക്ഷേപക സെമിനാര്‍ ദുബായില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ സെമിനാര്‍

April 16th, 2015

World Malayalee Council ePathram ദുബായ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാമത് വാര്‍ഷിക ത്തോട് അനുബന്ധിച്ചു ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ ഫറന്‍സില്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ യുള്ള ക്ലാസു കളിലെ കുട്ടി കള്‍ക്കായി വിദ്യാഭ്യാസ സെമിനാര്‍ സംഘടി പ്പിക്കുന്നു.

ഏപ്രില്‍ 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദുബായ് മെട്രോ പൊലിറ്റന്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാ റില്‍ ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണി വേഴ്‌സിറ്റി യിലെ ഡോ. ശ്രീധര്‍ കാവില്‍, ഇന്‍ഡോ യു. എസ്. എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അക്കാദമിക് ഡയറക്ടര്‍ പ്രൊഫ. സണ്ണി ലൂക്ക് എന്നിവര്‍ വിവിധ വിഷയ ത്തില്‍ ക്ലാസ്സുകള്‍ എടുക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

വിവരങ്ങള്‍ക്ക് : റ്റെജിന്‍ തോമസ് – 055 55 85 194, 050 65 60 960.

ഇ – മെയില്‍ : teginthomas at gmail dot com

- pma

വായിക്കുക: , , ,

Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ സെമിനാര്‍

വടകര മഹോല്‍സവം 2015

April 15th, 2015

vatakara-nri-forum-logo-ePathram
അബുദാബി : വടകര മഹോല്‍സവം മേയ് 1, 14 തീയതികളില്‍ മുസഫ യിലെ മലയാളി സമാജ ത്തിലും അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലുമായി സംഘടിപ്പിക്കും.

മേയ് ഒന്ന്‍ വൈകുന്നേരം നാല് മണിക്ക് അബുദാബി മലയാളി സമാജ ത്തില്‍ ഗ്രാമീണ മേള യോടെ തുടക്കം കുറിക്കുന്ന വടകര മഹോത്സവ ത്തില്‍ ഇരുപതോളം സ്റ്റാളുകളിലായി മലബാറിന്റെ തനതു പലഹാര ങ്ങളും ഭക്ഷ്യ വിഭവങ്ങളും ലഭ്യമാവും. കടത്ത നാടിന്റെ തനതു കലാ പരിപാടി കളും ഗാര്‍ഹിക – കാര്‍ഷിക ഉപകരണ പ്രദര്‍ശനവും ഇവിടെ നടക്കും.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ മേയ് 14 ന് വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ നടിയും നര്‍ത്തകി യുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ നൃത്ത നൃത്യങ്ങളും ഗായിക വൈക്കം വിജയല ക്ഷ്മിയുടെ സംഗീത വിരുന്നും ഉണ്ടാകും.

വിവരങ്ങള്‍ക്ക് : 050 61 64 593, 050 57 12 987.

- pma

വായിക്കുക: , , , , ,

Comments Off on വടകര മഹോല്‍സവം 2015

Page 57 of 62« First...102030...5556575859...Last »

« Previous Page« Previous « സ്‌കൂള്‍ കാന്റീനുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന
Next »Next Page » അബുദാബി തലശ്ശേരി മണ്ഡലം കെ. എം. സി. സി. »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha