സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

എം. എ. യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത്

October 7th, 2013

ma-yousufali-epathram
അബുദാബി : അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കിയ ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യ ക്കാരുടെ പട്ടികയില്‍ തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനത്ത്‌ എം. കെ. ഗ്രൂപ്പ്‌ മേധാവി പത്മശ്രീ എം. എ. യൂസഫലി.

ഗള്‍ഫ് രാജ്യ ങ്ങളിലെ ഭരണാധികാരി കളുമായുള്ള വ്യക്തി പരമായ അടുപ്പവും റീട്ടെയില്‍ മേഖല യിലെ ശക്തമായ സാന്നിധ്യവും കണക്കിലെടു ത്താണ് ഏറ്റവും സ്വാധീനമുള്ള ഇന്ത്യ ക്കാരുടെ പട്ടിക യില്‍ യൂസഫലി ഒന്നാമതെത്തിയത്.

ഇഫ്‌കോ ഗ്രൂപ്പ് സ്ഥാപകനായ ഫിറോസ് ചല്ലാന രണ്ടാം സ്ഥാനത്തും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സി. ഇ. ഒ. വി.ശങ്കര്‍ മൂന്നാം സ്ഥാനത്തും എന്‍. എം. സി. ഗ്രൂപ്പ്‌ മേധാവി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി നാലാം സ്ഥാനത്തും ഉണ്ട്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on എം. എ. യൂസഫലി വീണ്ടും ഒന്നാം സ്ഥാനത്ത്

സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്

October 6th, 2013

uae-exchange-winner-of-service-olympian-award-2013-ePathram
ദുബായ് : ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ സർവീസ് ഒളിംപ്യൻ പുരസ്കാര ത്തിന്, ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ.എക്സ്ചേഞ്ച് അർഹമായി.

ദുബായിൽ നടന്ന ചടങ്ങിൽ, ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌ ഫിൽ ഫോറസ്റ്റിൽ നിന്ന് യു. എ. ഇ.എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വർഗീസ്‌ മാത്യു അവാർഡ്‌ ഏറ്റുവാങ്ങി.

ഉപഭോക്തൃ സേവന ത്തിൽ ആഗോള മാനദണ് ഡങ്ങൾ ഏറ്റവും ഫല പ്രദമായി നടപ്പി ലാക്കിയതിനുള്ള ‘പീപ്പിൾ ചോയ്സ്’ അവാർഡാണ് യു. എ. ഇ. എക്സ്ചേഞ്ച് നേടിയത്.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: ,

Comments Off on സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്

ഹൌ ഓള്‍ഡ് ആര്‍ യു? മഞ്ജു വാര്യര്‍-രോഷന്‍ ആന്‍ഡ്രൂസ് ചിത്രം

October 1st, 2013

ഇടവേളയ്ക്ക് ശേഷം രണ്‍ജിത്ത് ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്നത് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍. മുന്‍ നിര സംവിധായകനായ രോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഹൌ ഓള്‍ഡ് ആര്‍ യു ആയിരിക്കും മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം. തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമായ കുഞ്ചാക്കോ ബോബനാണ് നായകന്‍. ചിത്രം ഒരു ക്ലീന്‍ എന്റര്‍ ടെയ്നര്‍ ആയിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നിരുപമ എന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിട്ടാണ് മഞ്ജു ഈ ചിത്രത്തില്‍ വേഷമിടുന്നത്. പ്രായത്തെ കുറിച്ചുള്ള ചിന്തകളും ചോദ്യങ്ങളും ആളുകളില്‍ ഉണ്ടാക്കുന്ന വ്യത്യസ്ഥമായ പ്രതികരണങ്ങളും അനുഭവങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.മോഹന്‍ ലാല്‍ നായകനായ കാസനോവ എന്ന ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയം ആയിരുന്നു എങ്കിലും കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള രോഷന്‍ ആന്‍ഡ്രൂസില്‍ പ്രതീക്ഷ പകരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഹൌ ഓള്‍ഡ് ആര്‍ യു? മഞ്ജു വാര്യര്‍-രോഷന്‍ ആന്‍ഡ്രൂസ് ചിത്രം

നാസര്‍ പരദേശിയെ ആദരിച്ചു

September 28th, 2013

dubai-events-honouring-nasar-paradeshi-ePathram
ദുബായ് : കഴിഞ്ഞ ആറു പതിറ്റാണ്ടു കാലം സാമൂഹിക-കലാ-സാംസ്‌കാരിക മണ്ഡല ങ്ങളില്‍ നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നാസര്‍ പരദേശിയെ ഈവന്റൈഡ്‌സ് ദുബായ് ആദരിച്ചു.

മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സെക്രട്ടറിയും കേരള ഹാസ്യ വേദി സെക്രട്ടറിയുമാണ് നാസര്‍ പരദേശി.

കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ട്രഷറര്‍ ജമീല്‍ ലത്തീഫ് ഉപഹാരം സമര്‍പ്പിച്ചു. ബഷീര്‍ പടിയത്ത് പൊന്നാട അണിയിച്ചു. ഫൈസല്‍ മേലടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മലയില്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on നാസര്‍ പരദേശിയെ ആദരിച്ചു

Page 89 of 89« First...102030...8586878889

« Previous Page « കോലായ സ്മരണിക ബ്രോഷർ പുറത്തിറക്കി
Next » സേവനം ഓണാഘോഷം വെള്ളിയാഴ്ച ഐ. എസ്. സി. യില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha